Success Story

സൗഖ്യം ഇനി ആയുര്‍വേദത്തിലൂടെ; കര്‍മ്മക്ഷേത്ര ആയുര്‍വേദ സെന്റര്‍

Spread the love

ആയുര്‍വേദ ചികിത്സാരീതികള്‍ കേവലം ഒരു കുട്ടിക്കളിയായി കണക്കാക്കേണ്ട ഒന്നല്ല. നിരവധി തത്വങ്ങളിലൂടെയാണ് ഓരോ ആയുര്‍വേദ ചികിത്സാരീതികളും പിന്തുടരേണ്ടത്. പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാതെ ശരീരത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നല്‍കുന്ന ഇത്തരത്തില്‍ മഹനീയമായ മറ്റൊരു ചികിത്സാരീതിയില്ല.

പഞ്ചകര്‍മ്മ ചികിത്സയാണ് ആയുര്‍വേദത്തില്‍ ഒരു പ്രധാന വിധി. ഇതില്‍ ഉഴിച്ചില്‍, പിഴച്ചില്‍, ധാര തുടങ്ങി നിരവധി ചികിത്സാരീതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പെട്ടെന്നുള്ള രോഗശാന്തി എന്നതിലുപരി ശരീരത്തിനുള്ള എല്ലാ രോഗങ്ങളെയും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ആയുര്‍വേദം ചെയ്യുന്നത്. ആയുര്‍വേദ ചികിത്സയിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥത്തില്‍ ഈ മേഖലയിലെ മുതല്‍ക്കൂട്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഒരു ആയുര്‍വേദ ചികിത്സ, നിങ്ങളുടെ രോഗാവസ്ഥകളില്‍ നിന്ന് ഒരു മുക്തി അതാണ് കര്‍മ്മക്ഷേത്ര ആയുര്‍വേദ സെന്റര്‍ നിങ്ങള്‍ക്ക് നല്‍കുന്നത്.

നിധിന്‍ എസ് ബാബുവാണ് ഈ സംരംഭത്തിന്റെ സ്ഥാപകന്‍. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് കര്‍മ്മക്ഷേത്ര ആയുര്‍വേദ സെന്റര്‍ എന്ന ഈ സംരംഭം പ്രവര്‍ത്തിച്ചു വരുന്നത്. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ നിരവധി ആളുകള്‍ക്ക് സൗഖ്യം പകരാന്‍ ഈ ആയുര്‍വേദ സെന്ററിന് സാധിച്ചു. അതുകൊണ്ടുതന്നെ നിരവധി റഫറന്‍ഷ്യല്‍ കസ്റ്റമേഴ്‌സ് ഇങ്ങോട്ട് എത്തിച്ചേരുന്നു.

വളരെ പ്രഗത്ഭരായിട്ടുള്ള ആളുകളാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ആയുര്‍വേദ തെറാപ്പി, അഭ്യഗം, കിഴി, ശിരോധാര തുടങ്ങി നിരവധി ആയുര്‍വേദ ട്രീറ്റ്‌മെന്റുകള്‍ ഇവിടെ നിന്നും രോഗികള്‍ക്ക് ചെയ്തു നല്‍കുന്നു. ഇതിലുപരി സുഖചികിത്സ എന്ന രീതിയില്‍ ശരീര സൗഖ്യത്തിനായി കര്‍മ്മക്ഷേത്ര ആയുര്‍വേദ സെന്ററിനെ തേടിയെത്തുന്നവരും ഒട്ടനവധിയാണ്. നിരവധി ടൂറിസ്റ്റുകളും വിദേശികളും ഇവിടെ എത്താറുണ്ട്.

ആയുര്‍വേദ ട്രീറ്റ്‌മെന്റിലൂടെ ശരീരസുഖം എന്നതാണ് പ്രധാനമായും കര്‍മ്മക്ഷേത്ര ലക്ഷ്യമിടുന്നത്. ആയുര്‍വേദ മരുന്നുകള്‍ കര്‍മ്മക്ഷേത്ര ആയുര്‍വേദ സെന്ററില്‍ നിന്നും രോഗികള്‍ക്ക് നല്‍കുന്നില്ല, എന്നാല്‍ ആയുര്‍വേദ ചികിത്സകള്‍ക്കായുള്ള എല്ലാ സൗകര്യവും ഇവിടെ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉഴിച്ചിലിനും കിഴിക്കും മറ്റുമായി നിരവധി ആളുകളെ കര്‍മ്മക്ഷേത്ര ആയുര്‍വേദ സെന്ററിലേക്ക് റഫര്‍ ചെയ്യാറുണ്ട്. എല്ലാവിധ കേരള ട്രഡീഷണല്‍ മസാജുകളും എക്‌സ്പീരിയന്‍സ് ചെയ്യാനായി നിരവധി ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നു. നിത്യ ശരീര അസുഖങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ ഒരുക്കിയിരിക്കുന്നത്.

കര്‍ക്കിടക മാസം ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. ഈ മാസത്തില്‍ ചികിത്സ തേടി ഇവിടെയെത്തുന്നത് നിരവധി ആളുകളാണ്. ഇവര്‍ക്കായി പ്രത്യേക പാക്കേജുകളും കര്‍മ്മക്ഷേത്ര ആയുര്‍വേദ സെന്റര്‍ ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ ഏതുതരത്തിലുള്ള പേശി വേദനകള്‍ക്കും സുഖചികിത്സയ്ക്കും കര്‍മ്മക്ഷേത്ര ആയുര്‍വേദ സെന്ററിലേക്ക് ഇനി മറ്റൊന്നുമാലോചിക്കാതെ എത്തിച്ചേരാവുന്നതാണ്.

Phone : 0994 658 4585
https://karmakshetra.co.in

https://www.facebook.com/karmakshetraayurvedacentre/

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ