പ്രതിസന്ധികളോട് പൊരുതി നേടിയ സംരംഭക വിജയം: നിര്‍മാണമേഖലയ്ക്ക് മുതൽക്കൂട്ടായി സാർവിൻ പ്ലാസ്റ്റ്
കേരളത്തിലെ നിര്‍മാണമേഖല ജിപ്‌സം എന്ന മെറ്റീരിയല്‍ പരിചയപ്പെട്ടിട്ട് അധികകാലമായിട്ടില്ല. കുറഞ്ഞ ചെലവിലും ഉയര്‍ന്ന ഗുണമേന്മയിലും കത്തിയുരുകുന്ന ഈ വേനലില്‍ വീട്ടിനകം കൂളായിരിക്കുവാന്‍ ജിപ്‌സം എന്ന മെറ്റീരിയലാണ് ഇന്റീരിയര്‍ ഡിസൈനര്‍മാരും ബില്‍ഡേഴ്‌സും എഞ്ചിനിയേഴ്‌സുമെല്ലാം നിര്‍ദേശിക്കുന്നത്. കേരളത്തിന്റെ അസ്ഥിരമായ കാലാവസ്ഥയെ പ്രതിരോധിച്ച് കെട്ടിടങ്ങളുടെ അകത്തളങ്ങളില്‍ കുളിര്‍മ നല്‍കുന്ന ജിപ്‌സത്തിനെ വീട്ടുടമകള്‍ മാത്രമല്ല, എന്‍ജിനീയര്‍മാരും അനുഗ്രഹമായാണ് കാണുന്നത്. പക്ഷേ, ഈ മെറ്റീരിയലിന്റെ സാധ്യത നാം ഇപ്പോഴും പൂര്‍ണമായും പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഏതു കാലാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തിലുള്ള ഏച്ച്ഡിഎംആര്‍ ഗ്രേഡ് […]













