Success Story

ചര്‍മ്മ സംരക്ഷണ വിഭാഗത്തില്‍ ഏഴ് പുതിയ സോപ്പുകള്‍ ഇറക്കി കെപി നമ്പൂതിരീസ്

Spread the love

കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവായ കെപി നമ്പൂതിരീസ് ചര്‍മ സംരക്ഷണ വിഭാഗത്തില്‍ ഏഴുതരം സോപ്പുകള്‍ വിപണിയിലിറക്കി. തുളസി,ആര്യവേപ്പ്,ചന്ദനം, മഞ്ഞള്‍, വെറ്റിവര്‍,ദശപുഷ്പം എന്നിവയ്ക്ക് പുറമെ രണ്ട് ഗ്ലിസറിന്‍ സോപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
75 ഗ്രാം, 100 ഗ്രാം എന്നീ തൂക്കത്തില്‍ മികച്ച പായ്ക്കറ്റുകളിലാണ് സോപ്പുകള്‍ വിപണിയില്‍ ലഭ്യമാവുന്നത്. 100 ഗ്രാമിന്റെ3 നോണ്‍ ഗ്ലിസറിന്‍ സോപ്പ് വാങ്ങിയാല്‍ ഒരു സോപ്പ് സൗജന്യമായും ഗ്ലിസറിന്‍ സോപ്പുകള്‍ മൂന്നെണ്ണം വാങ്ങുമ്പോള്‍ 15 രൂപയുടെ ഇളവും ലഭിക്കും. കെപി നമ്പൂതിരീസ് പുറത്തിറക്കിയ പുതിയ സോപ്പുകള്‍ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും മറ്റു കടകളിലും ഓണ്‍ലൈനിലും ലഭ്യമാകും.
അത്യാധുനിക ഗവേഷണ സൗകര്യങ്ങളുള്ള കമ്പനിയുടെ ലാബില്‍ സസ്യയെണ്ണ ഉപയോഗിച്ചാണ് സോപ്പുകള്‍ വികസിപ്പിച്ചെടുത്തതെന്ന് കെപി നമ്പൂതിരീസ് എംഡി കെ ഭവദാസന്‍ അറിയിച്ചു. സോപ്പുകള്‍ എല്ലാം ഗ്രേഡ് വണ്‍ സോപ്പുകള്‍ ആണെന്നും ഇതില്‍ പാരബെന്നോ ദോഷകരമായ മറ്റ് രാസവസ്തുക്കളും ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഉല്‍പന്നങ്ങളിലൂടെ ചര്‍മസംരക്ഷണ വിപണിയില്‍ ശക്തമായ സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭവദാസന്‍ വ്യക്തമാക്കി.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ