Success Story

നിങ്ങളുടെ ചുവടുകള്‍ക്ക് ശക്തി പകരാന്‍ ആപ്പ്‌കോ സ്റ്റീല്‍

Spread the love

ജീവിതത്തില്‍ ഓരോ ചുവടുവയ്പ്പും ഉറപ്പുള്ളതായിരിക്കണം. ജീവിതത്തിന്റെ പുതിയ കാല്‍വയ്പ്പുകള്‍ക്കു വേണം ഉറപ്പുള്ള പടവുകള്‍. ഇവിടെ, നിങ്ങളുടെ ഓരോ പടിയിലും വിശ്വാസപൂര്‍വം പിന്തുണയ്ക്കുകയാണ് ആപ്പ്‌കോ സ്റ്റീല്‍ എന്ന സംരംഭം.

റസിഡന്‍ഷ്യല്‍ ആന്‍ഡ് നോണ്‍ റസിഡന്‍ഷ്യല്‍ വര്‍ക്കുകളില്‍ നിലനിര്‍ത്തുന്ന പുതുമയും ഈ മേഖലയിലെ പ്രത്യേക പ്രവൃത്തി പരിചയം കൊണ്ടും ഏറെ പ്രസിദ്ധമാണ് ആപ്പ്‌കോ സ്റ്റീല്‍. ഹാഡ്രൈല്‍ വര്‍ക്കുകള്‍ക്കു മാത്രമായി ഒരു സ്‌പെഷ്യലൈസ്ഡ് ടീം… അതാണ് ആപ്പ്‌കോ സ്റ്റീല്‍സ്.

കഴിഞ്ഞ നാലു വര്‍ഷമായി ഒരു പ്രൊഫഷണല്‍ ടീം എന്ന നിലയില്‍ പാലക്കാട് എടത്തനാട്ടുകരയില്‍ ആസിഫ് എ പി എന്ന സംരംഭകന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ് ആപ്പ്‌കോ സ്റ്റീല്‍സ് എന്ന സ്ഥാപനം.

ഗ്ലാസ് ഹാഡ്രൈലുകള്‍, എസ് എസ് റയിലിംഗ്, ഗ്ലാസ് റയിലിംഗ്, ക്രിസ്റ്റല്‍ റയിലിംഗ്, മെറ്റല്‍ സ്റ്റെയര്‍കേസ്, വുഡന്‍ സ്റ്റെയര്‍കേസ്, റെഡിമെയ്ഡ് സ്റ്റെയര്‍, മരം കൊണ്ടുള്ള ഹാന്‍ഡ് റെയില്‍ വര്‍ക്കുകള്‍, കൂടാതെ അലുമിനിയം ഗ്ലാസ്, ഒപ്പം ഗ്ലാസ് മാത്രം ഉപയോഗിച്ചും, സ്റ്റെയിന്‍ലസ് സ്റ്റീല്‍ വര്‍ക്കുകള്‍ തുടങ്ങി പുതുമയാര്‍ന്ന വ്യത്യസ്ത ആശയങ്ങളില്‍ ഇന്റീരിയറിനോട് യോജിക്കുന്ന രീതിയിലും ആര്‍ക്കിടെച്ചര്‍ ഡിസൈനിലുമുള്ള ഹാന്‍ഡ് റെയില്‍ വര്‍ക്കുകള്‍ പരിചയ സമ്പന്നരായ തൊഴിലാളികളുടെ സഹായത്തോടെയും പ്രൊഫഷണല്‍ ടീമുകളുടെ നേതൃത്വത്തിലും സമയബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കുന്നതാണ് ആപ്പ്‌കോ സ്റ്റീല്‍സ് എന്ന സംരംഭത്തിന്റെ പ്രധാന ആകര്‍ഷണം.

സമകാലിക ഡിസൈന്‍സിലും ഇന്റീരിയറിനോടു യോജിക്കുന്ന രീതിയിലുമാണ് ഇവിടെ സ്റ്റെയര്‍കേസുകളുടെ ഡിസൈനിംഗ് മുതല്‍ അതിന്റെ പൂര്‍ത്തീകരണം വരെ നടപ്പാക്കുന്നത്. ഇതിനോടകം ചെറുതും വലുതുമായ ഒട്ടനവധി വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് ഈ മേഖലയില്‍ തന്റേതായ ഒരു സ്ഥാനം ആപ്പ്‌കോ സ്റ്റീല്‍സ് കൈവരിച്ചു കഴിഞ്ഞു. ഏറ്റെടുക്കുന്ന ഏതൊരു വര്‍ക്കിലും തങ്ങളുടേതായ കൈയ്യൊപ്പു ചാര്‍ത്തുന്ന രീതിയാണ് ഈ സംരംഭത്തിന്റേത്.

വര്‍ക്കുകളുടെ വലിപ്പ-ചെറുപ്പം കാര്യമാക്കാതെ അതിന്റെ പൂര്‍ണതയില്‍ മാത്രം ശ്രദ്ധ നല്‍കുന്ന രീതിയാണ് ആപ്പ്‌കോയുടേത്. ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ഇവര്‍ പൂര്‍ത്തീകരിച്ചു നല്‍കിയ വര്‍ക്കുകളില്‍ ഒന്നില്‍ പോലും ഇതുവരെ തിരുത്തുകളോ, പാകപ്പിഴയോ സംഭവിക്കാന്‍ അവസരം നല്കിയിട്ടില്ല. 2015 മുതല്‍ ഈ രംഗത്തു ചുവടുറപ്പിച്ച ആസിഫിന്റെ ദീര്‍കാലത്തെ പരിചയ സമ്പത്തും അറിവുമാണ് ഈ സംരംഭത്തിന്റെ വിജയകാരണം എന്നു പറയുന്നതും.

ഉയര്‍ന്ന നിലവാരത്തിലുള്ള മെറ്റീരിയലുകളും ടൂളുകളും ഉപയോഗിച്ച് മികച്ച ഫിനിഷിങ്ങോടു കൂടി ജോലി പൂര്‍ത്തീകരിക്കുന്നതാണ് ആപ്പ്‌കോയുടെ രീതി. ഇതിന്റെ പിന്നില്‍ ആത്മാര്‍ത്ഥതയോടു കൂടി ചുവടുറപ്പിച്ച ഒരു ടീം തന്നെ ആപ്പ്‌കോയ്ക്ക് സ്വന്തമാണ്. ഇവിടെ ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, എഞ്ചിനീയര്‍മാര്‍, മികച്ച ഫാബ്രിക്കേറ്റര്‍മാര്‍, എക്‌സ്പീരിയന്‍സ്ഡ് വര്‍ക്കേഴ്‌സ് തുടങ്ങി ആപ്പ്‌കോയുടെ വഴിയില്‍ പുതിയ പടവുകള്‍ പണിയാന്‍ എപ്പോഴും സജ്ജരായ ടീം തന്നെയുണ്ട്.

വെറും പടവുകള്‍ നിര്‍മിക്കുന്നത് മാത്രമല്ല, ആ ഓരോ പടവിലും ഓരോ വ്യക്തിയുടേയും സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പൂര്‍ണ സാക്ഷാത്കാരം നിറവേറ്റി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ്‌കോ സ്റ്റീല്‍സിന്റെ പ്രവര്‍ത്തനം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ