Special Story Success Story

ട്രാവല്‍ മേഖലയില്‍ വിജയഗാഥയെഴുതി ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദറും അല്‍ രിഹ്ലാ ട്രാവല്‍സും

2002 ലാണ് പൊന്നാനി സ്വദേശിയായ ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ബോംബെയിലെ അക്ബര്‍ ട്രാവല്‍സില്‍ നിന്നും തുടങ്ങിയ യാത്ര കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി ഇപ്പോഴും വിജയകരമായി തുടരുകയാണ് പൊന്നാനി സ്വദേശിയായ ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദര്‍. ഒന്നര വര്‍ഷത്തെ മുംബൈ ജീവിതത്തിന് ശേഷം ദുബായില്‍ പ്രശസ്തമായ ട്രാവല്‍ കമ്പനികളില്‍ ഉയര്‍ന്ന തസ്തികകളില്‍ അദ്ദേഹം ജോലി ചെയ്തു. 2017 വരെ ജോലി എന്ന മേഖലയില്‍ തുടരുമ്പോഴും സംരംഭകത്വ ചിന്തകള്‍ പലതും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. […]

Special Story Success Story

OWAISE BOUTIQUE; പാരമ്പര്യം ഇഴചേര്‍ത്ത വര്‍ണപ്പൊലിമ

എല്ലാ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥികളെയും പോലെ പഠനത്തിനുശേഷം കാഞ്ഞിരപ്പള്ളി സ്വദേശിയായ മീനു മേരി മാത്യുവിനെയും കുഴക്കിയ ചോദ്യമായിരുന്നു ഇനിയെന്ത് എന്നുള്ളത്. വസ്ത്രാലങ്കാരത്തിന്റെ പ്രാഥമിക പാഠങ്ങള്‍ മാത്രമാണ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്ന് ലഭിക്കുക. എക്‌സ്പീരിയന്‍സ് നേടേണ്ടത് ഫാഷന്‍ ഡിസൈനറുടെ മാത്രം ചുമതലയാണ്. എന്നാല്‍ അതോടൊപ്പം തന്നെ തന്റെ കരിയറും വളര്‍ത്തിയെടുക്കുവാനാകണം, ഒപ്പം സ്വന്തം കുടുംബത്തിന് കൈത്താങ്ങുമാകണം. ഇതിനു വേണ്ടിയുള്ള അന്വേഷണങ്ങളാണ് മീനുവിനെ ഫാഷന്‍ എക്‌സിബിഷനുകളിലേക്ക് കൊണ്ടെത്തിച്ചത്. 2012ലെ ഓണക്കാലത്ത് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ വച്ച് നടന്ന എക്‌സിബിഷനില്‍ പങ്കെടുക്കുവാന്‍ മീനുവിന് […]

Special Story Success Story

അനുഭവങ്ങള്‍ പാഠങ്ങളാക്കി സംരംഭക മേഖലയില്‍ മാതൃകയായി ഫാത്തിമ

ഒരുപാട് പ്രതീക്ഷകളോടെ സ്വപ്‌നങ്ങള്‍ കണ്ട് ജീവിതം അതിന്റെ ലക്ഷ്യബോധത്തില്‍ സന്തോഷത്തോടെ സഞ്ചരിക്കുമ്പോള്‍ ചിലരുടെയെങ്കിലും ജീവിതത്തില്‍ വിധി വില്ലന്റെ വേഷം കെട്ടിയാടാറുണ്ട്. അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷങ്ങള്‍ക്കും മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്. എന്നാല്‍ തോറ്റു കൊടുക്കുവാന്‍ തയ്യാറാകാത്ത ചില സംരംഭകരും നമുക്കിടയിലുണ്ട്. ഒരു വീട്ടമ്മയില്‍ നിന്ന് ഫാത്തിമ എന്ന ആലുവ സ്വദേശിനിയെ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു സംരംഭകയായി വളര്‍ന്നതിന് സഹായിച്ചത് കോവിഡ് ലോക്ക്ഡൗണ്‍ ദിനങ്ങള്‍ ആയിരുന്നു. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യോത്പന്നങ്ങള്‍ നല്‍കുന്നതോടനുബന്ധിച്ച് പത്രത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു പരസ്യമാണ് ഫാത്തിമ […]

Special Story Success Story

മധുരമുള്ള കേക്കുമായി FATHI’S BAKE

സംരംഭകത്വം പലപ്പോഴും വിജയപൂര്‍ണമാകുന്നത് സംരംഭകരുടെ ആത്മസമര്‍പ്പണത്തിലൂടെയാണ്. ഇത്തരത്തില്‍ തന്റെ പാഷനായി ആത്മസമര്‍പ്പണം നടത്തി, കഠിനാധ്വാനത്തിലൂടെ മികച്ച സംരംഭം തീര്‍ത്ത മികച്ച വനിതാ സംരംഭകയാണ് ഹസീന. കണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Fathis Events n Rental Decors ഉം Fathi’s Bakes ഉം ഹസീനയുടെ മികച്ച സംരംഭങ്ങളാണ്. ചെറുപ്പം മുതലേ പാചകത്തോടും പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാകുന്നതിനോടും കമ്പം ഉണ്ടായിരുന്ന ഹസീന 2017 ല്‍ തന്റെ കുഞ്ഞിന്റെ പിറന്നാല്‍ പ്രമാണിച്ച് ഉണ്ടാക്കിയ മധുരം നിറഞ്ഞ കേക്കില്‍ നിന്നാണ് ഈ […]

Special Story Success Story

യുവതീ-യുവാക്കളെ കൈപിടിച്ചുയര്‍ത്തുന്ന സോളക്‌സ്

എല്ലാമാസവും കൃത്യമായ ശമ്പളം ലഭിക്കുന്ന ജോലി തരുന്ന സുരക്ഷിതത്വം വളരെ വലുതാണ്. എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയുണ്ടാകണമെങ്കില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം. അത്തരത്തില്‍ വെല്ലുവിളികള്‍ സ്വീകരിച്ച് തുടര്‍ച്ചയായി പരിശ്രമം നടത്തിയപ്പോള്‍ തേടിയെത്തിയ വിജയത്തിന്റെ കഥ പറയുകയാണ് സോളക്‌സിന്റെ മാനേജിംഗ് ഡയറക്ടറായ തൃശ്ശൂര്‍ കാഞ്ഞാണി സ്വദേശി മുംതാസ് അബൂബക്കര്‍. ജീവിതത്തില്‍ വിജയം കൊതിക്കുന്ന പ്രചോദനത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവം… കുടുംബ പശ്ചാത്തലവും സാമ്പത്തികവും ഒന്നിനും തടസ്സമല്ലെന്ന വലിയ പാഠം… പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് വിജയത്തിന്റെ വിഹായസിലേക്ക് വലിയ ദൂരമില്ലെന്ന അനുഭവമാണ് […]

Entreprenuership Success Story

അസുലഭ നിമിഷങ്ങള്‍ക്ക് മൊഞ്ച് കൂട്ടാന്‍ Miaan Mehndi and Miaan Makeover by Naisy Imtiaz

വിശേഷദിവസങ്ങള്‍ക്ക് മൊഞ്ച് കൂട്ടുന്നതില്‍ മെഹന്ദി തുടങ്ങി മേക്ക് ഓവറുകള്‍ക്ക് വരെ വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ആഘോഷദിനങ്ങളില്‍ മെഹന്ദി, മേക്ക്അപ്പ് എന്നിവയുമായി അണിഞ്ഞൊരുങ്ങാന്‍ മിക്കവരും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളുടെ സഹായം തേടാറാണ് പതിവ്. ഈ മേഖലയില്‍ പരിചിതരായ ആളുകളെയും പരസ്യങ്ങള്‍ വഴി പരിചയപ്പെട്ടിട്ടുള്ളതുമായ ആളുകളിലായിരിക്കും മിക്കപ്പോഴും ആവശ്യക്കാരുടെ അന്വേഷണം ചെന്ന് അവസാനിക്കുക. എന്നാല്‍ ജീവിതത്തിലെ തന്നെ പ്രിയങ്കരമായ മുഹൂര്‍ത്തത്തില്‍ ഈ വക ജോലികള്‍ ആരെ വിശ്വസിച്ചു ഏല്‍പ്പിക്കുമെന്ന ആശങ്ക അവസാനം വരെ നീണ്ടുനില്‍ക്കാറുമുണ്ട്. ഈ ഘട്ടത്തില്‍ യാതൊരു ആശങ്കയ്ക്കും ഇടനല്‍കാതെ […]

Success Story

ബീഗം ഫുഡ്‌സ് നാട്ടുരുചിയില്‍ നിന്ന്നാഷണല്‍ ബ്രാന്റിലേക്ക്

പക്ഷാഘാതം വന്ന് കിടപ്പിലായ പിതാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുവാനായി കടകളില്‍ ഉണക്കച്ചെമ്മീനും അച്ചാറുകളും കൊണ്ടുനടന്ന് വിറ്റിരുന്ന ഒരു സ്ത്രീ ഇന്ന് വയനാട് ജില്ല മുഴുവന്‍ അറിയപ്പെടുന്ന ഫുഡ് ബ്രാന്‍ഡിന്റെ സ്ഥാപകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അവര്‍ സ്വന്തം കൈ കൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ വയനാട്ടിലെ ഓരോ മുക്കിലും മൂലയിലെയും പെട്ടിക്കടകളില്‍ വരെ ലഭ്യമാണെന്ന് പറഞ്ഞാലോ? വയനാട് കാക്കവയലുള്ള ബീഗം ഫുഡ്‌സിനെയും അതിന്റെ സ്ഥാപക ജംഷിന ബീഗത്തിനെയും അടുത്തറിയുന്നവര്‍ക്ക് മാത്രം വിശ്വസിക്കാനാകുന്ന വിജയഗാഥയാണിത്. വയനാടിന് മാത്രം സ്വന്തമായ നാട്ടുരുചികളായ വടുക, […]

Entreprenuership Success Story

ആയുര്‍വേദ പരിരക്ഷയുടെ പുതിയ സമവാക്യങ്ങള്‍ തീര്‍ത്ത് സാലീസ് ഹെര്‍ബല്‍ ലൈഫ്

പ്രത്യേക ഔഷധ കൂട്ടുകളടങ്ങിയ ലിപ് ബാമുകള്‍, ചര്‍മ്മസ്വഭാവത്തിനനുസരിച്ച് തയാറാക്കിയ ഹെര്‍ബല്‍ സോപ്പുകള്‍, നൂറുശതമാനവും പ്രകൃതിദത്തമായ കണ്‍മഷികള്‍, ശരീരത്തിനും മുടിക്കും സംരക്ഷണമേകുന്ന രാസവസ്തു വിമുക്തമായ ജെല്ലുകള്‍; ഈ ഉത്പന്നങ്ങളിലൂടെ ആയുര്‍വേദ പാരമ്പര്യത്തെ വര്‍ത്തമാനവിപണിയുടെ സാധ്യതകളിലേക്ക് വ്യാപിപ്പിക്കുകയാണ് സാലീസ് ഹെര്‍ബല്‍ ലൈഫ്. മലപ്പുറം പെരുമ്പടപ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാലീസിന്റെ ഉത്പന്നങ്ങള്‍ സ്ഥാപനം ആരംഭിച്ച മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളമൊട്ടാകെയുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ നേരിട്ടും മൊത്തവിതരണക്കാരിലൂടെയും പ്രചാരം നേടിയിട്ടുണ്ട്. ഡോ. സല്‍ജബാന്‍ ബി.എ.എം.എസ് നേതൃത്വം വഹിക്കുന്ന സ്ഥാപനത്തിന് ലളിതമായ ആരംഭത്തിന്റെ കഥയാണ് പറയുവാനുള്ളത്. ആയുര്‍വേദ […]

Entreprenuership Success Story

കരിയറില്‍ ഫിറ്റാകാന്‍ Career Fit 360 Pvt. Ltd

ഒരു കുട്ടി ജനിക്കുമ്പോള്‍ത്തന്നെ അവനെ എന്ത് പഠിപ്പിക്കണം ഭാവിയില്‍ ആരാക്കണം എന്നൊക്കെ ഓരോ അച്ഛനമ്മമാരും തീരുമാനിച്ചുറപ്പിച്ചിരിക്കും. മറ്റുള്ളവരുടെ താല്‍പര്യത്തിനും കാലത്തിന്റെ പോക്കിനും അനുസരിച്ച് ഒരു കോഴ്‌സ് തിരഞ്ഞെടുക്കുന്ന കുട്ടിക്ക് അതില്‍ ഉയര്‍ന്ന വിജയം നേടാന്‍ കഴിയുമോ? ഒരു ജോലി ലഭിച്ചാല്‍ തന്നെ അതില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുമോ? ഈ ചോദ്യങ്ങള്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം നേരിടുന്ന ഒന്നല്ല. മറിച്ച്, കേരളത്തിലെ 95% കുട്ടികളും അഭിമുഖീകരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇതിനുള്ള പോംവഴി ഒരുക്കുകയാണ് കരിയര്‍ ഫിറ്റ് […]

Entreprenuership Success Story

പ്രൊഫഷന്‍ പാഷനായപ്പോള്‍ കൈവരിച്ചതെല്ലാം നേട്ടങ്ങള്‍; ബ്യൂട്ടീഷന്‍ മേഖലയിലെ പുതുവഴികള്‍ തേടി ‘നേഹ മേക്കോവര്‍’

സ്ത്രീകള്‍ അവരുടെ സൗന്ദര്യത്തെപ്പറ്റി അങ്ങേയറ്റം ഉണര്‍ന്നിരിക്കുന്ന ചുറ്റുപാടിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. ചെറിയ ആഘോഷങ്ങളില്‍ പോലും ഏറ്റവും മികച്ച രീതിയില്‍ തങ്ങളെ ഭംഗിയായി മറ്റുള്ളവര്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ ഓരോ പെണ്മനസ്സും ആഗ്രഹിക്കുമ്പോള്‍ സുന്ദരങ്ങളായ മുഖങ്ങള്‍ക്കൊപ്പം തന്നെ വളര്‍ന്നുവന്ന മേഖലയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റേത്. പാഷന്‍ എന്ന നിലയിലും പ്രൊഫഷന്‍ എന്ന നിലയിലും പലരും ബ്യൂട്ടീഷന്‍ മേഖലയില്‍ കാണുമ്പോള്‍, ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് തന്റെ കഴിവിനെ ചെത്തി മിനുക്കി കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കേരളത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പട്ടികയില്‍ കഴിഞ്ഞ […]