Entreprenuership Success Story

കരവിരുതിനാല്‍ ഒരു കയ്യൊപ്പ്; മേക്കപ്പ് ലോകത്ത് മാന്ത്രികത തീര്‍ത്ത് നീതു സുഭാഷ്

ഓരോ ജോലിയെയും മികവുറ്റതാക്കുന്നത് അത് നിര്‍വഹിക്കുന്ന ആള്‍ക്ക് ആ മേഖലയിലെ കഴിവ് തന്നെയാണ്. കഴിവുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്; മാര്‍ഗമുണ്ടെങ്കില്‍ വിജയവുമുണ്ട് എന്നതാണ് ലോകതത്വം. മേക്കപ്പ് രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ അറിഞ്ഞ് ഓരോ നവ വധുവിനെയും മനോഹരിയാക്കി അണിയിച്ചൊരുക്കി, തന്റെ കരവിരുത് കൊണ്ട് ആ മേഖലയില്‍ മാന്ത്രികത തീര്‍ക്കുന്ന സംരംഭകയാണ് നീതു സുഭാഷ്. തിരുവനന്തപുരം ചാക്കയാണ് നീതുവിന്റെ സ്വദേശം. ഇവിടം കേന്ദ്രീകരിച്ചുകൊണ്ട് തന്നെയാണ് മേക്കപ്പിന്റെ ലോകം തുറന്നിരിക്കുന്നത്. നീതു സുഭാഷ് മേക്കപ്പ് ആര്‍ട്ടിസ്ട്രി എന്ന പേരിലാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി […]

Entreprenuership Special Story

സുന്ദര ഭവനം എന്ന സ്വപ്‌നത്തിന് ചിറകുകള്‍ നല്‍കാന്‍ നിങ്ങള്‍ക്കൊപ്പം ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സ്‌

ഓരോ മനുഷ്യരും ഈ ഭൂമിയില്‍ ജനിക്കുകയും മരണപ്പെടുകയും ചെയ്യുന്നു. ഇത് ഒരു സ്വാഭാവിക കാര്യമാണ്. എന്നാല്‍ ജനിച്ചതിനു ശേഷം മരണം വരെയുള്ള കാലഘട്ടത്തെ ഓരോരുത്തരും എങ്ങനെ ഉപയോഗിച്ചു എന്നതിനാണ് പ്രാധാന്യം. നാം സമ്പന്നനായി ജീവിക്കണോ, ദരിദ്രനായി ജീവിക്കണോ എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് നാം തന്നെയാണ്. ഓരോ വ്യക്തിയും നാളേക്ക് വേണ്ടി എന്തെല്ലാമോ സമ്പാദിച്ചുവയ്ക്കുന്നു. തന്റെ ജീവിതത്തില്‍ താന്‍ ആഗ്രഹിക്കുന്നതുപോലെ ഒരു സുന്ദര ഭവനം തനിക്ക് വേണമെന്ന് ചിന്തിക്കാത്ത ഒരു മനുഷ്യനും ഉണ്ടാവില്ല. പുറംമോടിയില്‍ മാത്രമല്ല ഇന്റീരിയര്‍ ഡിസൈനും സുന്ദരമായിരിക്കണം. […]

Entreprenuership Success Story

”നിങ്ങള്‍ ആഗ്രഹിക്കുന്നു ഞങ്ങള്‍ സമ്മാനിക്കുന്നു…!”,

നിരവധി കല്ലും മുള്ളും നിറഞ്ഞ ഒരു വഴിയാണ് ജീവിത വിജയത്തിലേക്ക്. ആ വഴിയിലൂടെ സഞ്ചരിക്കുക എന്ന് പറഞ്ഞാല്‍ അതികഠിനമാണ്. എന്തുവന്നാലും നേരിടാമെന്ന ചങ്കുറപ്പോടെ വേണം സഞ്ചരിക്കാന്‍. ഓരോരുത്തരുടെ ജീവിതത്തിലും പലപ്പോഴും വില്ലനാകുന്നത് സാഹചര്യങ്ങളാണ്. എന്നാല്‍ ഈ സാഹചര്യങ്ങളെ എങ്ങനെ മറികടക്കണം എന്ന് വിശാലമായി ചിന്തിച്ചാല്‍, അതിനെ മറികടന്ന് ഉയരങ്ങളില്‍ എത്തിച്ചേരാനാകും. ഒരു പരുന്ത് തന്റെ ചിറകിന്റെ ശക്തിയില്‍ വിശ്വസിക്കുന്നതുപോലെ നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ കഴിവിലാണ്. അത്തരത്തില്‍ കഴിവ് കൊണ്ടും ഉറച്ച തീരുമാനങ്ങള്‍ കൊണ്ടും ഉയര്‍ന്നുവന്ന സംരംഭമാണ് ടെക്സ്റ്റ്ര്‍ […]

Success Story

പരിമിതികള്‍ മറികടന്ന്, തന്റെ സ്വപ്നങ്ങള്‍ക്കൊപ്പം മുന്നേറുന്ന അംജിത്ത് രമേശ്

വൈകല്യങ്ങളെ മറികടന്ന്, ജീവിതത്തില്‍ മുന്നേറുന്ന ഒട്ടനവധി വ്യക്തികളെ നാം കാണാറുണ്ട്… അത്തരത്തില്‍ തന്റെ പരിമിതികളെ വകവയ്ക്കാതെ, വിജയത്തിന്റെ പാതയില്‍ മുന്നേറുന്ന അംജിത്ത് രമേശ് എന്ന യുവാവ് ഇന്ന് തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിമാനമാണ്…. കോഴിക്കോട് ജനിച്ചു വളര്‍ന്ന ഈ 21 കാരന്‍ തന്റെ ബാല്യകാലം മുതല്‍ തന്നെ ചലച്ചിത്രമേഖലയെ ആത്യന്തികമായി ആസ്വദിക്കാന്‍ ആരംഭിച്ചു. ആ ആസ്വാദനമാണ് അംജിത്തിനെ മോഡലിങ് മേഖലയിലേക്ക് നയിച്ചത്. സൂപ്പര്‍ താരം പ്രിത്വിരാജിന്റെ കടുത്ത ആരാധകനായ അംജിത്ത് പ്രിത്വിരാജ് സിനിമകളുടെ ഡയലോഗുകള്‍ തന്നാല്‍ കഴിയുന്ന […]

Career Special Story Success Story

‘ഇതൊരു കളിയല്ല കലയാണ് ‘ ഫോട്ടോഗ്രാഫി മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫര്‍ നിസാം സുപ്പി

നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നത്. ഒരു ചെടി ഒരിക്കലും കുറഞ്ഞ സമയം കൊണ്ട് വളര്‍ന്ന് വലിയ വൃക്ഷമായി മറ്റുള്ളവര്‍ക്ക് തണലേകാറില്ല. അതുപോലെതന്നെയാണ് മനുഷ്യനും. ജീവിതത്തില്‍ ഉണ്ടാകുന്ന പല സാഹചര്യങ്ങളെയും പൊരുതി തോല്‍പ്പിച്ചുകൊണ്ട് വേണം മുന്നേറാന്‍, മറ്റുള്ളവര്‍ക്ക് ഒരു തണലായി മാറാന്‍. ഒരുപക്ഷേ, എല്ലാവരും തനിക്കെതിരാണെങ്കില്‍ പോലും സ്വന്തം കരുത്തില്‍ വിശ്വസിച്ചാല്‍ അവന് വിജയത്തിലെത്താന്‍ സാധിച്ചേക്കാം. അത്തരത്തില്‍ സ്വന്തം കരുത്തും മനോബലവും കൈമുതലാക്കി, ഫോട്ടോഗ്രാഫി മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് […]

Career Entreprenuership Special Story

ശരത് ഘോഷ് ; ഹൃദയം തൊട്ടറിഞ്ഞ ഫോട്ടോഗ്രാഫര്‍ കരിയറിലെ മനോഹരമായ 15 വര്‍ഷങ്ങളും റെയിന്‍ബോ മീഡിയ എന്ന സ്വപ്‌നവും

ഏതൊരു വ്യക്തിയും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ എന്നെന്നും സൂക്ഷിച്ചു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്നതിന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും ഫോട്ടോഗ്രഫിയുടെ പ്രാധാന്യം ഒട്ടും സൗന്ദര്യം ചോരാതെ നിലനില്ക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെ ക്യാമറയില്‍ പകര്‍ത്തി, അവ അവിസ്മരണീയമാക്കാന്‍ സഹായിക്കുന്ന ഒരു വ്യക്തിയുണ്ട് ഇവിടെ.. കോഴിക്കോട് സ്വദേശിയായ ശരത് ഘോഷ്… ! ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി ഈരംഗത്ത് അദ്ദേഹം നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 15 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചെറുപ്പത്തില്‍ തന്നെ ഫോട്ടോഗ്രാഫിയോട് വളരെയധികം താല്പര്യമുണ്ടായിരുന്നു. അന്നു മുതല്‍ […]

Career Success Story

വിജയത്തിലേക്ക് നടന്നടുത്ത നീണ്ട 15 വര്‍ഷങ്ങള്‍; പാഷനെ ഫ്യൂച്ചറാക്കിയ ഒരു ഫോട്ടോഗ്രാഫര്‍

ദിവസവും നാം അനേകം കാഴ്ചകള്‍ കാണുന്നു. അവയെല്ലാം നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നു. മറന്നു പോകാന്‍ ആഗ്രഹിക്കാത്തവയെ ഫോട്ടോ രൂപത്തില്‍ ശേഖരിച്ചുവയ്ക്കുന്നു. കാലം ഏറെ കടന്നു പോകുമ്പോള്‍ പിന്നിട്ട വഴികള്‍ ഏതെല്ലാമാണെന്ന് ഒരുപക്ഷേ കാണിച്ചുതരുന്നത് നമ്മള്‍ ശേഖരിച്ചു വച്ച ആ ചിത്രങ്ങള്‍ ആയിരിക്കും. നേരില്‍ കാണുന്ന ചിത്രങ്ങളുടെ വളരെ കുറച്ച് ശതമാനം മാത്രമാണ് ക്യാമറയിലൂടെ സൂക്ഷിക്കാന്‍ കഴിയുകയെന്ന് നമുക്ക് ഏവര്‍ക്കും അറിയാം. എന്നാല്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ക്ക് ആ ചിത്രത്തിന്റെ അടിത്തട്ടിലൂടെ കടന്നുചെന്ന് അതിന്റെ ആത്മാവ് ഒപ്പിയെടുക്കാനാകും. അത്തരത്തില്‍ ചിത്രങ്ങളെ […]

business Entreprenuership Special Story

സുന്ദര നിമിഷങ്ങളെ അവിസ്മരണീയമാക്കാന്‍ മച്ചൂസ് ഇന്റര്‍നാഷണല്‍ വെഡിംഗ്‌

വിവാഹം രണ്ടു ജീവിതങ്ങള്‍ ഒരു നൂല്‍ചരടില്‍ കോര്‍ത്തിണക്കി ജീവിതം ഒന്നാകുന്ന ആനന്ദ നിമിഷം. ഇവിടെ, ഓരോ നിമിഷവും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്… ജീവിതത്തിന്റെ നല്ല ഓര്‍മകളില്‍ എന്നും നിറം മങ്ങാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതാണ്. ജീവിതത്തിന്റെ ആ നല്ല നിമിഷങ്ങളെ അതിന്റെ വൈകാരികതയോടു കൂടി ചേര്‍ത്തു വയ്ക്കുകയാണ് മച്ചൂസ് ഇന്റര്‍നാഷണല്‍ വെഡിംഗ്. ആചാരങ്ങളെയും വിശ്വാസങ്ങളെയും സാക്ഷി നിര്‍ത്തി, സ്‌നേഹവും വാത്സല്യവും പ്രണയവും കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷങ്ങളെ എക്കാലത്തേയ്ക്കും സൂക്ഷിച്ചു വയ്ക്കാന്‍ ക്ലാസ് വെഡിംഗ് ഷൂട്ടുകള്‍ ഒരുക്കുന്ന മച്ചൂസ് ഇന്റഷര്‍നാഷണല്‍ വെഡിംഗ് […]

business Entreprenuership Success Story

ഡിസൈനുകളുടെ ലോകത്ത് അത്ഭുതം തീര്‍ത്ത് ഏ.കെ ഡിസൈന്‍സ്

ഏത് പ്രതിസന്ധി ഘട്ടത്തെയും എങ്ങനെ അനുകൂലമാക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരാണ് യഥാര്‍ത്ഥ സംരഭകര്‍. ഏ.കെ ഡിസൈന്‍സിന്റെയും തുടക്കം അങ്ങനെയാണ്. കോവിഡിന്റെ പിടിയില്‍ ലോകം മുന്നോട്ട് നീങ്ങാന്‍ പ്രയാസപ്പെടുമ്പോഴാണ് ഏ.കെ ഡിസൈന്‍സ് എന്ന സംരംഭം ഉദയം കൊള്ളുന്നത്. ആ പ്രതിസന്ധിയെ അവസരമാക്കാന്‍ തന്നെ അശ്വിനി മൗവ്വനാല്‍ എന്ന സംരംഭയ്ക്ക് കഴിഞ്ഞു. അശ്വിനിക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് കണ്ണന്‍ കെ.ജെയും ഒപ്പമുണ്ടായിരുന്നു. Business Science പഠിച്ച ശേഷം ദുബായില്‍ ജോലി നോക്കിയിരുന്ന അശ്വിനി തന്റെ സ്വപ്‌നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയതാണ് ഇന്ന് […]

Success Story

വയറും മനസും നിറക്കുന്ന ഷെഫ് RK

വ്യത്യസ്തമായ ആഹാരം എന്നും മനുഷ്യനെ ആകര്‍ഷിക്കുന്ന ഒന്നാണ്. നല്ല സ്വാദുള്ള ആഹാരം ആസ്വദിച്ച് കഴിച്ച് വയറ് നിറഞ്ഞു കഴിയുമ്പോള്‍ ലഭിക്കുന്ന സുഖം വേറെ തന്നെയാണ്. കൃത്യമായ ചേരുവകള്‍ കൃത്യമായ അളവില്‍ ചേര്‍ത്ത് സന്തോഷത്തോടെ ആഹാരമുണ്ടാക്കി, ആളുകളുടെ വയറും മനസ്സും നിറയ്ക്കുന്ന ഒരാളാണ് രാജേഷ് കുമാര്‍ എന്ന ഷെഫ് ആര്‍.കെ. തിരുവനന്തപുരം സ്വദേശിയായ ആര്‍.കെ വിളമ്പുന്നത് ആളുകള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. തന്റെ കൈപ്പുണ്യം അറിയുന്നത് ജേഷ്ഠനും പ്രിതു തുല്യനുമായ കോളിയൂര്‍ അഖിലന്‍ ശാന്തിയോടൊപ്പം ക്ഷേത്രത്തിലെത്തി നിവേദ്യമുണ്ടാക്കി ദൈവത്തിന് സമര്‍പ്പിച്ചപ്പോഴാണ്. […]