ബോര്‍ഡ്‌റൂമുകളില്‍ നിന്നും ബുട്ടീക്കിലേക്ക്; പാഷന്‍ വഴിയൊരുക്കിയ ഫാഷന്‍ സംരംഭക
ബിസിനസിലെ വൈദഗ്ധ്യവും ഫാഷനോടുള്ള പാഷനും കോര്‍ത്തിണക്കി, ഒരു സംരംഭത്തെ ഹൃദയം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് പഠിപ്പിക്കുകയാണ് പാലക്കാട് സ്വദേശിനി ജയലക്ഷ്മി മനോജ്. കൈയിലൊരു എംബിഎ ബിരുദവും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ സ്വപ്‌നവുമായാണ് ജയലക്ഷ്മി ഫാഷന്‍ രംഗത്തെത്തുന്നത്. ചെറിയൊരു സംരംഭം എന്ന നിലയില്‍ ആരംഭിച്ച ജയലക്ഷ്മിയുടെ ‘വിഹാന ഡിസൈനര്‍ ബുട്ടീക്ക്’, ഇന്ന് യുണീഖ്ക്ലാസ്സി ഡിസൈനുകളുടെ ഹബായി മാറിയിരിക്കുകയാണ്. ലേബല്‍ എന്നതിനേക്കാളുപരി വ്യക്തിത്വത്തെ ആഘോഷമാക്കുകയാണ് വിഹാനയും ഒപ്പം ജയലക്ഷ്മിയും. വീടും ജോലിയും കുടുംബവുമൊക്കെയായി മുന്നോട്ട് പോകുമ്പോഴും […]













