സ്‌നേഹത്തിന്റെ തണല്‍ വിരിച്ച് ഒരു പെണ്‍കരുത്ത് ; ഡോ. രമണി നായര്‍
ലക്ഷ്യങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ, ജീവിത പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിട്ട് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തിയ ഡോക്ടര്‍ രമണി പി നായരെ നമുക്ക് പരിചയപ്പെടാം. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ നിരാലംബരായ വൃദ്ധജനങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ച് അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി സംരക്ഷിച്ചു പോരുന്ന സ്വപ്‌നക്കൂട് എന്ന കാരുണ്യ പ്രസ്ഥാനത്തിന്റെ അമരക്കാരിയാണ് ഡോ.രമണി പി നായര്‍. മധ്യപ്രദേശിലെ കോര്‍ബ എന്ന ഗോത്രവര്‍ഗ മേഖലയില്‍ സ്‌കൂള്‍ ടീച്ചറായിരുന്നു ഡോ. രമണി. വ്യക്തിജീവിതത്തില്‍ തനിക്ക് സംഭവിച്ച നഷ്ടങ്ങള്‍ക്ക് സ്വയം ആശ്വാസം കണ്ടെത്താനാണ് ടീച്ചര്‍ സാമൂഹിക […]













