പാഷനില്‍ പിറന്ന പെണ്‍കരുത്ത്; ഡോ. ആസിയയുടെ വിജയകഥ
ജീവിതത്തില്‍ പലര്‍ക്കും സ്വപ്‌നങ്ങളുണ്ട്. ചിലര്‍ അത് ഹൃദയത്തില്‍ ഒതുക്കി വയ്ക്കും, ചിലര്‍ സമയത്തിന്റെ ഒഴുക്കില്‍ അത് മറക്കും. എന്നാല്‍ സ്വപ്‌നങ്ങളെ പ്രൊഫഷനോടൊപ്പം കൈപിടിച്ചു കൊണ്ടുപോകാന്‍ ധൈര്യം കാണിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരമൊരു പ്രചോദനകഥയാണ് തിരുവനന്തപുരം സ്വദേശിനി ഡോ. ആസിയയുടെത്. ഒരു ഡെന്റിസ്റ്റായി മെഡിക്കല്‍ മേഖലയില്‍ വിജയകരമായി മുന്നേറുമ്പോഴും, അഡ്മിനിസ്‌ട്രേഷന്‍, മാനേജ്‌മെന്റ്, ഫാഷന്‍ ഡിസൈന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ഒരേസമയം തന്റെ സാന്നിധ്യമുറപ്പിക്കുന്ന വ്യക്തിത്വമാണ് അവരെ വേറിട്ടതാക്കുന്നത്. ഡോക്ടറെന്ന നിലയില്‍ പ്രൊഫഷണല്‍ മികവ് തെളിയിച്ച ശേഷം, എം.ബി.എ പഠനം […]













