സ്‌നേഹം അളവില്ലാതെയര്‍ഹിക്കുന്ന സ്വപ്‌നക്കൂട് …
ഒരു മനുഷ്യന്‍ ഏറ്റവും മനോഹരമായി ജീവിക്കേണ്ടത് തന്റെ വര്‍ദ്ധക്യത്തിലാണ്… ഒരു ദിവസത്തിന്റെ സായാഹ്നം പോലെ മനോഹരമായി ആസ്വദിക്കേണ്ട സമയം… കാലമേല്‍പ്പിക്കുന്ന സകല മുറിവുകളും പേറി അവശതയിലാകുന്ന ശരീരത്തിനുള്ളില്‍ ലോകത്തെ അതിജീവിച്ച ഹൃദയവുമായാണ് ഓരോരുത്തരും തന്റെ വാര്‍ദ്ധക്യ കാലത്തിലേക്ക് എത്തുന്നത്. ആഹാരത്തോടും അര്‍ഭാടത്തോടും ആഗ്രഹം മങ്ങി സ്‌നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും അത്യാഗ്രഹം തോന്നുന്ന വര്‍ദ്ധക്യത്തില്‍ പക്ഷേ പലരും ഏകാന്തതയുടെയും ദാരിദ്ര്യത്തിന്റെയും പിടിയിലകപ്പെട്ട് കഴിയുന്നത് നാം കാണാറുണ്ട് . ഒറ്റയ്ക്കായി പോകുന്ന അത്തരം മനുഷ്യര്‍ക്കായി തന്റെ മുഴുവന്‍ സ്‌നേഹവും സമയവും ആയുസ്സിന്റെ […]





