എയര്‍ലൈന്‍ മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങി രാകേഷ് ജുന്‍ജുന്‍വാല
എയര്‍ലൈന്‍ മേഖലയില്‍ പുതിയ നിക്ഷേപത്തിനൊരുങ്ങി രാകേഷ് ജുന്‍ജുന്‍വാല. ജെറ്റ് എയര്‍വെയ്സ് സിഇഒ വിനയ് ഡുബെയോടൊപ്പം ലോ ഫെയര്‍ എയര്‍ലൈന്‍ സംരംഭത്തില്‍ 260.7 കോടി നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പുതിയ എയര്‍ലൈന്‍ സംരഭത്തില്‍ ഏകദേശം 40 ശതമാനം ഓഹരികളായിരിക്കും ജുന്‍ജുന്‍വാലെ സ്വന്തമാക്കുക. ആകാശ എന്ന പേരില്‍ ആരംഭിക്കുന്ന സംരഭത്തിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ കാത്തിരിക്കുകയാണ്.മൂലധന തുക എത്രമാത്രം സ്വരൂപിക്കുവാന്‍ സാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങളും മറ്റു കാര്യങ്ങളും നിശ്ചയിക്കുവാന്‍ സാധിക്കുക. അടുത്ത വര്‍ഷം മധ്യത്തോടെ […]




