പൊരുതി നേടിയ വിജയം
അവസരങ്ങളെ യഥോചിതം പ്രയോജനപ്പെടുത്തി ജീവിതത്തിലും ഔദ്യോഗിക രംഗത്തും നേട്ടങ്ങള്‍ കൈവരിച്ചു ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന നിരവധി സ്ത്രീ രത്നങ്ങള്‍ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. ബാധ്യതകളുടെയും ബലഹീനതകളുടെയും ഭാണ്ഡം ഉയര്‍ത്തി, ഒതുങ്ങിക്കഴിയുന്ന ഒരു കാലഘട്ടത്തില്‍ നിന്നും സമൂഹത്തോടുള്ള തന്റെ കടമകള്‍ പ്രതിജ്ഞാബദ്ധമായി നിര്‍വഹിച്ചു തന്റെ കര്മമേഖലയില് ശോഭിക്കാന്‍ സ്ത്രീകള്‍ തയ്യാറായിരിക്കുകയാണ്. കുടുംബിനി എന്ന പരിവേഷത്തില്‍ തന്റെ കഴിവുകളെയും ആത്മാവിനെയും തളച്ചിടാതെ, സ്വന്തം കര്‍മപന്ഥാവില്‍ വളരെയെറെ ദൂരം സഞ്ചരിച്ച ഒരു സ്ത്രീ രത്നം…. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു എഞ്ചിനീയറിംഗ് ബിരുദധാരി […]




