Entreprenuership Success Story

”നിങ്ങള്‍ ആഗ്രഹിക്കുന്നു ഞങ്ങള്‍ സമ്മാനിക്കുന്നു…!”,

Spread the love

നിരവധി കല്ലും മുള്ളും നിറഞ്ഞ ഒരു വഴിയാണ് ജീവിത വിജയത്തിലേക്ക്. ആ വഴിയിലൂടെ സഞ്ചരിക്കുക എന്ന് പറഞ്ഞാല്‍ അതികഠിനമാണ്. എന്തുവന്നാലും നേരിടാമെന്ന ചങ്കുറപ്പോടെ വേണം സഞ്ചരിക്കാന്‍. ഓരോരുത്തരുടെ ജീവിതത്തിലും പലപ്പോഴും വില്ലനാകുന്നത് സാഹചര്യങ്ങളാണ്. എന്നാല്‍ ഈ സാഹചര്യങ്ങളെ എങ്ങനെ മറികടക്കണം എന്ന് വിശാലമായി ചിന്തിച്ചാല്‍, അതിനെ മറികടന്ന് ഉയരങ്ങളില്‍ എത്തിച്ചേരാനാകും. ഒരു പരുന്ത് തന്റെ ചിറകിന്റെ ശക്തിയില്‍ വിശ്വസിക്കുന്നതുപോലെ നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ കഴിവിലാണ്. അത്തരത്തില്‍ കഴിവ് കൊണ്ടും ഉറച്ച തീരുമാനങ്ങള്‍ കൊണ്ടും ഉയര്‍ന്നുവന്ന സംരംഭമാണ് ടെക്സ്റ്റ്ര്‍ ടെക് ഹോം ഡെക്കര്‍.

ഷാബുവാണ് ഈ സംരംഭത്തിന്റെ സ്ഥാപകന്‍. ചേര്‍ത്തല കേന്ദ്രമാക്കിയാണ് ഈ സംരംഭം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ചേര്‍ത്തല എന്ന ചെറിയ പ്രദേശത്ത് മാത്രമായി ഒതുങ്ങിപോകേണ്ടിയിരുന്ന ഷാബുവിന്റെ പ്രവര്‍ത്തന മേഖല ഇന്ന് കേരളം മുഴുവന്‍ അറിയപ്പെടുന്ന രീതിയില്‍ വളര്‍ന്നുവെങ്കില്‍ ശാസ്ത്രത്തിനോട് മാത്രമാണ് അദ്ദേഹത്തിന് നന്ദി പറയുവാനുള്ളത്. ഭാര്യയായ ലതയും മക്കളായ മാളവികയും വിസ്മയയും പൂര്‍ണ പിന്തുണയുമായി ഷാബുവിനൊപ്പം തന്നെയുണ്ട്.

ടെക്സ്റ്റ്ര്‍ ടെക് ഹോം ഡെക്കര്‍ എന്ന ഈ മേഖലയിലേക്ക് ഷാബു കടന്നു വന്നിട്ട് ഏകദേശം 15 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ‘കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍’ തന്നെയാണ് ഈ സംരംഭത്തെ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നത്. ഓരോ കസ്റ്റമറിന്റെയും ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുക എന്നതാണ് ഷാബുവിന്റെ പ്രത്യേകത. ഈ സംരംഭത്തിലൂടെ കസ്റ്റമേഴ്‌സിനായി നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്നു.

വീടുമായി ബന്ധപ്പെട്ട വര്‍ക്കുകളാണ് പ്രധാനമായും ചെയ്തുവരുന്നത്. മതിലുകള്‍, തൂണുകള്‍, ചുമരുകള്‍ എന്നിവ പെയിന്റിങ്ങിന് പകരം ‘സ്റ്റോണ്‍ പ്ലാസ്റ്റര്‍’ ചെയ്തുകൊടുക്കുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു സര്‍വീസ് (വീടിന്റെ ടെക്സ്റ്റര്‍ വര്‍ക്കുകള്‍ ചെയ്തുകൊടുക്കുന്നു). ഗ്ലിറ്റര്‍ സ്റ്റോണ്‍ എഫക്ട് നല്കിയും വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് പായല്‍ പിടിക്കുകയോ മങ്ങുകയോ ഇല്ല. കൂടാതെ, ദീര്‍ഘകാലം ഈട് നില്‍ക്കുകയും ചെയ്യുന്നു. കേരളത്തിലെവിടെയും ടെക്സ്റ്റര്‍ ടെക്ക് ഹോം ഡെക്കറിന്റെ സേവനം ഇപ്പോള്‍ ലഭ്യമാണ്.

ഷാബു തന്നെ നേരിട്ടെത്തി, എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു ഓരോ വര്‍ക്കുകളും പൂര്‍ത്തിയാക്കുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഓണ്‍ലൈന്‍ വഴിയാണ് ഇപ്പോള്‍ വര്‍ക്കുകള്‍ ഷാബുവിനെ തേടി വന്നുകൊണ്ടിരിക്കുന്നത്. ഓരോ കസ്റ്റമറിനും ചെയ്തുകൊടുക്കുന്ന വര്‍ക്കിന്റെ പൂര്‍ണതയാണ് ടെക്സ്റ്റ്ര്‍ ടെക് ഹോം ഡെക്കര്‍ എന്ന സംരംഭത്തെ ഇത്തരത്തില്‍ ഉയര്‍ത്താന്‍ സഹായിച്ചത്. കൃത്യസമയത്ത് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നു എന്നതും ഇവിടുത്തെ ഒരു പ്രത്യേകതയാണ്.

ഏതൊരു ആവശ്യങ്ങള്‍ക്കും ടെക്സ്റ്റര്‍ ടെക്കിനെ ധൈര്യപൂര്‍വം സമീപിക്കാം. 100% വിശ്വാസ്യതയോടെ ടെക്സ്റ്റര്‍ ടെക്ക് നിങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കും.

Mob: 8089404403, 7012664403
E-mail: Shabutp278@gmail.com
https://www.instagram.com/kochusshabutp/?igshid=YmMyMTA2M2Y%3D
https://www.facebook.com/profile.php?id=100063580730956&mibextid=ZbWKwL

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍