Entreprenuership Success Story

സാന്‍വിര: പാഷനും നിശ്ചയദാര്‍ഢ്യവും ഇഴചേര്‍ന്ന ഷീതുവിന്റെ കുഞ്ഞുസ്വര്‍ഗം

സുഖസൗകര്യങ്ങളില്‍ നിന്നുമാറി, സ്വന്തം പാഷനൊപ്പം സഞ്ചരിക്കാനുള്ള തീരുമാനമെടുക്കുന്നതിന് പിന്നില്‍ കരുത്തേറെയാവശ്യമുണ്ട് മനുഷ്യന്. സ്ഥിരവരുമാനമുള്ള ജോലിയില്‍ നിന്നും ഫാഷന്‍ ലോകത്തേക്കും സംരംഭകത്വത്തിലേക്കും ചുവട് വയ്ക്കാന്‍ തൃശൂര്‍ കുന്നംകുളം സ്വദേശിനി ഷീതു തീരുമാനിച്ചതിന് പിന്നിലും കരുത്തും നിശ്ചയദാര്‍ഢ്യവുമുണ്ട്. തന്റെ ഇഷ്ടമേഖലയായ ഫാഷന്‍ ഡിസൈനിംഗിനെ ഒരു ബിസിനസ് ആശയമാക്കി മാറ്റി ഷീതു സ്ഥാപിച്ച ‘സാന്‍വിര’ ഇപ്പോള്‍ ഓണ്‍ലൈന്‍ ഫാഷന്‍ രംഗത്ത് തരംഗമാവുകയാണ്. കുട്ടികളെ പരിപാലിക്കുന്നതിന് വേണ്ടിയായിരുന്നു കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ കമ്പനിയില്‍ നിന്നും ഷീതു പടിയിറങ്ങുന്നത്. ഈ പടിയിറക്കം തന്നെയായിരുന്നു ഫാഷനൊപ്പം […]

Entreprenuership Success Story

സ്വപ്‌നം തുന്നിയ ബാല്യം; My Fit Fashions-ന്റെ വിജയകഥ

എട്ടാം വയസ്സില്‍ തുന്നിയെടുത്ത ഒരു കുടുംബത്തിന്റെ സ്വപ്‌നം കളിപ്പാട്ടങ്ങളും കൊച്ചു വര്‍ത്തമാനങ്ങള്‍ കൊണ്ടും ഓര്‍മകള്‍ തുന്നിയെടുക്കേണ്ട പ്രായത്തില്‍ കല്യാണി മതി മോഹന്‍ എന്ന 22കാരി തുന്നിയെടുത്തത് ഒരു കുടുംബത്തിന്റെ തന്നെ സ്വപ്‌നമാണ്. അമ്മയുടെ തയ്യല്‍ മെഷീനില്‍ വെറും എട്ടാം വയസ്സില്‍ കുട്ടിക്കുപ്പായങ്ങള്‍ തുന്നിത്തുടങ്ങിയ അവള്‍, അതിനെ വെറുമൊരു കളിയായി കണ്ടില്ല, പകരം ഒരു കുടുംബത്തിന്റെ ഭാവി തുന്നിയെടുക്കാനുള്ള ആദ്യ ശ്രമമായി കണ്ടു. പിന്നീട് അതൊരു സംരംഭമായി വളര്‍ന്ന് My Fit Fashions എന്ന ബ്രാന്‍ഡിന് കല്യാണി രൂപം […]

Entreprenuership Success Story

ആയിരങ്ങളുടെ ജീവിതത്തില്‍ ശബ്‌ദം പകര്‍ന്ന പ്രതീക്ഷയുടെ പേര്; ജെ കെ ഹിയറിങ് ക്ലിനിക്

‘ജീവിതത്തിലെ ഓരോ ശബ്ദവും ഒരു ഓര്‍മയാണ്, അത് മാഞ്ഞുപോകുമ്പോഴാണ് നിശബ്ദതയുടെ ഭാരം മനസ്സിലാകുന്നത്’. എന്നാല്‍ അത്തരക്കാര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി 21 വര്‍ഷമായി കൂടെ നില്‍ക്കുന്ന സ്ഥാപനമാണ് ജെ കെ ഹിയറിങ് ക്ലിനിക് ആന്‍ഡ് സ്പീച്ച് തെറാപ്പി സെന്റര്‍. കേള്‍വിക്കുറവുള്ളവര്‍ക്കായി ആധുനിക സാങ്കേതികവിദ്യയുടെയും വിദഗ്ധ പരിചരണത്തിന്റെയും ശക്തിയില്‍ ജീവന്‍ പുതുക്കിക്കൊടുത്ത ഈ സ്ഥാപനം ഇന്ന് കേരളത്തിലെ ശ്രവണാരോഗ്യ രംഗത്തെ വിശ്വസ്ത നാമമാണ്. കേള്‍വിക്കുറവ് പരിഹരിക്കുന്നത് മാത്രമല്ല, ജീവിതം തിരിച്ചുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ജെ കെ ഹിയറിങ് നല്‍കുന്ന […]

Entreprenuership Success Story

കളിപ്പാട്ടങ്ങളുടെ ലോകത്തില്‍ നിന്ന് റാമ്പ് വേദികളുടെ ലോകത്തേക്ക് എത്തിയ കൊച്ചുതാരം

വേദിയില്‍ ലൈറ്റുകള്‍ തെളിയുമ്പോള്‍, മെയ്‌വഴക്കത്തോടെ ഫാഷന്‍ ലോകത്തെ ചുവന്ന പരവതാനികളില്‍ ചുവടുകള്‍ ഉറപ്പിക്കുന്ന കൊച്ചു കാലുകള്‍. കളിപ്പാട്ടങ്ങളുമായും കഥാപുസ്തകങ്ങളുമായും സമയം ചെലവഴിക്കേണ്ട പ്രായത്തില്‍, തന്റെ സ്വപ്‌നങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ വേദിയൊരുക്കുകയാണ് തൃശൂര്‍ കോനിക്കര സ്വദേശിനിയായ രണ്ടാം ക്ലാസുകാരി ഐറിന്‍ ലിജോ. ഇന്‍സ്റ്റഗ്രാം വഴിയാണ് ഐറിന്‍ ആദ്യമായി റാംപ് വാക്ക് ചെയ്തത്. ഐ.സി.സി.എസ് എഞ്ചിനീയറിങ് കോളേജ് സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ ഐറിന്‍ നടത്തിയ റാംപ് വാക്ക് 68 മില്യണിലധികം വ്യൂസ് നേടി വൈറലായി. ഇത് കൊച്ചു മോഡലിന്റെ പേരും മുഖവും […]

Entreprenuership Success Story

Angel Cakes Crafts; ഹൃദയം കീഴടക്കിയ മധുര വിജയം

സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാക്കാന്‍ വയസ്സ് ഒരു തടസ്സമല്ല, ലക്ഷ്യം ഉറച്ചതാണെങ്കില്‍ വീടിനുള്ളില്‍ നിന്ന് തന്നെ ലോകം കീഴടക്കാം എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചങ്ങനാശേരി സ്വദേശി ഡയോണ സബാസ്റ്റ്യന്‍. ബി.എസ്.സി. മാത്തമാറ്റിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഡയോണ തന്റെ ചെറിയ പ്രായത്തിലാണ് കേക്ക് ബേക്കിങ് രംഗത്തേക്ക് കാലെടുത്ത് വച്ച്, Angel Cakes Crafts എന്ന ബ്രാന്‍ഡിന് രൂപം നല്‍കിയത്. ആറ് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി, ഡയോണയുടെ Angel Cakes Crafts ഇന്ന് ഉപഭോക്താക്കളുടെ വിശ്വാസവും സ്‌നേഹവും നേടിയ, ശ്രദ്ധേയമായ ഒരു ബ്രാന്‍ഡായി […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കി പ്രവീണയുടെ The Styles by Veena MUA

വിജയത്തെ കുറിച്ച് സ്വപ്‌നം കാണുക മാത്രമല്ല ചെയ്യേണ്ടത്. മറിച്ച്, ആ സ്വപ്‌നം നിങ്ങളുടെ പ്രതിഫലനമാകുന്നത് വരെ പ്രയത്‌നിക്കുകയും വേണമെന്ന് കേട്ടിട്ടില്ലേ. ഇതുതന്നെയാണ് The Styles by Veena MUA എന്ന സംരംഭത്തിലൂടെ പ്രവീണ പ്രകാശ് എന്ന സംരംഭകയും ചെയ്തത്. തൊടുപുഴയിലെ സാധാരണക്കാരിയില്‍ നിന്നും കേരളത്തിന്റെ ബ്യൂട്ടി ഇന്‍ഡസ്ട്രിയിലേക്കുള്ള പ്രവീണയുടെ യാത്രയ്ക്ക് പിന്നില്‍ കഷ്ടപ്പാടുകളുടേയും കഠിനാധ്വാനത്തിന്റേയും പ്രതീക്ഷയുടേയും കഥകള്‍ ഒരുപാടുണ്ട് ബാക്കി. സാധാരണ മറ്റ് കുട്ടികളെ പോലെ മാതാപിതാക്കളുടെ പരിചരണമില്ലാതെയായിരുന്നു പ്രവീണയുടെ കുട്ടിക്കാലം. അന്ന് കൂലിപ്പണിക്ക് പോയും ബേക്കറിയില്‍ […]

Entreprenuership Success Story

ബ്രൈറ്റ്സ്റ്റാര്‍: വിശ്വാസ്യതയോടെ പ്രകാശിക്കുന്ന കേരളത്തിന്റെ സോളാര്‍ ഭാവി

സോളാര്‍ എനര്‍ജിയുടെ സാധ്യതകളും പ്രയോജനങ്ങളും ജനങ്ങളിലെത്തിച്ച്, കേരളത്തിന്റെ ‘ഗ്രീന്‍ എനര്‍ജി’യുടെ ഭാവി എഴുതിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് മുരിക്കന്‍ ട്രേഡിങ് കമ്പനി ബ്രൈറ്റ്സ്റ്റാര്‍. കോട്ടയം കുറുപ്പന്തറ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, ഇന്ന് എറണാകുളം, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപിച്ചുകഴിഞ്ഞ ബ്രൈറ്റ്സ്റ്റാര്‍, വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ കേരളത്തിന്റെ സോളാര്‍ എനര്‍ജി രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമെത്തുന്ന ശുദ്ധമായ ഊര്‍ജം, സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെയുള്ള എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ദൗത്യം. 1998ല്‍ അലക്‌സ് ജി. […]

Entreprenuership Success Story

പുഴയുടെ തീരത്ത് ഒരിക്കലും മറക്കാനാവാത്തൊരു അവധിക്കാലം…. നിങ്ങളുടെ അവധിക്കാലത്തെ എന്നെന്നും ഓര്‍മകളില്‍ നിറയ്ക്കാന്‍ ബേക്കല്‍ വില്ലേജ് ഹോം സ്‌റ്റേ

പുഴയുടെ തീരത്തെ സമാധാനം, പച്ചപ്പിന്റെ മൃദുലത, യാത്രക്കാരെ ചേര്‍ത്തുപിടിക്കുന്ന പ്രകൃതിയുടെ സൗന്ദര്യം… ഇവയെല്ലാം ഒരുമിച്ച് അനുഭവിക്കാനാകുന്നിടമാണ് കാസര്‍കോടിലെ ബേക്കല്‍ വില്ലേജ് ഹോം സ്‌റ്റേ. നഗരത്തിന്റെ തിരക്കും ശബ്ദവും വിട്ട്, മനസ്സിന് സമാധാനം നല്‍കുന്ന അവധിക്കാലം തേടുന്നവര്‍ ഒരിക്കലെങ്കിലും എത്തേണ്ടയിടം… സന്ദര്‍ശിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ അനശ്വര ഓര്‍മയായി മാറുന്ന ഈ ഹോം സ്‌റ്റേ കാസര്‍കോടിന്റെ ടൂറിസം ഭൂപടത്തില്‍ ഇതിനോടകം ഇടം പിടിച്ചുകഴിഞ്ഞു…! ഖത്തറില്‍ ഓഫ്‌ഷോറില്‍ ജോലി ചെയ്യുന്ന മഹേഷ് നാരായണന്‍ തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റിയതാണ് ബേക്കല്‍ തീരത്തെ […]

Entreprenuership Success Story

പാഷനും പ്രൊഫഷനും രണ്ടല്ലെന്ന് തിരിച്ചറിഞ്ഞ സംരംഭക…

മനസ്സില്‍ ആഗ്രഹിച്ച പാഷനെ പ്രൊഫഷനാക്കി മാറ്റി, ആ മേഖലയില്‍ ഉയരങ്ങള്‍ താണ്ടിയ നിരവധി സംരംഭകരുടെ കാഴ്ചകള്‍ ഇതിനോടകം നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. അക്കൂട്ടത്തില്‍ മറ്റൊരു പേര് കൂടി…… വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥിതി ചെയ്യുന്ന ‘സീക്രെട് ബ്യൂട്ടി മേക്കപ്പ് സ്റ്റുഡിയോ’യുടെ ഉടമ ഷര്‍മി…! വയനാട് കോളിയാടി എന്ന സ്ഥലത്ത് താമസിക്കുന്ന ഷര്‍മി ജനിച്ചതും വളര്‍ന്നതുമെല്ലാം കാസര്‍ഗോഡായിരുന്നു. 15 വര്‍ഷക്കാലമായി ബ്യൂട്ടീഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. തുടക്കകാലത്ത് ഫ്രീലാന്‍സായി ജോലി ചെയ്തിരുന്ന ഷര്‍മിയ്ക്ക് പതിയെ പതിയെ പല മേക്കപ്പ് സ്റ്റുഡിയോകളിലും […]

Entreprenuership Success Story

പച്ചപ്പും സ്ഥിരതയും ചേര്‍ന്ന നാളെയുടെ സ്വപ്‌നം; ഹരിതാഭമായ ഭാവിക്ക് C-DISC ന്റെ പുതുമകളുടെ അടിത്തറ

ഇന്നത്തെ കാലഘട്ടത്തില്‍ വികസനം അനിവാര്യമാണ്. എന്നാല്‍ പ്രകൃതിയെ ബാധിക്കാതെ മുന്നോട്ടുപോകണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മണല്‍, കല്ല്, സിമന്റ് തുടങ്ങിയ പരമ്പരാഗത നിര്‍മാണരീതികളില്‍ അമിതമായ ആശ്രയം പ്രകൃതിവിഭവങ്ങളുടെ ക്ഷയത്തിനും കാര്‍ബണ്‍ പുറന്തള്ളലിനും കാരണമാകുന്നു. ഇതിന് ഒരു മാറ്റമായി, ഗവേഷണം, വിദ്യാഭ്യാസം, ഉത്പാദനം എന്നീ മേഖലകളെ ഏകോപിപ്പിച്ച് Centre for Development of Innovative & Sustainable Construction (C-DISC) നിരവധി സുസ്ഥിര നിര്‍മാണ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചു. C-DISC-ഉമായി ചേര്‍ന്ന് ഈ നവീകരണങ്ങള്‍ കേരളത്തില്‍ പ്രായോഗികമായി നടപ്പിലാക്കുന്ന പങ്കാളിത്ത […]