Business Articles Entreprenuership Special Story

ഇമേജ് കണ്‍സള്‍ട്ടന്‍സിയും അതിന്റെ പ്രാധാന്യവുമറിയാം ഫറസ് ബാബുവിലൂടെ

  • September 27, 2022
  • 0 Comments

ഫറസ് ബാബു എന്ന വ്യക്തിയെയും സ്വന്തം കരിയറിനെയും ഒന്ന് പരിചയപ്പെടുത്താമോ ? ബാങ്കിംഗ് മേഖലയിലായിരുന്നു എന്റെ കരിയറിന്റെ തുടക്കം. അവിടെ നിന്നുമാണ് ഈ ഒരു ഇന്‍ഡസ്ട്രിയിലേക്കെത്തിയത്. കോര്‍പ്പെറേറ്റ് ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ക്ലയിന്റ് മീറ്റിങ്ങിന് നമുക്കൊരു പ്രത്യേക ഡ്രസ്സ് കോഡ് ഉണ്ടായിരുന്നു. ബ്രാന്‍ഡഡ് പെര്‍ഫ്യൂം ഉപയോഗിക്കണം ഷൂ പോളിഷ്ഡ് ആയിരിക്കണം. ഇതിന്റെയെല്ലാം ഒരു സ്പാര്‍ക്ക് ലഭിച്ചത് അവിടെ നിന്നുമാണ്. പിന്നീട് അത് ഒരു പാഷനായി മാറി. എന്റെ ഒരു അഭിപ്രായത്തില്‍ ഏതുകാര്യവും മടി വരാതെ ആസ്വദിച്ച് ചെയ്യുമ്പോഴാണ് […]

Success Story

വിജയത്തിനായൊരു മാസ്മരിക മന്ത്രം

ഇച്ഛാശക്തിയും ഏകാഗ്രതയും പ്രയത്‌നിക്കാനുള്ള മനസുമുണ്ടായാല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനും ലക്ഷ്യം പ്രാപ്തമാക്കുന്നതിനും ഏതൊരു വ്യക്തിയ്ക്കും സാധ്യമാകുന്നു. എന്നാല്‍ സാധാരണ കണ്ടുവരുന്നത് പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളും ജീവിതത്തിലോ തൊഴില്‍ മേഖലയിലോ ഉണ്ടാകുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടവരെപോലെ, ‘വിധി’ എന്ന വാചകത്തെ പഴിപറഞ്ഞു തളര്‍ന്നു പോകുന്നവരെയാണ.്് പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ ബുദ്ധിയും മനസ്സും ഉണര്‍ന്നു പ്രവര്‍ത്തിക്കാറില്ല. തദവസരത്തില്‍, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍, കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍, മനസ്സിനെ ഉണര്‍ത്തി, ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനും പാളിച്ചകള്‍ തിരിച്ചറിഞ്ഞു അതു തിരുത്തി മുന്നോട്ടുപോകുവാനും കഴിയും. ജീവിതത്തിലും […]

Be +ve

നഷ്ടപ്പെടുത്തരുത് ആ അമൂല്യസമ്പത്ത്

എന്തൊക്കെ നഷ്ടപ്പെട്ടാലും നഷ്ടപ്പെടുത്തിയാലും ഏത് പരിതസ്ഥിതിയിലും നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ട ഒരു അമൂല്യസ്വത്തുണ്ട്. ആ അമൂല്യസ്വത്തിന്റെ പിന്‍ബലത്തോടെ, നഷ്ടപ്പെട്ടത് മാത്രമല്ല, അതിനുമപ്പുറവും നമുക്ക് നേടിയെടുക്കാം. ഏറ്റവും വലിയ സമ്പത്തായിത്തന്നെ അതിനെ പരിചരിക്കണം, ഒരു പോറല്‍ പോലുമേല്‍ക്കാതെ. പരാജയത്തിന്റെ പടുകുഴിയില്‍ നിന്നുപോലും നമ്മെ വിജയത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കാന്‍ കഴിയുന്ന ആ അമൂല്യനിധി മറ്റൊന്നുമല്ല, ‘ആത്മവിശ്വാസ’മെന്ന മൃതസഞ്ജീവനിയാണ്. മറ്റെന്തൊക്കെ കൈവിട്ടാലും ആത്മവിശ്വാസം മുറുകെ പിടിച്ചു, പ്രതിബന്ധങ്ങളെ തച്ചുടച്ചു, സധൈര്യം മുന്നേറാം. ശരീരത്തിന്റെ അവശതകളും അസ്വസ്ഥതകളും മനസ്സിന്റെ ധൈര്യത്തിന് മുന്നില്‍ പിന്മാറിയ സംഭവങ്ങള്‍ […]

Be +ve

വിജയം സ്വന്തമാക്കാം

ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണമാണ് വിജയം. ആ തലത്തിലേക്ക് എത്താന്‍ കുറുക്കുവഴികളില്ല. കഠിനാധ്വാനം മാത്രമാണ് ഏകവഴി. കഠിനാധ്വാനം ചെയ്യുന്നവരെല്ലാം വിജയിക്കുന്നുണ്ടോ എന്ന ചോദ്യം അപ്പോള്‍ തലപൊക്കിയേക്കും. ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇവിടെ. അസാധ്യമായി യാതൊന്നുമില്ല എന്ന സന്ദേശം അടിവരയിട്ടുറപ്പിക്കുന്നതാണ് വില്‍മാ റുഡോള്‍ഫിന്റെ ജീവിതം. അമേരിക്കയിലെ ടെന്നീസില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്ന ഒരു കുടുംബത്തിലാണ്, വളര്‍ച്ചയെത്താതെ വില്‍മാ റുഡോള്‍ഫ് ജനിച്ചത്. കുഞ്ഞ് അധികനാള്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അതിന് സാക്ഷ്യപത്രമെന്നോണം നാലാമത്തെ വയസില്‍ അവളുടെ രണ്ടുകാലുകളും പോളിയോ […]

Be +ve

തീരുമാനങ്ങള്‍ സൃഷ്ടിക്കുന്ന നിങ്ങളുടെ ജീവിതം

നമ്മുടെ ജീവിതത്തില്‍ നാം ഇന്നു കാണുന്ന പല നേട്ടങ്ങളിലേയ്ക്കും കോട്ടങ്ങളിലേയ്ക്കും നമ്മെ നയിച്ചിട്ടുള്ളത് നമ്മള്‍ ഇന്നലെകളില്‍ എടുത്തിട്ടുള്ള തീരുമാനങ്ങളാണ്. ജീവിതത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ഭാവി നിര്‍ണ്ണയിക്കുന്നത്. വ്യക്തികളുടെയാണെങ്കിലും, സ്ഥാപനങ്ങളുടെയാണെങ്കിലും വിജയം നിര്‍ണയിക്കുന്നതില്‍ ചില തീരുമാനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ പ്രാധാന്യമുള്ളതാണ്. കിങ് ക്യാംപ് ഗില്ലറ്റ് 1903-ല്‍ ബോസ്റ്റണിലെ ഒരു സാധാരണ സെയില്‍സ്മാനായിരുന്ന കിങ് ക്യാംപ് ഗില്ലറ്റ് ഡിസ്‌പോസിബിള്‍ ബ്ലേഡുകള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ആ തീരുമാനത്തെ ഉള്‍ക്കൊള്ളുവാന്‍ പലര്‍ക്കും സാധിച്ചില്ല. ബാര്‍ബര്‍മാരുടേയും മറ്റും […]

Special Story

ആത്മവിശ്വാസത്തിന്റെ വിജയം

ആത്മവിശ്വാസവും അര്‍പ്പണബോധവും കഠിനപ്രയത്‌നം ചെയ്യാനുള്ള മനസ്സും… ഇവയാണ് വിജയത്തിലേക്കുള്ള ചുവടുകള്‍. പുതുമയെ അംഗീകരിക്കാന്‍ മടിക്കുന്ന നമ്മുടെ നാട്ടില്‍ തന്റെ ആശയങ്ങള്‍ കൊണ്ടുവരികയും അവ വിജയിപ്പിക്കുകയും ചെയ്ത വ്യക്തിത്വത്തിനു ഉടമയാണ് മലപ്പുറം സ്വദേശിയായ കെ കെ അസീസ്. വെല്ലുവിളികളെ അതിജീവിച്ച് സധൈര്യം മുന്നോട്ടുപോയ അദ്ദേഹം തന്റെ ജീവിതത്തില്‍ വിജയത്തിന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ അഭിമുഖീകരിക്കേണ്ടിവന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ അസീസിന്റെ ആത്മവിശ്വാസത്തിനു കഴിഞ്ഞു. എന്‍ജിനിയറിങ് മേഖലയില്‍ ഇന്ന് ഏവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹം. ചുരുങ്ങിയ കാലയളവുകൊണ്ട് അദ്ദേഹത്തിന്റെ […]