നന്മയുടെ നാളുകളിലേക്ക് നയിക്കാന്‍ കൊഴുക്കുള്ളി എന്റര്‍പ്രൈസസും വിനുവും
കൃഷി ഒരു നന്മയാണ്. ആ നന്മയില്‍ നിന്നു നാം അകന്നു തുടങ്ങിയപ്പോഴാണ് മാറാരോഗങ്ങളും ജീവിതശൈലി രോഗങ്ങളുമൊക്കെ മലയാളിയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ തുടങ്ങിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ‘യാചിച്ചു’ വരുത്തുന്ന രാസവസ്തുക്കള്‍ നിറഞ്ഞ പച്ചക്കറികള്‍ നമ്മുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തിത്തുടങ്ങിയപ്പോള്‍, വീണ്ടും നാം കൃഷിയിലേക്ക് പതുക്കെ ചുവടു വയ്ക്കാന്‍ തുടങ്ങി. കൃഷി സ്ഥലമില്ലാത്തവര്‍ വീടിന്റെ ടെറസിലും ഫ്‌ലാറ്റിലെ ഇടമൊഴിഞ്ഞ സ്ഥലങ്ങളിലുമെല്ലാം കൃഷി ആരംഭിച്ചു. ഓര്‍ക്കിഡുകളും, ഫല വൃക്ഷങ്ങളും ടെറസ്സുകള്‍ കയ്യടക്കി. കോവിഡ് ലോക്ക്‌ഡൌണ്‍ കാലഘട്ടത്തില്‍ പല വീടുകളിലും ഗാര്‍ഡനിങ് […]




