കാര്‍ഷിക വിളകളുടെ മടിത്തട്ടില്‍ ഒരു വിശ്രമകേന്ദ്രം; വിനോദസഞ്ചാരികളുടെ പറുദീസയായി ‘FarmKamp’
പ്രകൃതിയുടെ മനോഹാരിതയില്‍ അല്പനേരം വിശ്രമിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് അല്ലേ? ജീവിതത്തിലെ തിരക്കുകളില്‍ നിന്നും പിരിമുറുക്കങ്ങളില്‍ നിന്നും മാറി തണല്‍ മരങ്ങളും പാലരുവികളും മലനിരകളും പക്ഷിമൃഗാദികളുടെ വശ്യമായ ശബ്ദവുമെല്ലാം ഉള്‍പ്പെടുന്ന പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷമെങ്കിലും കൊതിച്ചിട്ടില്ലേ. ഇത്തരം കാഴ്ചകള്‍ നിങ്ങള്‍ക്കും വിദൂരത്തല്ല. മണ്ണിനെയും മലനിരകളെയും അടുത്തറിയാനും അവയോടൊത്ത് സമയം ചിലവഴിക്കാനും അവസരമൊരുക്കുകയാണ് ‘ഫാം ക്യാമ്പ്’ എന്ന അഗ്രോ ടൂറിസം പദ്ധതി. പ്രകൃതിയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന അശോക് കുമാര്‍ എന്ന സംരംഭകന്‍ 2008-ല്‍ ആരംഭിച്ച […]













