Entreprenuership Success Story

യാത്രകളെ ഇഷ്ടപ്പെടുന്ന സംരംഭക

കാലഘട്ടങ്ങള്‍ക്കനനുസരിച്ച് മാറി ചിന്തിച്ചു തുടങ്ങുമ്പോഴാണ് അവിടെ വികസനം നടക്കുന്നത്. ഒരു കാലത്ത് പുരുഷ മേധാവിത്വങ്ങളാല്‍ സമ്പന്നമായിരുന്ന ബിസിനസ് മേഖലയിലേക്ക് സ്ത്രീ വ്യക്തിത്വങ്ങളെ കൊണ്ടെത്തിച്ചതും കാലത്തിന്റേതായ മാറ്റമാണ്. ഭര്‍ത്താവ് തുടങ്ങിവച്ച സംരംഭം ഏറ്റെടുത്ത്, വളരെ മികച്ച രീതിയില്‍, വളരെ ലാഭകരമായി മുന്നോട്ടു നയിക്കുകയാണ് ലിനറ്റ് ഫ്രാന്‍സ് എന്ന സംരംഭക. പേപ്പര്‍ കൊണ്ട് ബോക്‌സുകള്‍ (Corrugated Cartons) നിര്‍മിക്കുന്ന ഈ സംരംഭം തുടങ്ങിയിട്ട് ഇന്നേക്ക് 28 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഫ്രാന്‍സ് മുണ്ടാടന്‍ ലിനറ്റ് ഫ്രാന്‍സ് ദമ്പതിമാരുടെ ബിസിനസ് കരിയറിലെ മുതല്‍കൂട്ടുകളാണ് […]