മൊഹബത്ത് കൂട്ടിയൊരുക്കിയ നീലൂസ് ബേക്ക് ഓണ്‍
അടുക്കളയില്‍ ഒരു ലോക്ഡൗണ്‍ പരീക്ഷണമായി ആരംഭിച്ച വിനോദം ഇന്ന് തിരക്കേറിയ ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. കൃത്യമായ പരിശീലനമേതുമില്ലാതെ അഭിനിവേശവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി കസ്റ്റമൈസ്ഡ് കേക്കുകള്‍ക്ക് ഒരു മറുപേരായി തന്റെ യാത്ര തുടരുകയാണ് കലൂര്‍ സ്വദേശിനിയും ഹോം ബേക്കറുമായ നീലു അബൂബക്കര്‍. കോവിഡ് കാലത്താണ് ‘നീലൂസ് ബേക്ക് ഓണ്‍’ എന്ന പേരില്‍ നീലു തന്റെ സംരംഭം ആരംഭിക്കുന്നത്. തെറ്റുകളോടും തിരുത്തലുകളോടുമൊപ്പമായിരുന്നു തുടക്കമെങ്കിലും സ്ഥിരതയോടെ, നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നീലൂസ് ബേക്ക് ഓണിനെ പെര്‍ഫെക്ട് കേക്ക് പാര്‍ട്ണറാക്കി മാറ്റി. യൂട്യൂബിലെ ട്യൂട്ടോറിയല്‍ […]




