Entreprenuership Success Story

ചകിരി വേസ്റ്റില്‍ നിന്നും അദ്ഭുതങ്ങള്‍

മണ്‍പാത്രങ്ങള്‍ കേരളീയ സംസ്‌കാരങ്ങളില്‍ ഒഴിച്ചുനിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല. പക്ഷേ, പുതിയ കാലഘട്ടങ്ങളിലെ നൂതന സാങ്കേതിക വിദ്യകളിലൂടെ കണ്ടെത്തിയ പുത്തന്‍ പാത്രനിര്‍മിതികള്‍ മണ്‍ചട്ടി നിര്‍മാണത്തിനെ കലയിലേക്കു മാത്രം ഒതുക്കിയപ്പോള്‍ പഴമയെ തിരിച്ചുപിടിക്കാന്‍ അതേ നൂതന സാങ്കേതിക നിര്‍മാണത്തിലൂടെ മണ്‍ചട്ടികള്‍ നിര്‍മിച്ച് വ്യവസായം നടത്തുകയാണ് ഗണേഷ് കളത്തായി എന്ന സംരംഭകന്‍. വാട്ടര്‍പ്രൂഫിങ്, കണ്‍സ്ട്രക്ഷന്‍, വൈദ്യം, കൃഷി അങ്ങനെ നിരവധി സംരംഭങ്ങള്‍ നടത്തി, കൈയൊപ്പ് ചാര്‍ത്തിയ വ്യക്തിയാണ് ഗണേഷ്. പ്രകൃതി ഉത്പന്നങ്ങളായ ചകിരിയും മണ്ണും കൊണ്ട് നിര്‍മിക്കാവുന്ന നിരവധി ഉത്പന്നങ്ങള്‍ ഉണ്ടെങ്കിലും […]

Entreprenuership Success Story

നൈമിത്ര; നാടന്‍രുചിയുടെ നവലോകം

ലളിതമായ ചേരുവകള്‍ ചേര്‍ത്ത് അവയെ അസാധാരണമായ ഒന്നാക്കി മാറ്റുന്ന ഒരു മാന്ത്രിക കലയാണ് ഭക്ഷ്യ ഉത്പാദനം. നാടന്‍ രുചിയുള്ള ഭക്ഷണങ്ങള്‍ക്ക് ലോകത്തിന്റെ ഏതുകോണിലിരിക്കുന്ന മനുഷ്യനെയും അമ്മക്കൊപ്പം ആഹാരം കഴിച്ചിരുന്ന അടുക്കളകളിലേക്ക് എത്തിക്കാന്‍ കഴിയും. അത്തരത്തില്‍ ഇന്ത്യയുടെ പലകോണിലുള്ളവര്‍ക്ക് രുചിയുള്ള നാടന്‍ ഭക്ഷണത്തിലൂടെ പുത്തനുണര്‍വ് സമ്മാനിക്കുകയാണ് നൈമിത്ര ഫുഡ് പ്രൊഡക്റ്റ്‌സ്. ജീവിതമാര്‍ഗത്തിനായി ഒരു വഴി കണ്ടെത്തേണ്ട അനിവാര്യത വന്നപ്പോള്‍ ചെറുപ്പം മുതല്‍ ഭക്ഷണകലയോട് അഭിരുചിയുണ്ടായിരുന്ന തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനിയായ ദീജാ സതീശന്‍ ഭക്ഷണോത്പാദനം തന്നെ ഉപജീവനമായി തിരഞ്ഞെടുക്കുകയായിരുന്നു. പോളിയോ […]

Entreprenuership Success Story

ചുമക്കും കഫക്കെട്ടിനും ആശ്വാസമായി Kochi-ka ഹെര്‍ബല്‍ ചുക്കുകാപ്പി

കോവിഡിന് ശേഷം ജനങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന അസ്വസ്ഥതകളാണ് ചുമയും കഫക്കെട്ടും ശ്വാസതടസവുമെല്ലാം. ചിലര്‍ക്ക് താത്ക്കാലികവും മറ്റ്ചിലര്‍ക്ക് ദീര്‍ഘനാള്‍ നീണ്ടുനില്ക്കുന്നതുമാണ് ഈ ബുദ്ധിമുട്ടുകള്‍. ഇവ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന Kochi-ka ഹെര്‍ബല്‍ ചുക്കുകാപ്പിയാണ് എറണാകുളം സ്വദേശിയായ മോന്‍സി ജോര്‍ജ് പരിചയപ്പെടുത്തുന്നത്. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ മുന്‍കാലങ്ങളില്‍ വന്നിരുന്നെങ്കിലും ഇവ മനുഷ്യശരീരത്തെ ഗുരുതരാവസ്ഥയില്‍ എത്തിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി; കെട്ടിക്കിടക്കുന്ന കഫം ശ്വാസകോശത്തെ വളരെ ദോഷമായാണ് ബാധിക്കുന്നത്. പലരുടെയും മരണത്തിന് തന്നെ കാരണമായേക്കാവുന്ന ഇവ പൂര്‍ണമായും ഇല്ലാതാക്കാന്‍ […]

Entreprenuership Success Story

തടസ്സമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാം ദി വെസ്റ്റേണ്‍ സ്പീക്കറിലൂടെ

വിലക്കുകളില്ലാത്ത അനുഭവങ്ങളാണ് വിദ്യാഭ്യാസം. എന്നാല്‍ എന്തുകൊണ്ട് നമുക്ക് ഓരോരുത്തര്‍ക്കും ഇംഗ്ലീഷ് സംസാരിക്കുമ്പോഴും പഠിക്കുമ്പോഴും ചില വിലക്കുകള്‍ അനുഭവപ്പെടാറുണ്ട്. അറിവില്ലായ്മയെക്കാള്‍ ഭയവും സംശയവും സൃഷ്ടിക്കുന്ന വിലക്കുകളാണ് അതില്‍ അധികവും. എന്നാല്‍ ഇനി ഇത്തരം ആവലാതികള്‍ മറന്നേക്കൂ…. അത്യാവശ്യം ഇംഗ്ലീഷ് വാക്കുകള്‍ വായിക്കാന്‍ അറിയാവുന്ന ഏതൊരു സാധാരണക്കാരനെയും നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രാപ്തരാക്കുകയാണ് ദി വെസ്റ്റേണ്‍ സ്പീക്കര്‍ ചെയ്യുന്നത്. അമ്മയുടെ മരണശേഷം ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിക്കേണ്ട വന്ന കെ വി രമേശ് എന്ന വ്യക്തിയാണ് വെസ്റ്റേണ്‍ […]

Special Story Success Story

ഹാപ്പി ആയിരിക്കുക, ഹാപ്പിയായി പഠിക്കുക; വ്യത്യസ്ത ആശയവുമായി ‘ഹാപ്പി ഇംഗ്ലീഷ് അക്കാഡമി’

ഗാന്ധിജി പറഞ്ഞിട്ടുണ്ട് ‘വിദ്യാഭ്യാസം എന്നാല്‍ എഴുത്തും വായനയും പഠിക്കുക എന്നതല്ല. അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് ആര്‍ജിക്കലാണ്’ എന്ന്. തന്റെ ജീവിതം കൊണ്ട് ഇന്ത്യന്‍ ജനതയ്ക്ക് മാതൃകയായ ആ മഹാന്റെ വാക്കുകള്‍ അനശ്വരമാക്കുകയാണ് ഹാപ്പി ഇംഗ്ലീഷ് അക്കാഡമി എന്ന സ്ഥാപനത്തിലൂടെ സി പി ശിഹാബ്. വൈകല്യങ്ങളോട് പൊരുതി ജീവിതവിജയം നേടിയ ഇദ്ദേഹം ഹാപ്പി ഇംഗ്ലീഷ് അക്കാഡമി എന്ന സംരംഭത്തിലൂടെ മറ്റുള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ കൂടുതല്‍ സാധ്യതകള്‍ ഒരുക്കുകയാണ്. ഹാപ്പി ഇംഗ്ലീഷ് അക്കാഡമി ലിറ്ററേച്ചറില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ […]

Entreprenuership Success Story

AFRAH FISH HAIR GROWTH OIL – മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും പരിഹാരം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജ്ഞാനത്തിലും അറിവിലും നിന്ന് ഉടലെടുത്ത വൈദ്യശാസ്ത്രം മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച വരദാനമാണ്. തലമുറകളോളം നീണ്ടുനില്‍ക്കുന്ന സമ്പന്നമായ ചരിത്രമുള്ള സിദ്ധവൈദ്യവും നാട്ടുവൈദ്യവും രോഗശാന്തി പുനഃസ്ഥാപിക്കാനുള്ള പ്രകൃതിയുടെ കഴിവിന്റെ തെളിവാണ്. അത്തരത്തിലുള്ള ഈ വൈദ്യശാഖകളില്‍ നിന്നും നേടിയെടുത്ത അറിവിലൂടെ ആയിരക്കണക്കിന് വരുന്ന രോഗികളുടെ രോഗ മുക്തിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാരമ്പര്യവൈദ്യനാണ് കെ.പി സയ്ദ് അസൈന്‍. മധുരൈ സിദ്ധ മുദ്ധ ഗുരുകുലത്തിലെ അറിയപ്പെട്ട വൈദ്യനായിരുന്ന രാജഗോപാല്‍ സ്വാമിയുടെ ശിഷ്യനാണ് പാരമ്പര്യ വൈദ്യനായ കെ.പി സയ്ദ് […]

Entreprenuership Success Story

ചായക്കൂട്ടിലൂടെ സ്വപ്‌നങ്ങള്‍ക്ക് മിഴിവേകിയ കലാകാരി

”ഇന്‍സള്‍ട്ടാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്. ഇന്‍സള്‍ട്ടഡ് ആയിട്ടുള്ളവനേ ലൈഫില്‍ രക്ഷപെട്ടിട്ടുള്ളൂ…!” വെറുമൊരു സിനിമ ഡയലോഗിനപ്പുറം ഇടുക്കി സ്വദേശിയായ കൃഷ്ണപ്രിയ എന്ന ആര്‍ട്ടിസ്റ്റിന്റെ ജീവിതവുമായി വളരെയധികം ബന്ധമുള്ള വാക്കുകളാണിത്. ആര്‍ട്ടിസ്റ്റ്, മോട്ടിവേഷന്‍ സ്പീക്കര്‍, സിവില്‍ എഞ്ചിനീയര്‍, എഴുത്തുകാരി എന്നീ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കൃഷ്ണപ്രിയ. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. ചിത്രരചനയോട് കമ്പമുണ്ടായിരുന്നതിനാല്‍ സ്വാതന്ത്ര്യദിനത്തിന് ഗാന്ധിജിയുടെ ചിത്രം ബോര്‍ഡില്‍ വരച്ചപ്പോള്‍ അഭിനന്ദനങ്ങളോടൊപ്പം അധ്യാപികയുടെ ശകാരം കൂടി കേള്‍ക്കേണ്ടിവരുമെന്ന് കൃഷ്ണപ്രിയ പ്രതീക്ഷിച്ചിരുന്നില്ല. താല്പര്യത്തോടെ വരച്ച […]

Entreprenuership Special Story

തന്റെ സ്വപ്‌നങ്ങളെ വിജയമന്ത്രമാക്കിയ സംരംഭക

സ്വന്തം ഇഷ്ടങ്ങളെ സ്‌നേഹിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്ത് ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നവര്‍ വളരെ ചുരുക്കവുമാണ്. അത്തരത്തില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ വിദ്യ സജികുമാര്‍. തന്റെ ആഗ്രഹങ്ങളെ ഒരു സംരംഭത്തിലൂടെ സമൂഹത്തിനുമുന്നില്‍ എത്തിച്ചിരിക്കുകയാണ് വിദ്യ എന്ന വീട്ടമ്മ. ചെടികളോട് തോന്നിയിരുന്ന താല്പര്യം പതിയെ ബിസിനസിലേക്ക് വഴിമാറുകയായിരുന്നു. അഞ്ചുവര്‍ഷത്തോളമായി ഓര്‍ഡര്‍ അനുസരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള ആവശ്യക്കാര്‍ക്ക് പ്ലാന്റുകള്‍ എത്തിച്ചുനല്‍കുകയാണ് വിദ്യ. ചെടികളുടെ വ്യത്യസ്തതയും ഗുണമേന്മയും പായ്ക്കിംഗിലുള്ള മികവും കാരണം സംതൃപ്തരായ നിരവധി കസ്റ്റമേഴ്‌സാണ് വിദ്യക്ക് ചുറ്റുമുള്ളത്. അങ്ങനെയിരിക്കെ, […]

Entreprenuership

വ്യക്തിത്വത്തെ വെല്ലുവിളിച്ചവര്‍ക്ക് വിജയത്തിന്റെ മധുരം പകര്‍ന്ന് ടോണി

‘സമൂഹത്തിന് മുന്നില്‍ തന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയ കാലം.. തന്റെ രൂപത്തെക്കാള്‍ തന്നിലെ സ്വത്വത്തെ അറിഞ്ഞുതുടങ്ങിയ കാലം.. അന്നുമുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ചമയക്കൂട്ടുകളോടുള്ള പ്രണയം കൂടിക്കൊണ്ടിരുന്നു…’ അങ്ങനെ തന്റെ മനസ് ആഗ്രഹിച്ചിടത്ത്, തന്റെ പാഷന്റെ നെറുകയില്‍ എത്തിനില്‍ക്കുകയാണ് ടോണി മൈക്കിള്‍ എന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്. മൈക്കിളിന്റെയും എല്‍സിയുടെയും മകനായ ടോണിയുടെ ചെറുപ്പകാലവും വിദ്യാഭ്യാസവുമെല്ലാം കൊച്ചിയിലായിരുന്നു. ബാല്യം മുതല്‍ മേക്കപ്പിനോട് ഉണ്ടായിരുന്ന കമ്പവും താല്പര്യങ്ങളിലെ വൈരുദ്ധ്യങ്ങളും തന്റെ സ്വത്വത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ തിരിച്ചറിവ് നല്‍കുകയായിരുന്നു ടോണിക്ക്. താനൊരു […]

Entreprenuership Success Story

കണ്‍സ്ട്രക്ഷനും ഇന്റീരിയറും എല്ലാം ഇനി ഒരു കുടക്കീഴില്‍; സ്മാര്‍ട്ടാകാം വാള്‍മാര്‍ക്കിനൊപ്പം

അനുദിനം കനത്ത മത്സരം നേരിടുന്ന ഒരു മേഖലയായി ഇന്ന് ഇന്റീരിയര്‍ ഡിസൈനിംഗ് മാറിക്കഴിഞ്ഞു. ചെറുതും വലുതുമായ ഒട്ടനവധി സ്ഥാപനങ്ങളാണ് ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ മുതല്‍ ഇന്റീരിയര്‍ ഡിസൈനിംഗ് ഏറ്റവും മികച്ച ക്വാളിറ്റിയില്‍ പൂര്‍ത്തിയാക്കുന്ന എത്ര സ്ഥാപനങ്ങള്‍ അവയ്ക്കിടയില്‍ ഉണ്ടെന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ക്ക് ആര്‍കിടെക്ചര്‍ എന്ന സ്ഥാപനം ഈ ചോദ്യത്തിനുള്ള ഒരു മികച്ച ഉത്തരമാണ്. നിങ്ങള്‍ക്ക് സ്വന്തമായൊരു സ്ഥലവും വീടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും ഉണ്ടെങ്കില്‍ വാള്‍മാര്‍ക്ക് അത് […]