Success Story

വിബിനയുടെ വിജയവഴിയ്ക്കുണ്ട് ഇരട്ടി മധുരം

Spread the love

പാഷന്‍ പ്രൊഫഷനാക്കി വിജയിച്ചവരുടെ കഥകള്‍ നിരവധിയാണ്. പക്ഷേ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ സ്വന്തമായി രണ്ടു സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും വിജയകരമായി അവ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന സ്വതന്ത്ര വനിതാ സംരംഭകര്‍ അരങ്ങത്ത് എത്തിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. അക്കൂട്ടത്തിലെ മികച്ച സംരംഭകരില്‍ ഒരാളാണ് എറണാകുളം കലൂര്‍ സ്വദേശിയായ വിബിന വില്‍സണ്‍. ചെറുപ്പം മുതല്‍ മേക്കപ്പിനോട് ഇഷ്ടമുണ്ടായിരുന്ന വിബിന അതു തന്നെ തന്റെ തൊഴില്‍ മാര്‍ഗമാക്കാന്‍ സ്വീകരിച്ച തീരുമാനമാണ് ഇന്ന് ഈ ഇരുപത്തഞ്ചുകാരിയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ആണിക്കല്ല്. 2021ല്‍ ആരംഭിച്ച വിബിനയുടെ സംരംഭക ജീവിതം അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം വന്നുനില്‍ക്കുന്നത് വിബിന വില്‍സണ്‍ മേക്കോവര്‍, ഡെലിക്കേറ്റ് ഡയമണ്ട് റെന്റല്‍സ് എന്നീ സ്ഥാപനങ്ങളുടെ അമരത്താണ്.

വിബിന വില്‍സണ്‍ മേക്കോവര്‍

മേക്കപ്പ് ഇഷ്ടമുള്ള ഒരു പെണ്‍കുട്ടി എന്നതില്‍ നിന്ന് പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിലേക്കുള്ള ദൂരം വിബിന കുറച്ചത് മേക്കപ്പ് പ്രൊഫഷണലായി പഠിച്ചുകൊണ്ട് തന്നെയാണ്. പടിപടിയായുള്ള ഓരോ കോഴ്‌സിനെക്കുറിച്ചും അറിഞ്ഞും മനസ്സിലാക്കിയും പഠിച്ചുമാണ് വിബിന തന്റെ സ്വപ്‌നങ്ങളിലേക്ക് അടുത്തത്. ബ്യൂട്ടീഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിബിന തുടര്‍ന്ന് പഠിച്ചത് ഫാഷന്‍ ഡിസൈനിങ് ആണ്. പ്രൊഫഷണല്‍ മേക്കപ്പ് പഠനത്തോടുകൂടി ചിട്ടയായ ഒരു അടിസ്ഥാനം ഉണ്ടാക്കിയെടുത്ത വിബിന സ്വന്തമായി പ്രോജക്ടുകള്‍ ഏറ്റെടുത്തു തുടങ്ങുകയായിരുന്നു.

സിനിമ മേക്കപ്പ് രംഗത്തെ അതികായന്മാരില്‍ ഒരാളായ പട്ടണം റഷീദിന്റെ കലൂരിലെ ‘പട്ടണം റഷീദ് അക്കാഡമി’യിലെ വിദ്യാര്‍ത്ഥികളിലൊരാളാണ് വിബിന. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചതിനാല്‍, തുടക്കം പാളിപ്പോകാതിരിക്കാന്‍ വിബിനയെ വളരെയധികം സഹായിച്ചു. ബിബിന്‍സ് മേക്കപ്പ് അക്കാഡമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വിബിന, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിന് പുറമെ ഒരു അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യം പ്രബിന്‍സ് മേക്കപ്പ് സ്റ്റുഡിയോയില്‍ അധ്യാപികയായി ജോലി ചെയ്ത വിബിന പിന്നീട് മറ്റു രണ്ടു സ്ഥാപനങ്ങളില്‍ കൂടി അധ്യാപികയായി തുടര്‍ന്നിരുന്നു. ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയും തന്റെ മേക്കപ്പ് സ്റ്റുഡിയോ വഴിയും നിരവധി പ്രൊജക്റ്റുകള്‍ ഏറ്റെടുത്തു വിജയകരമായി പൂര്‍ത്തിയാക്കുന്ന തിരക്കുള്ള മികച്ച പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വിബിന ഇന്ന്. നിരവധി സെലിബ്രിറ്റികള്‍ക്ക് മേക്കപ്പ് ചെയ്യാനുള്ള അവസരം ഏറ്റവും മികച്ചതായി ഉപയോഗിച്ച പുതിയ തലമുറ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ് വിബിന.

ബ്രൈഡല്‍ മേക്കപ്പ് മുതല്‍ സെലിബ്രിറ്റി മേക്കപ്പ് വരെ വ്യത്യസ്തമായ ഏത് പ്രൊജക്റ്റും കൃത്യമായി പരാതികള്‍ക്ക് ഇടയില്ലാതെ പൂര്‍ത്തിയാക്കുന്നതാണ് വിബിനയുടെ മുഖമുദ്ര. ബ്രൈഡല്‍ മേക്കപ്പ്, ഗസ്റ്റ് ലുക്ക്, ഹെയര്‍ സ്‌റ്റൈലിങ് എന്നിവ മുതല്‍ സാരി ഡ്രേപ്പിങ്ങും നെയില്‍ ആര്‍ട്ടും വരെയുള്ള മുഴുവന്‍ പാക്കേജ് അങ്ങേയറ്റം കൃത്യതയോടെ ചെയ്തു കൊടുക്കുന്നു എന്നത് കൊണ്ടുതന്നെ വിബിനയുടെ മേക്കപ്പ് സ്റ്റുഡിയോ തേടി എത്തുന്നവരുടെ എണ്ണവും ചെറുതല്ല.

എച്ച്.ഡി മേക്കപ്പ്, എച്ച്.ഡി ലക്ഷ്വറി മേക്കപ്പ്, ഗ്ലാസ് സ്‌കിന്‍ മേക്കപ്പ്, എയര്‍ ബ്രഷ് മേക്കപ്പ് തുടങ്ങി മേക്കപ്പ് രംഗത്തെ പുതിയ രീതികളും ട്രെന്‍ഡുകളും വിജയകരമായി ഉപയോഗിക്കുന്നത് വിബിനയുടെ രീതിയാണ്. ക്ലെയ്ന്റിന് ആവശ്യമുള്ള രീതിയില്‍ അധികം ചെലവില്ലാതെ തന്നെ ഏറ്റവും നന്നായി മേക്കപ്പ് ചെയ്തു കൊടുക്കാന്‍ ശ്രദ്ധിക്കുന്നതും വിബിനയുടെ പ്രത്യേകതയാണ്.

വലിയ തുക ഈടാക്കാത്ത പാക്കേജുകള്‍ കൊടുക്കുമ്പോഴും ഉപയോഗിക്കുന്ന ഉത്പന്നങ്ങളില്‍ ഗുണമേന്മയ്ക്ക് വിട്ടുവീഴ്ച ഒന്നും തന്നെ വരുത്താറില്ല. പ്രീമിയം ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഏറ്റവും മികച്ച രീതിയില്‍ തന്നെ മേക്കപ്പ് പൂര്‍ത്തിയാക്കുന്നത് കൊണ്ട് കടുത്ത മത്സരം നിലനില്‍ക്കുന്ന മേഖലയായിട്ട് പോലും വിബിനയെ അതു വല്ലാതെ ബാധിക്കാറില്ല. അഞ്ചു വര്‍ഷം കൊണ്ട് ഏറെ വിശ്വാസ്യതയുള്ള മേക്കപ്പ് സ്റ്റുഡിയോയാക്കി വിബിന വില്‍സണ്‍ മേക്കോവറിനെ മാറ്റാന്‍ വിബിനക്ക് കഴിഞ്ഞതും ഇതേ നിലപാട് പിന്തുടരുന്നതിലൂടെയാണ്.

ഡെലിക്കേറ്റ് ഡയമണ്ട് റെന്റല്‍സ്

അവിചാരിതമായി മുന്നില്‍ വന്ന അവസരമാണ് വിബിനയുടെ രണ്ടാം സംരംഭമായ ഡെലിക്കേറ്റ് ഡയമണ്ട് റെന്റല്‍സ്. ബ്രൈഡല്‍ മേക്കപ്പ് ചെയ്യുന്നതിന്റെ ഭാഗമായി വാങ്ങിയ ആഭരണങ്ങള്‍ ഓണ്‍ലൈന്‍ സ്‌റ്റോറായി രൂപപ്പെടുത്തിയായിരുന്നു തുടക്കം. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട ആളുകള്‍ കൂടുതല്‍ ആവശ്യക്കാരായി അന്വേഷിച്ച് വന്നതോടെയാണ് കേവലം ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നതില്‍ നിന്നും മാറ്റം വരുത്താനുള്ള ആശയം പിറക്കുന്നത്.

2021 ലാണ് വിബിന ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിക്കുന്നത്. വിചാരിച്ചതിലേറെ ജനപ്രീതി ഓണ്‍ലൈന്‍ സ്‌റ്റോറിന് ലഭിച്ചതാണ് ആദ്യത്തെ വഴിത്തിരിവ്. പുതിയൊരു ഷോറൂമിന്റെ സാധ്യതകള്‍ അതില്‍ കണ്ടതോടെ രണ്ടു വര്‍ഷത്തിന് ശേഷം 2023ല്‍ തമ്മനത്ത് ഡെലിക്കേറ്റ് ഡയമണ്ട് റെന്റല്‍സിന്റെ ഷോറൂം ആരംഭിക്കുകയായിരുന്നു.

ഹിന്ദു ട്രെഡിഷണല്‍ ആഭരണങ്ങള്‍ മുതല്‍ എ.ഡി, കുന്ദന്‍ സ്‌റ്റോണ്‍ ആഭരണങ്ങള്‍ വരെ വിവിധ തരത്തില്‍പെട്ട വ്യത്യസ്ത ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ്. പരമ്പരാഗതവും നവീനവുമായ ആഭരണങ്ങള്‍ ആവശ്യാനുസരണം ബജറ്റിനുള്ളില്‍ തന്നെ ലഭിക്കുമെന്നത് ഡെലിക്കേറ്റ് ഡയമണ്ട്‌സിന്റെ ജനപ്രീതിക്ക് കാരണമാണ്.

സ്വര്‍ണവില കുതിച്ചുയരുന്ന നിലവിലെ സാഹചര്യം റെന്റല്‍ ആഭരണങ്ങള്‍ക്ക് ജനപ്രീതി കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. കുറഞ്ഞ വിലയില്‍ ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ ധരിക്കാന്‍ കഴിയുമെന്നത് തന്നെയാണ് അതിനു പിന്നിലെ രഹസ്യം. അലര്‍ജി ഉള്‍പ്പടെ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കാത്ത തരത്തിലുള്ള റെന്റല്‍ ആഭരണങ്ങളാണ് ഡെലിക്കേറ്റ് ഡയമണ്ട്‌സില്‍ നിന്നും ലഭിക്കുന്നത്.

ഒരു ദിവസത്തെ ആഭരണ വാടകയില്‍ അഞ്ചു ദിവസം വരെ ആഭരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇവിടുത്തെ പ്രത്യേകത. 700 രൂപ മുതല്‍ ആരംഭിക്കുന്ന ബ്രൈഡല്‍ സെറ്റുകളില്‍ പോലും ഒരു ലോങ്ങ് ചെയിനും ചോക്കറും കമ്മലുകളുമടക്കമുള്ള ആഭരണങ്ങള്‍ ഉണ്ടാവാറുണ്ട്. താരതമ്യേനെ കുറഞ്ഞ വിലയില്‍ മേന്മയുള്ള ആഭരണങ്ങള്‍ തിരക്കില്ലാതെ ലഭിക്കുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ ജനപ്രീതിക്ക് പിന്നിലെ പ്രധാന ഘടകം. റെന്റലിന് പുറമേ ആവശ്യക്കാര്‍ക്ക് ആഭരണങ്ങള്‍ വില്‍ക്കാറുമുണ്ട്. തന്റെ യാത്രയുടെ അടുത്ത പടിയായി ഡെലിക്കേറ്റ് ഡയമണ്ട്‌സിന്റെ കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാനുള്ള ആലോചനയിലാണ് വിബിന.

അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് വിബിനയുടെ കുടുംബം. കലൂരില്‍ സ്ഥിരതാമസമായ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വിശ്വാസവും പിന്തുണയും വിബിനയുടെ വിജയത്തിന് പിന്നിലുണ്ട്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ