തനൂസ് ഫാഷന്‍ വേള്‍ഡ്; ഓണ്‍ലൈനില്‍ വിജയം നെയ്‌തെടുത്ത് അന്ന
ഓരോ വര്‍ഷവും നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളാണ് ബിസിനസ് മാനേജ്‌മെന്റ് ഡിഗ്രി സ്വന്തമാക്കി കേരളത്തിലെ കോളേജുകളില്‍ നിന്നിറങ്ങുന്നത്. പക്ഷേ അവരില്‍ പലര്‍ക്കും ആ മേഖലയില്‍ തന്നെ ഒരു കരിയര്‍ ആരംഭിക്കാനാകുന്നില്ല. തുച്ഛമായ തൊഴിലവസരങ്ങളും വിവാഹശേഷം ഉത്തരവാദിത്വങ്ങള്‍ കൂടുന്നതുമൊക്കെയാണ് അതിനു കാരണം. ആലപ്പുഴക്കാരി അന്നയും സമാനമായ സാഹചര്യങ്ങള്‍ നേരിട്ടിരുന്നു. വിവാഹശേഷം ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന അന്നയ്ക്ക് ഇരട്ടക്കുട്ടികളുടെ അമ്മയായതിനു ശേഷം അതിനുപോലും സമയം കിട്ടാതെയായി. ഒഴിവുസമയങ്ങള്‍ വിനിയോഗിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകാനാകുന്ന സംരംഭങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് അന്നയെ റീസെല്ലിങ്ങിലേക്ക് […]




