Entreprenuership Success Story

മോഡലിംഗില്‍ നിന്നും സംരംഭകത്വത്തിലേക്ക്; സ്‌നേഹത്താല്‍ നെയ്‌തെടുത്ത അനൂപയുടെ പെണ്‍പട്ട്

പ്രതിസന്ധികളുണ്ടാകുമ്പോള്‍ ജീവിതം എത്ര സങ്കീര്‍ണമാണെന്ന് തോന്നാത്തവരുണ്ടാകില്ല. പലപ്പോഴും സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടിയോ, പാതി വഴിയില്‍ ദിശ തെറ്റി നില്‍ക്കേണ്ടിയോ വന്നേക്കാം. എന്നാല്‍ പ്രതിസന്ധികളെ പഴിക്കാതെ പുതിയ വഴികള്‍ തേടുന്നവനാണ് വിജയിക്കുകയെന്ന് കേട്ടിട്ടില്ലേ. പ്രയാസങ്ങളില്‍ തളരാതെ തിരഞ്ഞെടുത്ത വഴികളില്‍ വിജയം കൊയ്ത് മുന്നോട്ടുകുതിക്കുന്ന സംരംഭകയുണ്ട് എറണാകുളത്ത്; അനൂപ കൃഷ്ണന്‍…! സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയായ അനൂപയ്ക്ക് മോഡലിംഗിലും കമ്പമുണ്ടായിരുന്നു. വിവാഹവും തുടര്‍ന്ന് ഗര്‍ഭധാരണവുമെല്ലാം മനസിനെന്ന പോലെ ശരീരത്തിനും മാറ്റങ്ങളുണ്ടാക്കിയതോടെ മോഡലിംഗ് രംഗത്തുനിന്നും താത്ക്കാലികമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നതിനിടയിലും സാമ്പത്തികമായി […]

Success Story

നൂതന നൈപുണ്യ വിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നല്‍കി ഡോ. രാജീവ് ജി.എസ്‌

ബിരുദങ്ങള്‍ക്കും മാര്‍ക്ക് ലിസ്റ്റുകള്‍ക്കും അപ്പുറം ഓരോ വ്യക്തിയുടെയും നൈപുണ്യങ്ങള്‍ വിജയത്തിന്റെ മാനദണ്ഡമായി മാറുന്ന ഒരു ലോകമാണിത്. ഈ പുതിയ കാലഘട്ടത്തില്‍, പ്രതീക്ഷയുടെയും പരിവര്‍ത്തനത്തിന്റെയും പ്രകാശഗോപുരമായി മാറിയ ഒരു വ്യക്തിയുണ്ട്; ഡോ. രാജീവ് ജി.എസ്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ അദ്ദേഹം, കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി യുവജന ശാക്തീകരണത്തിനായി സ്വയം സമര്‍പ്പിക്കുകയും, ഇന്ത്യയുടെ പരമ്പരാഗത വിദ്യാഭ്യാസ രീതികളെ തിരുത്തിക്കുറിച്ചുകൊണ്ട് നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായി മാറുകയും ചെയ്തു. പരമ്പരാഗത വിദ്യാഭ്യാസത്തില്‍ നിന്ന് നൈപുണ്യ വികസനത്തിലേക്ക്ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം ഇന്നും പ്രധാനമായും ബിരുദങ്ങളെ […]

Entreprenuership Success Story

ഷെറിന്‍ മേക്കോവേഴ്‌സ്; സൗന്ദര്യത്തിന്റെ ലോകത്ത് ആത്മവിശ്വാസത്തിന്റെ ഒപ്പ്

സ്വന്തം കാലില്‍ ഉറച്ച് നില്‍ക്കുകയും, ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം സ്വന്തമാക്കുകയും, മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്യുക, ഇതാണ് ഓരോ പെണ്‍കുട്ടിയുടെയും ആഗ്രഹം. ആ സ്വപ്‌നം സ്വന്തമായ കഴിവും ആത്മവിശ്വാസവും കൊണ്ട് യാഥാര്‍ത്ഥ്യമാക്കി, ഭാവി പുനര്‍രചിച്ച പെണ്‍കുട്ടിയാണ് ഷെറിന്‍ ജോണ്‍… ചെറുപ്പം മുതല്‍ തന്നെ ബ്യൂട്ടീഷന്‍ മേഖലയില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും, പഠിച്ചത് ബി.കോം ആയിരുന്നു. പിന്നീട് അക്കൗണ്ടന്റായും എച്ച്.ആര്‍. ഓഫീസറായും ഷെറിന്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ മനസ്സില്‍ എന്നും സൂക്ഷിച്ചിരുന്ന സ്വപ്‌നം, മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന തന്റെ യഥാര്‍ത്ഥ ആഗ്രഹമായിരുന്നു. ഒടുവില്‍, […]

Entreprenuership Success Story

ബ്യൂട്ടി വിത്ത് പര്‍പ്പസ്; നിശ്ചയദാര്‍ഢ്യത്താലുയര്‍ന്ന ഹുസ്‌നയെന്ന സംരംഭക

മുന്നോട്ടുകുതിക്കാന്‍ നല്ല നേരത്തിനായി കാത്തിരിക്കുന്നവരാണ് പലരും. എന്നാല്‍ സമയത്തിനായി കാത്തുനില്‍ക്കാതെ ധൈര്യത്തോടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാനായിരുന്നു തൃശൂര്‍ സ്വദേശിനി ഹുസ്‌ന ഹമീദിന്റെ തീരുമാനം. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കഠിനാധ്വാനവും കൊണ്ട് മേക്കപ്പ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര തീര്‍ത്തിരിക്കുകയാണ് ഹുസ്‌നയിന്ന്. ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ തന്നെ കുട്ടിക്കാലം മുതല്‍ക്കേ ട്യൂഷനെടുത്തും മറ്റും വരുമാനമാര്‍ഗങ്ങള്‍ ഹുസ്‌ന കണ്ടെത്തിയിരുന്നു. ബ്യൂട്ടീഷ്യന്‍ ആകണമെന്ന സ്വപ്‌നം കുട്ടിക്കാലത്തെപ്പോഴോ ഹുസ്‌നയുടെ ഉള്ളില്‍ കയറിക്കൂടിയിരുന്നു. എന്നാല്‍ ആഗ്രഹം തുറന്നുപറഞ്ഞതോടെ കുടുംബത്തില്‍ നിന്നും ശക്തമായ എതിര്‍പ്പായിരുന്നു പ്രതികരണം. […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് ഒരു റിബണ്‍ കെട്ടി,’മെയ്ഡ് ബൈ ദിവ്യ’!

ഒരു ഹോബിയെ മികച്ച സംരംഭമാക്കി മാറ്റുന്നതിന്റെ യഥാര്‍ത്ഥ സാക്ഷ്യമാണ് ദിവ്യ സൂരജിന്റെ ‘ബിസിനസ് യാത്ര’ ! സര്‍ഗാത്മകതയും ദൃഢനിശ്ചയവും ഒരുമിച്ച് വിജയത്തിലേക്കുള്ള വഴികള്‍ തുറക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ ഇതിലുണ്ട്. ശ്രീ നാരായണ ഗുരു ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ MBA പഠിച്ചിറങ്ങി. പാലക്കാട് സ്വദേശിനിയായ ദിവ്യ ഇന്ന് ഖത്തറില്‍ സ്ഥിരതാമസക്കാരിയാണ്. ഏത് അവസരത്തിനും അനുയോജ്യമായ മനോഹരമായ കസ്റ്റമൈസ് ചെയ്ത ഹാന്‍ഡ് മെയ്ഡ് ഗിഫ്റ്റുകള്‍ക്ക് പേരുകേട്ട ബ്രാന്‍ഡായ Gifts N Bows ന്റെ സ്ഥാപകയും സംരംഭകയുമാണ് അവരിന്ന്. […]

Entreprenuership Success Story

കഠിനാധ്വാനത്തിലൂടെ നേടിയ ജീവിത വിജയം

യുവതലമുറയ്ക്ക് മാതൃകയായി,വ്യത്യസ്ത വഴിയില്‍ വിജയം കൈവരിച്ചഷുഹൂദ് എന്ന മലപ്പുറംകാരന്‍ വിജയം വരിച്ച ഏതൊരു വ്യക്തിയ്ക്കും അവരുടേയായ ഒരു കഥ പറയാനുണ്ടാകും… ആദ്യത്തെ ജോലി… സഹായിച്ച സുഹൃത്തുക്കള്‍, ബന്ധുക്കള്‍… വിശ്വാസ വഞ്ചന… പ്രതിസന്ധികള്‍… വഴിത്തിരിവുകള്‍… അങ്ങനെയങ്ങനെ…! പല വിധ ഘട്ടങ്ങളിലൂടെ കടന്നാണ് ഏതോരു വ്യക്തിയും വിജയം കൈവരിക്കുന്നത്. അത്തരത്തില്‍, തികച്ചും വ്യത്യസ്ത വഴിയിലൂടെ സഞ്ചരിച്ച് ജീവിതവിജയം നേടിയ ഒരു വ്യക്തിയാണ് ഇപ്രാവശ്യം ‘ടോപ് സ്റ്റോറി’യില്‍…! മലപ്പുറം അരിപ്ര സ്വദേശിയായ ഷുഹൂദിന്റെ ജീവിതവും കുറഞ്ഞ കാലയളവില്‍ തന്റെ സംരംഭത്തെ വളര്‍ത്തിയെടുത്തതും […]

Entreprenuership Success Story

‘മനസ്സിലുള്ളത് പോലൊരു വീട്’ – ഭവന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ‘Stupa Architecture Concepts’

വീട് എന്നത് ഏതൊരു വ്യക്തിയുടെയും ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നങ്ങളില്‍ ഒന്നാണ്. കാത്തിരിപ്പ് കൊണ്ടും ഏറെ നാളത്തെ പരിശ്രമം കൊണ്ടുമാണ് ഓരോരുത്തരും തങ്ങളുടെ സ്വപ്‌ന ഭവനത്തെ യാഥാര്‍ഥ്യമാക്കി മാറ്റുന്നത്. എന്നാല്‍ പലപ്പോഴും തങ്ങള്‍ മനസ്സില്‍ കാണുന്നത് പോലൊരു ഭവനത്തെ അത്രത്തോളം ഭംഗിയില്‍ പൂര്‍ത്തിയാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. അതിന് കാരണം മികച്ച ആര്‍ക്കിടെക്ചര്‍ ടീമിന്റെ അഭാവമാണ്. എന്നാല്‍ 12 വര്‍ഷത്തെ പ്രവൃത്തി പരിചയം കൊണ്ടും ആര്‍ക്കിടെക്ചറല്‍ മേഖലയിലെ പ്രാവീണ്യം കൊണ്ടും തങ്ങളുടേതായ സ്ഥാനമുറപ്പിച്ച ഒരു ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടേഷന്‍ സ്ഥാപനം നമ്മുടെ […]

Entreprenuership Success Story

വെഡ് മന്ത്ര; നിശ്ചയദാര്‍ഢ്യത്തിലും പാഷനിലും പടുത്തുയര്‍ത്തിയ മുനീറ റമീസിന്റെ മാജിക്

വിവാഹദിവസം ഏറ്റവും സുന്ദരിയായിരിക്കുകയെന്നത് ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്‌നമാണ്. അതില്‍ പ്രധാനമാണ് മേക്കപ്പ്. മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന ലേബലിലേക്ക് ചുവടുവെക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിനി മുനീറ റമീസിന് കൈമുതലായുണ്ടായത് പാഷനും സംരംഭകയാകണമെന്ന നിശ്ചയദാര്‍ഢ്യവുമായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു മുനീറ. വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ നിന്നുള്‍പ്പെടെ ജോലി വാഗ്ദാനം ലഭിച്ചിരുന്നുവെങ്കിലും മേക്കപ്പ് എന്ന മേഖലയിലേക്ക് ചുവടുവെക്കാന്‍ പ്രേരിപ്പിച്ചത് പാഷനായിരുന്നു. കൃത്യമായ പരിശീലനങ്ങളില്ലാതിരുന്ന കാലത്ത് ബ്രൈഡല്‍ മേക്കപ്പുകളും മുനീറ നടത്തിയിട്ടുണ്ട്. അക്കാലത്ത് ചുറ്റുമുള്ളവരില്‍ നിന്നും ലഭിച്ച പിന്തുണയും അഭിനന്ദനങ്ങളുമാണ് സ്വന്തമായൊരു മേക്കപ്പ് സ്റ്റുഡിയോ […]

Entreprenuership Success Story

വസ്ത്രാലങ്കാരത്തിന്റെ വര്‍ണ വിജയവഴിയില്‍…

വിവാഹ വസ്ത്രങ്ങളില്‍ വധുവരന്മാരുടെ സ്വപ്‌ന ഡിസൈനുകള്‍ പുറത്തിറക്കുന്ന ഒരു ഫാഷന്‍ ഡ്രസ്സ് മേക്കിങ് സ്റ്റുഡിയോയ്ക്ക് കഴിഞ്ഞ ആറു വര്‍ഷമായി നിരന്തരം വിജയത്തിന്റെ പാതയില്‍ തുടരാന്‍ സാധിക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? 90 ശതമാനവും കസ്റ്റമൈസേഷന്‍ സേവനങ്ങള്‍ മാത്രം നല്‍കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഏറ്റവും തൃപ്തികരമായ രീതിയില്‍ സംരംഭം നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുമോ? അതിശയോക്തി കലര്‍ന്നതെന്ന് തോന്നാം; പക്ഷേ ഈ കഥ സത്യമാണ്. എറണാകുളം ആലുവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിബിഎസ് ഡ്രസ്സ് മേക്കേഴ്‌സാണ് നിരന്തരമത്സരം തുടര്‍ക്കഥയായ ഈ മേഖലയില്‍ ആറു […]

Entreprenuership Success Story

സേവനവും സംരംഭകത്വവും ചേര്‍ന്നൊരു പ്രചോദന യാത്ര

വെല്‍നെസ് ഇന്‍ഡസ്ട്രിയില്‍ സംരംഭക വിജയത്തിന്റെ കഥയെഴുതി റോസ് മേരി കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പില്‍ ചീഫ് അക്കൗണ്ടന്റായി വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ച റോസ് മേരി. എസ്, വിരമിച്ചതിന് പിന്നാലെ തന്റെ ജീവിതത്തിന് പുതിയൊരു ദിശ നല്‍കി. ‘റെയ്മന്‍സ് വെല്‍നെസ്സ് ഹബ്’ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ച്, അവര്‍ വെല്‍നെസ് ഇന്‍ഡസ്ട്രിയില്‍ കാല്‍വെച്ചു. ഇന്ന്, ആരോഗ്യവും സന്തുലിത ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്ന സംരംഭകയായി റോസ് മേരി മുന്നേറുന്നു. ‘Food is Thy Medicine’ ആഹാരം തന്നെ ഔഷധം എന്ന ആശയം […]