പ്ലാസ്റ്റിക് മുക്ത പ്രകൃതിക്കായി കൈകോര്‍ക്കാം അബുവിനൊപ്പം
പ്ലാസ്റ്റിക് മാലിന്യങ്ങളാലും പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കളാലും ശ്വാസംമുട്ടുകയാണ് ഭൂമി. ഇവയ്ക്ക് സ്ഥായിയായ ഒരു പരിഹാരമാര്‍ഗം വര്‍ഷങ്ങള്‍ക്കുമുന്‍പേ തന്റെ സംരംഭത്തിലൂടെ നല്‍കി ശ്രദ്ധേയനായിരിക്കുകയാണ് അബു സാഹിര്‍ എന്ന പാലക്കാട്ടുകാരന്‍. പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കി ‘ഇക്കോ ഫ്രണ്ട്‌ലി’യായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2016ലാണ് ജിഎസ്എ എക്‌സ്‌പോര്‍ട്‌സ് എന്ന സ്ഥാപനം ആരംഭിച്ചത്. പഠനശേഷം പ്രിന്റിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന അബു തന്നിലെ സംരംഭകനെ പ്രകൃതിക്കുവേണ്ടി വാര്‍ത്തെടുക്കുകയായിരുന്നു. പേപ്പര്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വരുമാനം ഉണ്ടാക്കുക എന്നതിലുപരി മറ്റുള്ളവരിലേക്കും […]




