നീലപ്പൂക്കള്‍ നല്‍കിയ വിജയം
”ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ, നിന്നെയോര്‍മ്മവരും.” പറമ്പിലും തൊടിയിലുമെല്ലാം നില്‍ക്കുന്ന കൗതുകമുള്ള ഒരു കാട്ടുചെടിയെ കുറിച്ച് കവി പാടിയതിങ്ങനെയാണ്. എന്നാല്‍ ആലുവ എടത്തല സ്വദേശി ദീപാ ബാലന്റെ സംരംഭത്തെ കുറിച്ചറിഞ്ഞാല്‍ കൗതുകം എന്നതിനപ്പുറം ശംഖുപുഷ്പത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാകും. ദീപയുടെ ബ്ലൂ ഹെര്‍ബല്‍ വിപണിയിലെത്തിക്കുന്ന ഉത്പന്നം ഉണങ്ങിയ ശംഖുപുഷ്പങ്ങളാണ്. ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചിരിക്കുന്ന ഹെര്‍ബല്‍ ഹെല്‍ത്ത് കെയര്‍ മേഖലയുടെ നട്ടെല്ലാണ് നമ്മള്‍ ഭംഗി കൊണ്ട് മുറ്റത്തിന്റെ കോണില്‍ വളര്‍ത്തുന്ന ഈ പൂച്ചെടി. പ്രമേഹത്തിനും അമിതവണ്ണത്തിനും ഇതിനേക്കാള്‍ നല്ലൊരു മരുന്നില്ല. […]













