പാരമ്പര്യ ചികിത്സയ്ക്ക് ഒരു പൊന്‍തിളക്കം
ശാസ്ത്രം പുരോഗതിയിലേക്കു പോകുമ്പോഴും ആധുനിക സാങ്കേതിക വിദ്യകള്‍ വികസിക്കുമ്പോഴും ഇന്നും പല കാര്യങ്ങളിലും നാം പാരമ്പര്യ മാര്‍ഗങ്ങളെ ആശ്രയിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം പുത്തന്‍ ചികിത്സാ രീതികളിലൂടെ അതിന്റെ ഉന്നതിയിലേക്കു പ്രയാണം നടത്തുമ്പോഴും പാരമ്പര്യ ചികിത്സയെ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ് എന്ന വസ്തുത നാം മനസ്സിലാക്കേണ്ടതാണ്. നാട്ടറിവ്, അനുഭവജ്ഞാനം, ആയൂര്‍വേദം, കഠിന പരിശ്രമം എന്നിവ സമം ചാലിച്ച്, പാരമ്പര്യചികിത്സാ രംഗത്ത് ശോഭിച്ചു നില്ക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുന്നത് ഒട്ടും ഉചിതമല്ല. നിരവധി രോഗങ്ങള്‍ക്ക് മരുന്ന് […]




