Entreprenuership Special Story

അണിഞ്ഞൊരുങ്ങി അടിപൊളിയാകാന്‍ അസ്മിയുടെ ‘ജാസ് ബ്രൈഡല്‍ മേക്കോവര്‍’

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറുണ്ട്. എന്നാല്‍ അസ്മി എന്ന സംരംഭകയുടെ വിജയത്തിന് പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭര്‍ത്താവും കുടുംബവുമാണ്. വിവാഹത്തിന് മുമ്പ് കലാരംഗത്ത് തിളങ്ങി നിന്ന അസ്മി ഗാനമേളകളിലും ഡാന്‍സിലും ഒക്കെ സജീവമായി ഇടപെട്ടിരുന്നു. കുഞ്ഞുനാള്‍ മുതല്‍ മനസ്സില്‍ മേക്കപ്പിനോട് തോന്നിയ ഇഷ്ടമാണ് വിവാഹശേഷം ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ പ്രാവര്‍ത്തികമായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്യൂട്ടീഷന്‍ മേഖലയിലെ നിറസാന്നിധ്യമാണ് അസ്മി എന്ന യുവ സംരംഭക. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ അസ്മി […]

Entreprenuership Success Story

കഠിനാധ്വാനത്തിലൂടെ വിജയം നേടാനുറച്ച് ഒരു വീട്ടമ്മ

വെളിച്ചെണ്ണയുടെ ഏറ്റവും പരിശുദ്ധമായ രൂപമാണ് ഉരുക്കുവെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ. പരമ്പരാഗതമായ രീതിയില്‍ നിര്‍മിക്കുന്ന ഈ എണ്ണ ആരോഗ്യത്തിന് ഗുണപ്രദവും ഹൃദ്യവുമായ സുഗന്ധം പരത്തുന്നതുമാണ്. നവജാതശിശുക്കളുടെ ചര്‍മ സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും ഇതിലും മികച്ചൊരു ഔഷധം വേറെയില്ലെന്ന് തന്നെ പറയാം. പണ്ടുകാലത്ത് ഒരു കുഞ്ഞ് ജനിച്ചാല്‍ വീട്ടില്‍ നിര്‍മിച്ചിരുന്ന അവശ്യ ഉത്പന്നമായിരുന്നു ഉരുക്കുവെളിച്ചെണ്ണ. എന്നാല്‍ അധ്വാനവും സമയനഷ്ടവും കണക്കിലെടുത്ത് ഇപ്പോള്‍ ആരും എണ്ണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. അത്തരക്കാര്‍ക്ക് വേണ്ടി പരിശുദ്ധമായ ഉരുക്കുവെളിച്ചെണ്ണ നിര്‍മിച്ച് നല്കുകയാണ് […]

Special Story Success Story

ചര്‍മ സംരക്ഷണത്തിന് നൂതന ആശയവുമായി ദിയ കോസ്‌മെറ്റിക് അക്യുപങ്ചര്‍

ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ നാം വളരെയേറെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പലരും ബോധവാന്മാരാകാറുമില്ല. ചര്‍മ സൗന്ദര്യത്തിനായി ബ്യൂട്ടി പാര്‍ലറുകളെയാണ് നമ്മള്‍ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ നമ്മുടെ ശരീരത്തിന് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് സമ്മാനിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. ഇതിനൊരു പ്രതിവിധിയാണ് ദിയ കോസ്‌മെറ്റോളജി അക്യുപങ്ചറിലൂടെ ദീപ താരുണ്‍ നല്‍കുന്നത്. അപ്ലൈഡ് ഇലക്ട്രോണിക്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ദീപ താരുണ്‍ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു ബിസിനസിനെപ്പറ്റി ചിന്തിക്കുകയും അങ്ങനെ ബ്യൂട്ടിപാര്‍ലര്‍ ആരംഭിക്കുകയുമായിരുന്നു. പിന്നീട് ഈ […]

Entreprenuership Success Story

പെണ്‍മയുടെ സൗന്ദര്യ സങ്കല്‍പത്തിന് മാറ്റുകൂട്ടുവാന്‍ ആഭരണങ്ങളുടെ അനന്ത ശേഖരമൊരുക്കി ജെ ബി ഇമിറ്റേഷന്‍

“Your Jewelry introduce you before you speak” ”എഴുതാനോ വരയ്ക്കാനോ തയ്ക്കുവാനോ എനിക്ക് യാതൊരു കഴിവുമില്ല. വീട്ടുജോലിക്ക് അപ്പുറം സ്വന്തമായി ഒരു സംരംഭം ആരംഭിക്കുവാന്‍ സാധിക്കില്ല”, അങ്ങനെ ചിന്തിക്കുന്ന ഒരു വീട്ടമ്മയാണോ നിങ്ങള്‍? എന്നാല്‍, ഒരു രൂപ പോലും മുടക്കാതെ, ബിസിനസ്സില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതെ, കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ബിസിനസ് രംഗത്ത് സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിച്ച ഒരു വീട്ടമ്മയെ പരിചയപ്പെടാം. കഷ്ടപ്പെടാനുള്ള മനസ്സും കയ്യില്‍ ഒരു സ്മാര്‍ട്ട് ഫോണും. ഇത് രണ്ടും ഉപയോഗിച്ച് […]

Entreprenuership Success Story

വിജയത്തിലേയ്ക്ക് ഉയരാം, ഐഷൂസിനൊപ്പം

എല്ലാ മേഖലകളിലും ഉണ്ടായ കാലിക മാറ്റങ്ങള്‍ക്കൊപ്പം തന്നെ അടിമുടി നവീകരിക്കപ്പെട്ട, നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസത്തിന്റേത്. കേവലം മാര്‍ക്കുകള്‍ക്കപ്പുറം, ഒരാളുടെ വ്യക്തിത്വ വികാസത്തെയും അതുവഴി സമൂഹത്തിന്റെ തന്നെയും ഗതി നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കാണ് വിദ്യാഭ്യാസ മേഖല വഹിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികവുറ്റ അധ്യാപകര്‍ക്കും ഇക്കാര്യത്തിലുള്ള പങ്ക് എടുത്ത് പറയേണ്ടതാണ്. ഇത്തരത്തിലുള്ള ഒരു സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഷൂസ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡ്. വളരെ ചെറിയ രീതിയില്‍ തുടക്കം കുറിച്ച സ്ഥാപനം ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി ഒട്ടനവധി […]

Entreprenuership Success Story

കൗമാരക്കാരുടെ ഫാഷന്‍ സങ്കല്‍പ്പത്തിന് വില വെറും ആയിരം രൂപയില്‍ താഴെ; യുണിക് ഫാഷന്‍ വസ്ത്രങ്ങളുമായി മല്‍ഹാര്‍ ലേബല്‍

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ വസ്ത്ര വിപണന രംഗത്ത് പുതിയൊരു അദ്ധ്യായം തുറന്നിരിക്കുകയാണ് മല്‍ഹാര്‍ ലേബല്‍. വളരെ കുറഞ്ഞ വിലയില്‍ എന്നാല്‍ എല്ലാവര്‍ക്കും വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന വസ്ത്രങ്ങള്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് മല്‍ഹാറിന്റെ ലക്ഷ്യം. കോട്ടയം പാലാ സ്വദേശിനിയായ താരാ തോമാസാണ് മല്‍ഹാര്‍ എന്ന സംരംഭത്തിന് ജീവന്‍ നല്‍കിയത്. വിവാഹശേഷം കുഞ്ഞുമായി വീട്ടില്‍ ഒതുങ്ങിക്കൂടാതെ, ‘ക്രിയേറ്റീവ്’ ആയി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് താരയെ സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്. അങ്ങനെയാണ് മല്‍ഹാര്‍ […]

Special Story Success Story

പുതുമയുടെ ചുവടുപിടിച്ച് പഴമയുടെ നന്മയിലേക്ക്; കേരളത്തിലെ ആദ്യത്തെ ആര്‍ട്ടിസന്‍ സോപ്പ് നിര്‍മാണ സംരംഭവുമായി ഷാരോണ്‍ സേവ്യര്‍

സോപ്പ് മുതല്‍ ഫേസ് ക്രീം വരെ ബ്രാന്‍ഡഡ് കമ്പനികളുടെ പേരില്‍ വിപണിയില്‍ വില്പനയ്ക്ക് എത്തുമ്പോള്‍ അവയില്‍ തന്നെ അല്പം വ്യത്യസ്തത നിറയ്ക്കാന്‍ ശ്രമിക്കുകയാണ് ഷാരോണ്‍ എന്ന സംരംഭക. ഇതിനോടകം പലരും കേട്ടുകഴിഞ്ഞ ഒരു ബ്രാന്‍ഡായി ഷാരോണിന്റെ ഹെവന്‍ലി നാച്ചുറല്‍സ് എന്ന സംരംഭം മാറിക്കഴിഞ്ഞു. അറിയാം ഷാരോണിന്റെ വിജയവഴിയിലെ വിശേഷങ്ങള്‍… അര്‍ത്തുങ്കല്‍ സ്വദേശിനിയായ ഷാരോണ്‍ ഹെവന്‍ലി നാച്ചുറല്‍സ് എന്ന സംരംഭവുമായി ആളുകള്‍ക്കിടയിലേക്ക് കടന്നു വന്നിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ഇഷ്ട മേഖല അധ്യാപനമാണെന്ന തിരിച്ചറിവില്‍ ഷാരോണ്‍ ആദ്യം […]

Entreprenuership Success Story

വിദേശത്തേക്ക് പോകാന്‍ ലാംഗ്വേജ് ടെസ്റ്റുകള്‍ ഇനി അനായാസം വിജയിക്കാം; ജെ.എം അക്കാദമിയിലൂടെ…

വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്താനും ജോലി ചെയ്യാനും ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്? മികച്ച ജീവിത സാഹചര്യം ലക്ഷ്യം വച്ചാണ് എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. എന്നാല്‍ അതിനുള്ള പ്രാരംഭഘട്ടമായ ഇംഗ്ലീഷ് ഭാഷ കൈപ്പിടിയിലൊതുക്കുക എന്നത് വളരെ ശ്രമകരമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന ഒരു മികച്ച കോച്ചിങ് സെന്ററാണ് ജെ.എം അക്കാദമി. പത്തനംതിട്ട സ്വദേശിയായ ജിഷ ജോയ് മാത്യുവിന്റെ സ്വപ്‌ന സഫലീകരണമാണ് ജെ.എം അക്കാദമി. വളരെ അവിചാരിതമായാണ് ജിഷ ഈ മേഖലയിലേക്ക് കടന്നുവരുന്നത്. നഴ്‌സിംഗ് പഠനത്തിന് ശേഷം നഴ്‌സിംഗ് […]

Success Story

A little different, A lot better ; വെല്ലുവിളികളെ വിജയമന്ത്രമാക്കിയ കണ്‍സ്ട്രക്ഷന്‍ കമ്പനി; JK ACE

മഞ്ഞു മഴയും കാനനഭംഗിയും നിറഞ്ഞുനില്‍ക്കുന്ന വയനാടിന്റെ മണ്ണില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയാണ് JK ACE. . ആര്‍ക്കിടെക്ചറല്‍, കണ്‍സ്ട്രക്ഷന്‍, എന്‍ജിനീയറിങ് മേഖലയില്‍ JK ACE എന്ന സ്ഥാപനം നിറഞ്ഞുനില്‍ക്കുന്നതിനും നാലാള്‍ അറിയുന്ന നിലയിലേക്ക് വളര്‍ന്നതിനും പിന്നില്‍ ജിന്‍സണ്‍ കെ ജോസഫ് എന്ന സംരംഭകനുള്ള പങ്ക് ചെറുതല്ല. 12 വര്‍ഷക്കാലത്തോളം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കണ്‍സ്ട്രക്ഷന്റെ പല മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് നാട്ടിലെത്തി തന്റേതായി ഒരു ബിസിനസ് ആരംഭിക്കണം എന്ന് തോന്നിയ ആഗ്രഹമാണ് JK ACE […]

Entreprenuership Success Story

പ്രാര്‍ത്ഥന പോലെ വിശുദ്ധമായ മെഴുകുതിരി വര്‍ണങ്ങള്‍ ഒരുക്കി നിച്ചൂസ് കാന്‍ഡില്‍ ഡെക്കര്‍

”ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ നന്ന് ഒരു ചെറിയ മെഴുകുതിരി കൊളുത്തുന്നതാണ്” – കണ്‍ഫ്യൂഷ്യസ് ഇന്ന് ഏതൊരു ഫങ്ഷനിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മെഴുകുതിരികള്‍ മാറിയിരിക്കുന്നു. സുഗന്ധം പരത്തുന്ന മെഴുകുതിരി മുതല്‍ ചിത്രങ്ങളും വാചകങ്ങളും വചനങ്ങളും ആലേഖനം ചെയ്ത മെഴുകുതിരികള്‍ വരെ വിപണിയില്‍ സുലഭമാണ്. ഇവന്റുകള്‍, ഹോട്ടലുകള്‍ മുതല്‍ പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന മെഴുകുതിരികളുടെ വരെ നീണ്ടനിര ഒരുവശത്ത് നിറയുമ്പോള്‍ ഒരെണ്ണത്തിന് കുറഞ്ഞത് ആയിരം രൂപ നിരക്കിലാണ് മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യപ്പെടുന്നത്. ഒറ്റമാത്രയില്‍ തന്നെ ആളുകളെ ആകര്‍ഷിക്കുന്ന മെഴുകുതിരികള്‍ കമ്പനികള്‍ക്ക് മാത്രമല്ല, […]