Entreprenuership Success Story

വ്യത്യസ്തതകളില്‍ എന്നും കസ്റ്റമേഴ്‌സിനെ പിടിച്ചുനിര്‍ത്തുന്ന ചിക്ബി

Spread the love

ഇന്നത്തെ തലമുറ ഭക്ഷണ കാര്യത്തില്‍ വ്യത്യസ്തതകള്‍ തേടിയുള്ള യാത്രയിലാണ്. ആ യാത്രകളില്‍ പലരുടെയും ഇഷ്ടവിഭവമായി മാറി കഴിഞ്ഞിരിക്കുന്ന ഒന്നാണ് ഫ്രൈഡ് ചിക്കന്‍. ഇന്ന് മലയാളികള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് ചിക്ബി ഫ്രൈഡ് ചിക്കന്‍. മലയാളികള്‍ക്കു മാത്രമല്ല ഏതു ഭാഷക്കാര്‍ക്കും ചിക്ബി പ്രിയപ്പെട്ടത് തന്നെയാണ്.

ബിസിനസ് ഇന്‍സൈറ്റ് മാഗസിനിന്റെ എമര്‍ജിങ് ഫുഡ് ബ്രാന്‍ഡ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയ ഷിജു ജോണും സുനില്‍ കാസിമും വിജയത്തിന്റെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ പങ്കാളിത്ത കൂട്ടുകെട്ടില്‍ മലപ്പുറത്ത് ആദ്യമായി ആരംഭിച്ച ചിക്ബി എന്ന ബ്രാന്‍ഡ് ഇന്ത്യയ്ക്ക് അകത്തും പുറത്തു എത്തിക്കഴിഞ്ഞു.

16 ഔട്ട്‌ലെറ്റുകളാണ് നിലവില്‍ ഉള്ളത്. ഈ വര്‍ഷം പുതുതായി 20 ഔട്ട്‌ലെറ്റുകള്‍ കൂടി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ഫുഡ് ഇന്‍ഡസ്ട്രിയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മാറിവരുന്ന ട്രെന്‍ഡുകളാണ്. മാറിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡുകള്‍ തിരിച്ചറിയുകയും കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് വളര്‍ച്ച കൈവരിക്കുന്നതിന് സഹായിക്കും എന്ന് മനസ്സിലാക്കിയ ഇവര്‍ പുതിയ പല വിഭവങ്ങളും ഇവരുടെ മെനുവില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു.

അതില്‍ പ്രധാനിയാണ് നഗ്ഗറ്റ്‌സുകള്‍, റാപ്പുകള്‍, ബര്‍ഗര്‍, ബബിള്‍ ടീ, പിസ്സ, ബെല്‍ജിയം ചോക്ലേറ്റ് വാഫിള്‍സ്, ഗ്രില്‍ഡ് ചിക്കനിലെ തന്നെ വ്യത്യസ്തങ്ങളായ ഇനങ്ങള്‍. ഇവയ്‌ക്കെല്ലാം തന്നെ ആവശ്യക്കാര്‍ ഏറെയാണ്. ഓരോന്നിനും വ്യത്യസ്തമായ രുചികള്‍ തന്നെയാണ് അതിന്റെ പ്രത്യേകത.

അതോടൊപ്പം ഗുണനിലവാരത്തിനും പ്രാധാന്യം നല്‍കുന്നതുകൊണ്ട് തന്നെ ഇതുവരെയും ഇവരുടെ വിജയയാത്രയില്‍ പിന്നോട്ട് നോക്കേണ്ടി വന്നിട്ടില്ല. ബിസിനസ് മേഖലയില്‍ അനുഭവസമ്പത്തുള്ള ഷിജു ജോണിനും സുനില്‍ കാസിമിനും ചിക്ബി എന്ന ബ്രാന്‍ഡ് എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു. യാതൊരു പരസ്യങ്ങളോ, പ്രമോഷനോയില്ലാതെ തന്നെ ഈ സ്ഥാപനം ഇന്ന് കാണുന്ന നിലയില്‍ എത്തി.

രുചിയില്‍ മാത്രമല്ല, ഭക്ഷണത്തിന്റെ ഗുണമേന്മയും കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയും കാത്ത് സൂക്ഷിക്കുന്നതാണ് ഇവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കസ്റ്റമേഴ്‌സിന് ആവശ്യമായ സര്‍വീസുകള്‍ നല്‍കുകയും മറ്റ് ഫ്രൈഡ് ചിക്കന്‍ ഷോപ്പുകളെ അപേക്ഷിച്ച് മിതമായ നിരക്കില്‍ പ്രീമിയം ക്വാളിറ്റി ആഹാരം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഫ്രൈഡ് ചിക്കന്‍ ഷോപ്പുകളില്‍ നിന്നും 2022ല്‍ ആരംഭിച്ച ചിക്ബി ഇന്ന് ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്നു.

For franchise enquiry : 9061926926

https://chiqby.com/

https://www.instagram.com/chiqby_fried/

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍