ഉറച്ച തീരുമാനങ്ങളില്‍ നിന്നുയര്‍ന്നുവന്ന വനിതാ സംരംഭം ; പാര്‍വതിരാജ് മേക്കപ്പ് സ്റ്റുഡിയോ ആന്‍ഡ് മേക്കപ്പ് അക്കാദമി
ഏതൊരു തൊഴിലും മനോഹരമാണ്. ചെയ്യുന്ന തൊഴിലിനെ ഇഷ്ടപ്പെടാന്‍ വ്യക്തികള്‍ക്ക് സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. നമ്മുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ സുഗമമാകണമെങ്കില്‍ ആ മേഖലയിലുള്ള അഭിരുചി അത്യന്താപേക്ഷിതമാണ്. സ്വന്തമായി തന്റെ തൊഴില്‍ മേഖല ഏതാണെന്ന് നിര്‍വചിക്കുകയും ആ മേഖലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ് പാര്‍വതി രാജ്. കൊല്ലമാണ് പാര്‍വതി രാജിന്റെ സ്വദേശം. എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവ് ജിതിന്‍ മോഹന്‍ദാസിനൊപ്പം എറണാകുളത്താണ് താമസിക്കുന്നത്. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പാര്‍വതി രാജ് മേക്കപ്പ് സ്റ്റുഡിയോയും ആലുവയില്‍ പാര്‍വതിരാജ് മേക്കപ്പ് അക്കാദമിയും നടത്തിവരുന്നു. […]




