News Desk

പ്രിന്റ് ടു പോസ്റ്റ് സംവിധാനവുമായി എല്‍ഐസിയും തപാല്‍ വകുപ്പും

  • September 29, 2021
  • 0 Comments

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പോളിസികളുടെ പോളിസി ബുക്ക്ലെറ്റുകള്‍ ഇനിമുതല്‍ തപാല്‍ വകുപ്പ് നേരിട്ട് പ്രിന്റ് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഇതുസംബന്ധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും തപാല്‍ വകുപ്പും തമ്മില്‍ ധാരണയില്‍ എത്തി. പോളിസി ബുക്ക്ലെറ്റ് റെസിപ്റ്റുകളുടെ വിതരണം വേഗത്തിലാക്കാന്‍ ഈ പങ്കാളിത്തത്തിലൂടെ സാധിക്കും. മുബൈ എല്‍ഐസിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എല്‍ഐസിയുടെയും തപാല്‍ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ കരാറില്‍ ഒപ്പുവച്ചു. ഇതിലൂടെ രാജ്യത്താകെയുളള എല്‍ഐസി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലൈഫ് ഇന്‍ഷുറന്‍സ് […]

News Desk

ഓഹരി വിപണിയില്‍നിന്ന് മൂന്ന് മാസത്തിനിടെ എല്‍ഐസിക്ക് 10,000 കോടി രൂപ ലാഭം

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഓഹരി വിപണിയില്‍നിന്ന് മൂന്ന് മാസത്തിനിടെ ലാഭമെടുത്തത് 10,000 കോടി രൂപ. ഏപ്രില്‍-ജൂണ്‍ കാലയളവിലാണ് ഇത്രയും തുക ഓഹരികളില്‍നിന്ന് ലാഭമെടുത്തത്. ഇതിനായി 20,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ജൂണില്‍ അവസാനിച്ച ഓഹരി വിപണി ആറുശതമാനത്തിലധികം ഉയര്‍ന്നപ്പോഴാണ് എല്‍ഐസി ലാഭമെടുത്തത്. 2020 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 7,000 കോടി രൂപയും ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 15,000 കോടി രൂപയുമാണ് മൂലധന വിപണിയില്‍നിന്ന് എല്‍ഐസി ലാഭമെടുത്തത്. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി രാജ്യത്ത് ഓഹരി വിപണിയില്‍ നിക്ഷേപംനടത്തുന്ന […]

News Desk

എല്‍ഐസി ഓഹരികള്‍ വില്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ; പൊതുജനങ്ങള്‍ക്ക് വാങ്ങാം

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി. സര്‍ക്കാര്‍ ഓഹരികളാണ് പ്രാഥമിക പബ്ലിക് ഓഫറിങ് അഥവ ഐപിഒ വഴി വില്‍പ്പനയ്ക്ക് എത്തുന്നത്. എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നവണ്ണമാണ് സാമ്പത്തികകാര്യ സമിതിയുടെ അനുമതി. എന്നാല്‍ എത്ര ശതമാനം ഓഹരികളാണ് വില്‍ക്കേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഓഹരികളുടെ വിലയും വിറ്റഴക്കുന്ന ഓഹരികളുടെ അനുപാതവും സമതി പിന്നീട് തീരുമാനിക്കും. കോവിഡ് […]