Entreprenuership Success Story

വെഡ് മന്ത്ര; നിശ്ചയദാര്‍ഢ്യത്തിലും പാഷനിലും പടുത്തുയര്‍ത്തിയ മുനീറ റമീസിന്റെ മാജിക്

Spread the love

വിവാഹദിവസം ഏറ്റവും സുന്ദരിയായിരിക്കുകയെന്നത് ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്‌നമാണ്. അതില്‍ പ്രധാനമാണ് മേക്കപ്പ്. മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന ലേബലിലേക്ക് ചുവടുവെക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിനി മുനീറ റമീസിന് കൈമുതലായുണ്ടായത് പാഷനും സംരംഭകയാകണമെന്ന നിശ്ചയദാര്‍ഢ്യവുമായിരുന്നു.

പഠനത്തില്‍ മിടുക്കിയായിരുന്നു മുനീറ. വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ നിന്നുള്‍പ്പെടെ ജോലി വാഗ്ദാനം ലഭിച്ചിരുന്നുവെങ്കിലും മേക്കപ്പ് എന്ന മേഖലയിലേക്ക് ചുവടുവെക്കാന്‍ പ്രേരിപ്പിച്ചത് പാഷനായിരുന്നു. കൃത്യമായ പരിശീലനങ്ങളില്ലാതിരുന്ന കാലത്ത് ബ്രൈഡല്‍ മേക്കപ്പുകളും മുനീറ നടത്തിയിട്ടുണ്ട്. അക്കാലത്ത് ചുറ്റുമുള്ളവരില്‍ നിന്നും ലഭിച്ച പിന്തുണയും അഭിനന്ദനങ്ങളുമാണ് സ്വന്തമായൊരു മേക്കപ്പ് സ്റ്റുഡിയോ ആരംഭിക്കണമെന്ന ആശയത്തിലേക്ക് മുനീറയെ എത്തിക്കുന്നത്.

ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റായായിരുന്നു മുനീറ തന്റെ യാത്രയാരംഭിക്കുന്നത്. വിവിധ ജില്ലകളിലുള്ള ബ്രൈഡുകളെ വിവാഹദിവസം ഭംഗിയായി അണിയിച്ചൊരുക്കുന്നതിലെ കൗതുകമാണ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ‘വെഡ് മന്ത്ര’ എന്ന സംരംഭത്തിന് തറക്കല്ലിടാനുള്ള പ്രേരണയായതും. നിലവില്‍ മേക്കപ്പ് മേഖലയില്‍ ട്രെന്‍ഡിങ്ങായ ഗ്ലാസ് മേക്കപ്പ്, എയര്‍ബ്രഷ് മേക്കപ്പ് തുടങ്ങി തനിക്ക് മുന്നിലെത്തുന്ന ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഏത് മേക്കപ്പും ചെയ്യാന്‍ മുനീറ തയ്യാറാണ്. കേരളത്തിലുള്ളവര്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലുള്ള നിരവധി ‘വധു’ക്കളാണ് തങ്ങളുടെ ‘ബിഗ് ഡേ’ ആഘോഷമാക്കാന്‍ വെഡ് മന്ത്രയിലെത്തുന്നത്.

വധുവിനെ സംബന്ധിച്ച് മേക്കപ്പ് പോലെ തന്നെ പ്രധാനമാണ് വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും. ഇതോടെയാണ് മേക്കപ്പിനൊപ്പം റെന്റല്‍ ജ്വല്ലറിയും ആരംഭിക്കാമെന്ന ചിന്തയുണരുന്നതും മേക്കപ്പ് സ്റ്റുഡിയോയുടെ ഒരു ഭാഗം റെന്റല്‍ ആഭരണങ്ങള്‍ ഇടം പിടിക്കുന്നതും. തനിക്ക് മുന്നിലെത്തുന്ന ക്ലെയ്ന്റുകളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് ഓരോ ജ്വല്ലറികളും മുനീറ ഒരുക്കിയിരിക്കുന്നത്. ടെമ്പിള്‍, ആന്റിഖ്, കുന്ദന്‍ തുടങ്ങി വിവിധ പാറ്റേണിലുള്ള എലഗന്റ് ക്ലാസി ആഭരണങ്ങളാണ് സംരംഭത്തിന്റെ ഹൈലൈറ്റ്. ഓരോ മൂന്ന് മാസത്തിലും വിവിധ സ്ഥലങ്ങളില്‍ നേരിട്ടെത്തിയാണ് ജ്വല്ലറികള്‍ വാങ്ങുന്നതിനാല്‍ തന്നെ കുറഞ്ഞ ചിലവില്‍ ഗുണനിലവാരമുള്ള ക്ലാസി പീസുകള്‍ ഒരുക്കുക കൂടിയാണ് ഇവിടം.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭൂരിഭാഗമെത്തുന്ന ക്ലെയ്ന്റുകളെങ്കിലും മുനീറയുടെ വര്‍ക്കുകളെ കുറിച്ച് കേട്ടറിഞ്ഞ് വരുന്നവരും ഏറെയുണ്ട്. ഒരേസമയം മകളും ഭാര്യയും അമ്മയും സംരംഭകയുമായിരിക്കുന്നതില്‍ പ്രയാസമേറെയുണ്ടെങ്കിലും കുടുംബം ഒപ്പമുണ്ടെന്നതാണ് മുനീറയുടെ ധൈര്യം.

മേക്കപ്പ് ആര്‍ട്ടിസ്റ്റാകണമെന്ന ആഗ്രഹം തുറന്നുപറഞ്ഞപ്പോള്‍ പരിപൂര്‍ണ പിന്തുണയുമായി എത്തിയ ഭര്‍ത്താവ് റമീസ് രാജയും ഉമ്മയുടെ തിരക്കുകള്‍ മനസിലാക്കി മകന്‍ ഹെയ്‌സിന്‍ ബിന്‍ റമീസുമും മുനീറയ്‌ക്കൊപ്പമുണ്ട്. ഇരുകുടുംബങ്ങളും തണലായി കൂടിയെത്തുന്നതോടെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാനുള്ള യാത്രയിലാണ് മുനീറ. ഭാവിയില്‍ മേക്കപ്പ് അക്കാദമി ആരംഭിക്കണമെന്നതാണ് മുനീറയുടെ സ്വപ്‌നം. എറണാകുളത്ത് മാത്രമല്ല, കേരളത്തിലുടനീളം വെഡ് മന്ത്രയുടെ ബ്രാന്‍ഡുകള്‍ ആരംഭിക്കാനുള്ള പദ്ധതിയുമുണ്ട് ഈ സംരംഭകയ്ക്ക്.

വളര്‍ച്ചയിലുണ്ടാകുന്ന പ്രതീക്ഷയോടൊപ്പം മുനീറ എന്ന സംരംഭക ചേര്‍ത്തുവെക്കുന്നത് നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും പാഷനും കൂടിയാണ്. വെഡ് മന്ത്ര, സൗന്ദര്യം എന്ന ആശയമാകുക മാത്രമല്ല; നമ്മള്‍ നമ്മളില്‍ വിശ്വസിച്ചാല്‍ ലോകവുമൊപ്പമുണ്ടാകുമെന്നതിന്റെ ഉദാഹരണം കൂടിയാണ്.

Contact No: 8139008712

https://www.instagram.com/makeover_by_muneeraramees/?igsh=eTVrbGs5d2tuM3Iw#

https://www.instagram.com/wedd_manthra_rental_jewellery?igsh=dW9reXN5cXN4MGJn

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍