കാലിലെ വേദനയും നീരും
ഒരുപാട് കാരണങ്ങള്‍കൊണ്ട് ഇന്ന് വളരെ സാധാരണമായി ജനങ്ങളില്‍ കാലുവേദന കണ്ടുവരുന്നു. ഏതെങ്കിലും തരത്തിലുള്ള മുറിവുകള്‍ മൂലം ഇത് സംഭവിക്കുന്നത് സാധാരണയാണ്. എന്നാല്‍ ആദ്യകാലങ്ങളിലെ മുറിവു കാരണമല്ലാതെ സംഭവിക്കുന്ന വേദനയോ, കഴപ്പോ, തരിപ്പോ എന്നിവയ്‌ക്കൊന്നും ആരും വൈദ്യസഹായം തേടാറില്ല എന്നതാണ് സത്യം. കാലുവേദന പലരിലും പലതരത്തിലാണ് അനുഭവപ്പെടുന്നത്. ചിലര്‍ക്ക് കാലുവേദന രാത്രി കാലങ്ങളില്‍ മാത്രമായി അനുഭവപ്പെടാം. ചിലര്‍ക്ക് കാലുവേദനയുടെ കാഠിന്യം രാത്രികാലങ്ങളില്‍ കൂടുമെങ്കിലും പകല്‍ സമയങ്ങളിലും അത് അനുഭവപ്പെടും. ചിലരില്‍ ഇടവേളകളിലായി, ഇടവിട്ടായിരിക്കാം അനുഭവപ്പെടുന്നത്. ഇടുപ്പിനു താഴേക്ക് കാല്‍പ്പത്തിവരെയുള്ള […]




