രോഗങ്ങളുടെ വേര് അറിഞ്ഞുള്ള ‘പരമ്പരാഗത ചികിത്സ’യുമായി കളരിയാശാന്‍ ശിവകുമാര്‍
അസുഖങ്ങളും ശാരീരികമായ ബുദ്ധിമുട്ടുകളും അലട്ടുമ്പോള്‍ ഏത് ചികിത്സാരീതി സ്വീകരിക്കാം എന്നതോര്‍ത്ത് ആശങ്കപ്പെടാറുള്ളവരാണ് ഓരോരുത്തരും. പനി, ജലദോഷം തുടങ്ങി താരതമ്യേന ചെറിയ രോഗങ്ങള്‍ക്ക് അലോപ്പതിയെ തന്നെയാവും ഭൂരിഭാഗവും സമീപിക്കുക. എന്നാല്‍, നടുവേദന, കഴുത്ത് വേദന, സന്ധി സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയില്‍ ആയുര്‍വേദവും ഹോമിയോപ്പതിയും തന്നെയാവും മിക്കവാറും എല്ലാവരും പരിഗണിക്കുക. ഇതില്‍ തന്നെ രോഗാവസ്ഥയെ പൂര്‍ണമായും സുഖപ്പെടുത്തുന്നു എന്നതുകൊണ്ടുതന്നെ ആയുര്‍വേദത്തിന് തന്നെയാവും പ്രഥമ പരിഗണനയും ലഭിക്കുക. എന്നാല്‍ ആയുര്‍വേദ ചികിത്സാരീതിക്കൊപ്പം രോഗത്തിന്റെ വേരറിഞ്ഞുള്ള പരമ്പരാഗത ചികിത്സാരീതിയാണ് കളരിയാശാനായ ശിവകുമാര്‍ മുന്നോട്ടുവയ്ക്കുന്നത്. […]




