Entreprenuership Success Story

ബയോഗ്യാസില്‍ വിപ്ലവം തീര്‍ത്ത് യുവ എന്‍ജിനീയര്‍…

Spread the love

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും ‘റോള്‍ മോഡല്‍’ ആക്കാന്‍ കഴിയുന്ന ഒരു വിജയകഥയാണ് ആദര്‍ശ് അനില്‍ എന്ന യുവ എന്‍ജിനീയറുടെ ജീവിതം. ആദര്‍ശ് തന്റെ പഠന കാലത്ത് കണ്ട ഒരു സ്വപ്‌നത്തിന്റെ ‘വിഷ്വലൈസേഷന്‍’ ആണ് പാവൂര്‍ ബയോഗ്യാസ് എന്ന വേസ്റ്റ് മാനേജ്‌മെന്റ് എക്യുമെന്റ് മാനുഫാക്ചറിംഗ് ബ്രാന്‍ഡ്. ഈ മേഖലയില്‍ മികച്ച ഒരു സംരംഭം എന്ന നിലയിലേക്ക് എത്തിപ്പെടാന്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് ഈ യുവ സംരംഭകന്.

എന്‍ജിനീയറിങ് പഠനം കഴിഞ്ഞ ആദര്‍ശ് തന്റെ കരിയര്‍ ആരംഭിക്കുന്നത് ഡിസൈന്‍ മേഖലയില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ആദര്‍ശ് ആ കരിയറില്‍ നിന്ന് മാറുകയും അബുദാബിയില്‍ ഓയില്‍ റിഫൈനറിയില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു, പ്രവാസ ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്, തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് ആദര്‍ശ് തന്റെ ആദ്യ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. ഏതൊരു ബിസിനസിനെയും പോലെ ആദ്യഘട്ടത്തില്‍ ഒരുപാട് തിരിച്ചടികള്‍ നേരിട്ടെങ്കിലും കഠിനാധ്വാനം കൊണ്ട് അതിനെ എല്ലാം വിജയമാക്കി മാറ്റി എന്നതാണ് ആദര്‍ശിന്റെ വിജയ രഹസ്യം.

കേരളത്തിലെ വീടുകളിലെ ഏറ്റവും വലിയ പ്രശ്‌നമാണ് കൃത്യമായ മാലിന്യ നിര്‍മാര്‍ജന സംവിധാനത്തിന്റെ അപര്യാപ്തത. ഭക്ഷണ മാലിന്യം പോലുള്ള ‘ബയോ ഡിഗ്രേഡിബിള്‍ വേസ്റ്റ്’ നിര്‍മാര്‍ജനം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം ട്രഡീഷണല്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാനും അത് പരിപാലിക്കാനും ഒരുപാട് സ്ഥലവും അതിനൊത്ത ചെലവും ഉള്ളതിനാല്‍ ‘ബയോഗ്യാസ്’ എന്ന ആശയത്തില്‍ നിന്ന് മലയാളിയെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.

ട്രഡീഷണല്‍ ബയോഗ്യാസുകളുടെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിച്ചുകൊണ്ടാണ് ആദര്‍ശിന്റെ പാവൂര്‍ ബയോഗ്യാസ് പ്ലാന്റുകള്‍ മുന്നോട്ടുവരുന്നത്. പാവൂര്‍ ബയോഗ്യാസ് മുന്നോട്ടുവയ്ക്കുന്നത് മികച്ചതും വളരെക്കുറച്ച് മുതല്‍മുടക്കില്‍ കുറച്ച് സ്ഥലത്തില്‍ നിര്‍മിച്ചെടുക്കാന്‍ കഴിയുന്നതുമായ ബയോഗ്യസ് പ്ലാന്റുകളാണ്.
വളരെ മികച്ച ഗുണമേന്മയോട് കൂടി വളരെക്കാലം നിലനില്‍ക്കുന്ന പാവൂര്‍ ബയോഗ്യാസിന്റെ പ്ലാന്റുകള്‍ കസ്റ്റമേഴ്‌സിന് ഇടയില്‍ ഇന്ന് ഒരുപാട് ശ്രദ്ധേയമാണ്.

ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇടം കൊടുത്താതിനാല്‍ തന്നെ, പ്ലാന്റ് സ്ഥാപിക്കുന്ന കസ്റ്റമറിന് ഏറ്റവും മികച്ച സേവനം നല്‍കാന്‍ പാവൂര്‍ ബയോഗ്യാസിന് സാധിക്കുന്നു. കസ്റ്റമേഴ്‌സിന് ‘ബെസ്റ്റ് കോളിറ്റി പ്രോഡക്റ്റ്’ നല്കി, ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയും റഫറന്‍സുകളിലൂടെയും പാവൂര്‍ ബയോഗ്യാസിന്റെ മികവ് ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. കൂടാതെ, മികച്ച സര്‍വീസ് നല്‍കുന്ന ഒരു ബ്രാന്‍ഡ് കൂടിയാണ് പാവൂര്‍ ബയോ ഗ്യാസ്.

കേരളത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു സര്‍വീസ് നെറ്റ്‌വര്‍ക്ക് തന്നെ ഇന്ന് പാവൂര്‍ ബയോഗ്യാസിനുണ്ട്. തങ്ങളുടെ പ്രൊഡക്ടുകള്‍ക്ക് 10 വര്‍ഷം വരെ സര്‍വീസ് വാറന്റിയും അതോടൊപ്പം ഒരു വര്‍ഷം വരെ ‘റിപ്ലേസ്‌മെന്റ് വാറന്റി’ ഉള്‍പ്പെടെ ഉള്ള സര്‍വീസ് പാക്കേജും ഇവര്‍ നല്‍കുന്നു.

പാവൂര്‍ ബയോഗ്യാസെന്ന ബ്രാന്‍ഡിനെ ‘വേള്‍ഡ് വൈഡ് എക്‌സ്പാന്‍ഡ്’ ചെയ്യാനുള്ള ശ്രമത്തിലാണ് ഈ സംരംഭകന്‍. ബിസിനസ് എന്നതിലപ്പുറത്തേക്ക് സാമൂഹിക പ്രതിബദ്ധതയോട് കൂടി വേസ്റ്റ് മാനേജ്‌മെന്റ് എന്ന പ്രശ്‌നത്തെ വളരെ മികവോടെ പരിഹരിക്കുകയാണ് പാവൂര്‍ ബയോഗ്യാസ്.

മാലിന്യ സംസ്‌കരണത്തിന് വീടുകളില്‍ നിന്ന് തന്നെ തുടക്കം കുറിക്കണം എന്ന ആശയത്തിലൂടെ ഒട്ടനവധി ശുചിത്വ ക്യാമ്പയിനുകളും കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും മാലിന്യനിര്‍മാര്‍ജന ക്യാമ്പയിനുകളും നടത്താന്‍ പാവൂര്‍ ബയോഗ്യാസ് മുന്നിലുണ്ട്. കേരള ശുചിത്വമിഷന്റെ ഒരു സര്‍വീസ് പ്രൊവൈഡര്‍ കൂടിയാണ് പാവൂര്‍ ബയോഗ്യാസ്. മാത്രമല്ല, കുട്ടികളില്‍ വേസ്റ്റ് മാനേജ്‌മെന്റ് പ്രോത്സാഹിപ്പിക്കാന്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും പാവൂര്‍ ബയോഗ്യാസ് നടപ്പിലാക്കി വരുന്നു.

പുനരുത്പാദന ഊര്‍ജ മേഖലയില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പാവൂര്‍ ബയോഗ്യാസ്. സാധാരണ ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് അപ്പുറത്ത് സ്മാര്‍ട്ട് ബയോ ഗ്യാസ് പ്ലാന്റ് എന്ന പുതുമയാര്‍ന്ന വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടാണ് കമ്പനിയുടെ പുതിയ മാസ്റ്റര്‍ പ്ലാന്‍.

സെന്‍സറുകളും മറ്റ് എക്യുപ്‌മെന്‍സും ഉപയോഗിച്ചുകൊണ്ട് സ്മാര്‍ട്ട് ആയി പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ ഇന്ത്യയില്‍ തന്നെ ആദ്യമാണ്. ബയോഗ്യാസ് പ്ലാന്റ് സ്മാര്‍ട്ട് ആകുന്നതോടെ ഫോണിലൂടെയും അടുക്കളയില്‍ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിലൂടെയും Ph ലെവലും ഗ്യാസിന്റെ ലെവലും ലൈവായി മോണിറ്റര്‍ ചെയ്യാന്‍ കഴിയും.

ഇന്നോവേറ്റീവ് സ്മാര്‍ട്ട് ബയോഗ്യാസ് ഇപ്പോള്‍ പാവൂര്‍ ബയോഗ്യാസിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് നടക്കുന്ന ഈ പ്രോജക്ട് പാവൂര്‍ ബയോഗ്യാസിന്റെ മറ്റു പ്രോഡക്റ്റുകള്‍ പോലെ തന്നെ പരിപൂര്‍ണ വിജയമാണ്, ബയോഗ്യാസ് സ്മാര്‍ട്ട് ആകുന്നതോടൊപ്പം കസ്റ്റമേഴ്‌സിന്റെ വേസ്റ്റ് മാനേജ്‌മെന്റ് എന്ന വലിയ പ്രശ്‌നം ‘സ്മാര്‍ട്ട്’ ആയി പരിഹരിക്കുകയാണ് ഇവര്‍.

Web: www.pavoorbiogas.com

Instagram: https://www.instagram.com/pavoorbiogas?igsh=c2E4Zm1tY3F6Z2cy

Facebook: https://www.facebook.com/share/1CV4efw5Jr/

YouTube: https://www.youtube.com/@pavoorbiogas2273

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍