പല്ലും ചര്‍മവും ഒരു കുടക്കീഴില്‍ ആയാലോ ; ആരോഗ്യ സൗന്ദര്യ പരിചരണ രംഗത്ത് കയ്യടികളുമായി മുന്നേറി Faceco Dental & Skin Clinic
ജീവിതത്തെ സുന്ദരമാക്കുന്നതില്‍ സമ്പാദ്യത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ആരോഗ്യവും ആരോഗ്യസംരക്ഷണവും. അതുകൊണ്ടുതന്നെ നിത്യവും തുടര്‍ന്നുപോരുന്ന ചര്യകള്‍ക്കൊപ്പം ശരീരഭാഗങ്ങള്‍ക്ക് ഓരോന്നിനും വ്യക്തമായ പരിചരണവും അത്യാവശ്യമാണ്. ഉദാഹരണത്തിന് പല്ലുവേദനയോ, പല്ലിനെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങളോ എത്തുമ്പോള്‍ മാത്രം ദന്തരോഗ വിദഗ്ധരുടെ സഹായം തേടുന്നവരാകും ഭൂരിഭാഗവും. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്തുന്നത് വഴി, ഭീമമായ ധനനഷ്ടവും സമയനഷ്ടവും കൂടാതെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ കൂടി അകറ്റി നിര്‍ത്താമെന്നുള്ളതാണ് സത്യം. അങ്ങനെയെങ്കില്‍ പല്ലിനൊപ്പം ഏവരും അതിസൂക്ഷ്മതയോടെ പരിചരിച്ചു പോരുന്ന ചര്‍മത്തിനുള്ള ചികിത്സയും വിദഗ്‌ധോപദേശവും […]













