നാളികേരാസ്: സ്വന്തം കുഞ്ഞിനോടുള്ള കരുതലില്‍ പടുത്തുയര്‍ത്തിയ സംരംഭം
തന്റെ കുഞ്ഞിന് പുരട്ടേണ്ട വെളിച്ചെണ്ണ ശുദ്ധമായിരിക്കണമെന്ന ആഗ്രഹം സംരംഭകത്വത്തില്‍ എത്തിച്ചതിന്റെ അപൂര്‍വ പ്രചോദിത ജീവിതകഥയാണ് കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാളികേരാസ് ഫുഡ് പ്രൊഡക്ട്‌സിന്റെ സാരഥി ദീപകിന്റേത്. പട്ടാളത്തില്‍ നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ് സ്വീകരിച്ചതിനുശേഷം ബാംഗ്ലൂരില്‍ ഐ.ടി മേഖലയില്‍ ജോലിചെയ്തു വന്നിരുന്ന ദീപക് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കുടുംബസമേതം നാട്ടിലേക്ക് തിരികെ വരുന്നതും തന്റെ നാടായ കതിരൂരില്‍ സ്ഥിരതാമസമാക്കുന്നതും. ദീപകിന്റെ ഭാര്യ ലിജി നേഴ്‌സാണ്. നാട്ടിലെത്തിയ ദീപക് അച്ഛന്റെ കൊപ്ര ബിസിനസ്സില്‍ പങ്കാളിയായി. വെളിച്ചെണ്ണ വ്യാപാരത്തില്‍ […]




