Entreprenuership Success Story

ആര്‍കിടെക്ച്വറല്‍ മേഖലയില്‍ കഴിവ് കൊണ്ട് വിജയം നേടി റോഫിന്‍ ചെമ്പകശ്ശേരി എന്ന യുവ സംരംഭകന്‍..

Spread the love

സത്യസന്ധതയും സ്വയം പ്രയത്‌നവും പ്രതിസന്ധികളെ നേരിടാനുള്ള മനസുമാണ് സംരംഭകരെ വിജയത്തിലേക്ക് നയിക്കുന്നത്. അതിലുപരി അവരെ ഏറ്റവും നല്ല വ്യക്തിത്വങ്ങളാക്കി മാറ്റുന്നത്. അത്തരത്തില്‍ സ്വന്തം ആശയത്തെ കേരളമൊട്ടാകെ വ്യാപിപ്പിക്കുകയും സേവനവും വിശാലമായ ചിന്താഗതികളും കൊണ്ട് വേറിട്ടു നില്‍ക്കുകയും ചെയ്യുന്ന ഒരു യുവ സംരംഭകനുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും നിലവില്‍ കൊച്ചിയില്‍ താമസിക്കുകയും ചെയ്യുന്ന റോഫിന്‍ ചെമ്പകശ്ശേരി എന്ന യുവ സംരംഭകന്‍ സ്വന്തം ജീവിതം കൊണ്ട് വ്യക്തമാക്കുന്നത് ഒരു സംരംഭകന്‍ എന്നാല്‍ മികച്ച മനുഷ്യനും കൂടി ആയിരിക്കണമെന്നാണ്.

കോവിഡ് സമയത്താണ് എംബിഎ ബിരുദാനന്തരധാരിയായ റോഫിന്‍ ചെമ്പകശ്ശേരി ‘E വീട് ആര്‍കിടെക്റ്റ്‌സ്’ എന്ന സ്ഥാപനം ആരംഭിക്കുന്നത്. ആര്‍കിടെക്ച്വറല്‍ ഡിസൈന്‍ മേഖലയില്‍ മികച്ച പ്രാവീണ്യവും വൈദഗ്ദ്യവുമുള്ള റോഫിന്‍ കുറഞ്ഞ സമയം കൊണ്ടാണ് കേരളമൊട്ടാകെ അറിയപ്പെടുന്ന ഒരു മികച്ച സംരംഭകനും ആര്‍കിടെക്ച്വറല്‍ ഡിസൈനറുമായി അറിയപ്പെട്ടത്. ഇതിന് കാരണം ഈ മേഖലയോടുള്ള അതിയായ താത്പര്യവും ഓരോ കസ്റ്റമറോടും പെരുമാറുന്ന സ്വഭാവ മികവും കൊണ്ടാണ്.

e-വീട് ആര്‍കിടെക്റ്റ്‌സ് എന്ന സ്ഥാപനം പ്ലാനിങ്ങ് സംബന്ധമായ കാര്യങ്ങള്‍ നോക്കുമ്പോള്‍, e-വീട് ഡോട്ട് കോം എന്ന സ്ഥാപനം കണ്‍സ്ട്രക്ഷന്‍ സംബന്ധമായ കാര്യങ്ങളാണ് നോക്കുന്നത്. കണ്‍റ്റംപെററി, ഫ്യൂഷന്‍, കൊളോണിയല്‍ തുടങ്ങി എല്ലാ മോഡല്‍ വീടുകളും റോഫിന്‍ ചെമ്പകശ്ശേരി എന്ന ആര്‍കിടെക്റ്റിന്റെ കൈകളില്‍ സുരക്ഷിതമാണ്.

ഒരു വീട് എന്നാല്‍ ബില്‍ഡിംഗ് മാത്രമല്ലാ എന്നും അതൊരു സ്വര്‍ഗതുല്യമാകേണ്ട ഇടമാണ് എന്നുമുള്ള തിരിച്ചറിവിലാണ് ഓരോ വീടും റോഫിന്‍ ചെമ്പകശ്ശേരി നിര്‍മിച്ചു നല്‍കുന്നത്. അതിനാല്‍ തന്നെ ആ വീട്ടിലെ ഓരോ അംഗങ്ങളുടെയും മനസ് മനസിലാക്കിയും അവരുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞും ഓരോരുത്തരുടെയും താത്പര്യം അനുസരിച്ചുമായിരിക്കും വീട്ടിലെ ഓരോ നിര്‍മാണവും റോഫിന്‍ ചെമ്പകശ്ശേരി ചെയ്യുന്നത്.

വീട്ടിലെ ഒരു അംഗമായി മാറി സ്വന്തം വീട് നിര്‍മിക്കുന്ന പോലെ അത്ര മികവോടു കൂടിയും ക്വാളിറ്റിയോടും കൂടിയാണ് വീട് നിര്‍മാണത്തിലെ എല്ലാ കാര്യങ്ങളും ഈ യുവ സംരംഭകന്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലും ആര്‍കിടെക്റ്റ് മേഖലയിലെ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിത്വമാണ് റോഫിന്‍ ചെമ്പകശ്ശേരി. സത്യസന്ധതയും വിശ്വാസവുമുള്ളവന്റെ മുന്നില്‍ ദൈവം വഴിതെളിയിക്കും എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് റോഫിന്‍ ചെമ്പകശ്ശേരി എന്ന ഈ യുവസംരഭകനായ ആര്‍കിടെച്ച്വറല്‍ ഡിസൈനര്‍.

Rofin Chembakassery: +91 77368 67766

Web: http://www.eveeduarchitets.com/

Instagram : https://www.instagram.com/rofinchempakassery/?igsh=MTlyZnl3ZXV2dWxhdg%3D%3D&utm_source=qr#

Facebook : https://www.facebook.com/people/E-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%82/100093106355259/?mibextid=LQQJ4d

Facebook Group : https://www.facebook.com/groups/347771983907027/?ref=share&mibextid=K35XfP&rdid=KxQSF8u589twdf5U&share_url=https%3A%2F%2Fwww.facebook.com%2Fshare%2Fg%2FGdGJ8CkWmfyUCwHc%2F%3Fmibextid%3DK35XfP#

https://www.youtube.com/shorts/inmBa1SLzjQ

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍