ഏറനോട്ടിക്കല്‍ എഞ്ചിനീയറിംഗ്
എന്‍ജിനീയറിംഗ് മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്യാവുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ് ഏറനോട്ടിക്കല്‍ എന്‍ജിനീയറിംഗ് (Aeronautical Engineering). ഏറോസ്‌പേസ് എന്‍ജിനീയറിംഗിന്റെ പ്രധാന ശാഖയാണ് ഇത്. ഏറോനോട്ടിക്കല്‍ എന്‍ജിനീയറിംഗും ആസ്‌ട്രോനോട്ടിക്കല്‍ എഞ്ചിനീയറിംഗും കൂടിച്ചേരുന്നതാണ് ഏറോസ്‌പേസ് എന്‍ജിനീയറിംഗ്. വ്യോമസേന രംഗത്തെ ഉദാരവല്‍ക്കരണവും രാജ്യാന്തരസര്‍വീസില്‍ സ്വകാര്യ എയര്‍ ടാക്‌സികളുടെ എണ്ണപ്പെരുപ്പവും ഈ രംഗത്ത് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. യാത്രാവിമാനങ്ങള്‍ക്കു പുറമെ, വ്യാപാര, പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള വിമാനങ്ങള്‍, മിസൈലുകള്‍, സ്‌പേസ്‌ക്രാഫ്റ്റുകള്‍ എന്നിവയുടെ ഗവേഷണ രൂപകല്പന പദ്ധതികളില്‍ ഒരു ഏറനോട്ടിക്കല്‍ എന്‍ജിനീയറുടെ പ്രതിഭയും സാന്നിധ്യവും പ്രധാനമാണ്. വിമാനത്തിന്റെ […]




