Entreprenuership Success Story

വിരുന്നുകാര്‍ക്ക് വീടൊരുക്കിവിജി ജോസഫിന്റെ JVA Home Stay

Spread the love

” If you want to feel at home, stay home ! ” – Clifton Fadiman

‘പെണ്ണ് !’ ആ ഒരൊറ്റ വാക്കുകൊണ്ട് സ്വപ്‌നങ്ങളും ആഗ്രഹങ്ങളും കരുത്തും തന്റേടവും ഒക്കെ മനസ്സിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ധാരാളം സ്ത്രീ ജന്മങ്ങള്‍ ഉണ്ട്. ചിലരെങ്കിലും മറ്റുള്ളവരുടെ പ്രചോദനം കൊണ്ടോ, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടോ ഉള്ളില്‍ ഒളിപ്പിച്ച ആര്‍ജവത്തെ വീണ്ടെടുക്കുകയും കഠിനമായി പരിശ്രമിക്കുകയും ജീവിതവിജയം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഓരോ സ്ത്രീകളുടെയും ഭൂതകാലം പ്രതിസന്ധികളും പോരാട്ടങ്ങളും നിറഞ്ഞതായിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. തളര്‍ത്താനും തളച്ചിടാനും ശ്രമിച്ചവര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കാതെ, എല്ലാത്തിനെയും അതിജീവിച്ച് ഭാവികാലത്തില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയ വിജയമതികളായ സ്ത്രീകളുടെ പട്ടികയില്‍ എന്നും ഉള്‍പ്പെടുത്താവുന്ന പേരാണ് കൊല്ലം സ്വദേശിനിയായ വിജി ജോസഫിന്റേത്.

എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന സാഹചര്യത്തില്‍ വിജി തന്റെ മക്കളെ ഒപ്പം ചേര്‍ത്ത് ഭാവി കൂടുതല്‍ ഭദ്രമാക്കുവാന്‍ തനിക്ക് അറിയാത്ത ഒരു മേഖലയിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. അങ്ങനെയാണ് കോവിഡ് കാലഘട്ടത്തില്‍ വിജി ഒരു സംരംഭകയുടെ കുപ്പായം അണിഞ്ഞത്. ജീവിതത്തിലെ പുതിയ അധ്യായം പോലെ ബിസിനസ് രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ ഈ തുടക്കക്കാരിക്ക് താങ്ങും തണലുമായി നില്‍ക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല. ആരുമില്ലാതെയിരുന്നപ്പോഴും ദൈവത്തിലുള്ള വിശ്വാസം വിജിക്ക് ഒരു പരിധിയില്‍ അധികം ധൈര്യം പകര്‍ന്നു.

‘സ്വന്തം വീട് പോലെ ഒരിടം… വന്നെത്തുന്നവര്‍ക്ക് കരുതല്‍ ആവുകയും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ അവസരം ഒരുക്കുകയും ചെയ്യുന്ന വീടിനു തുല്യമായൊരിടം…’ അതാണ് വിജി JVA Home Stay ലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്. കൊല്ലത്ത് ബീച്ചിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന JVA ഹോം സ്‌റ്റേയില്‍ നിരവധി ആളുകള്‍ പ്രതിദിനം വന്നെത്തുന്നുണ്ട്. കടലോരത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്നതുകൊണ്ട് തന്നെ ഇവിടം ആളുകള്‍ക്ക് മനസ്സിന് ശാന്തതയേകുകയും ഒരിക്കല്‍ വന്നവരെ വീണ്ടും വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു.

ബിസിനസിനെ കുറിച്ച് യാതൊന്നും അറിയാതെയാണ് വിജി സംരംഭക മേഖലയിലേക്ക് ഇറങ്ങി വന്നത്. അതുകൊണ്ടുതന്നെ പല സന്ദര്‍ഭങ്ങളിലും പലയിടത്തു നിന്നും നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് ഈ വനിതാ സംരംഭകയ്ക്ക്. എന്നാല്‍ തോറ്റു കൊടുക്കാന്‍ തയ്യാറാകാതിരുന്ന മനസ്സും തനിക്ക് ചുറ്റുമുള്ളവരെ സംരക്ഷിക്കണം എന്ന ദൃഢനിശ്ചയവുമാണ് വിജിയെ മുന്നോട്ട് നയിച്ചത്. ആ യാത്ര വര്‍ഷങ്ങള്‍ക്കിപ്പുറം വന്നു നില്‍ക്കുമ്പോള്‍ ഒരു സംരംഭക എന്ന നിലയില്‍ തികഞ്ഞ സംതൃപ്തിയും ആത്മവിശ്വാസവുമാണ് ഇവര്‍ക്ക് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://g.co/kgs/vK5L9k1

Contact No: 7594900587

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍