Entreprenuership Success Story

സ്വതന്ത്രയാകണമെന്ന ഒരു വീട്ടമ്മയുടെ നിശ്ചയ ദാര്‍ഢ്യം; ‘ഇനായ ദി ബുട്ടീക്കി’ന്റെ വിജയഗാഥ

Spread the love

തയ്യല്‍ മെഷീനിന്റെ താളത്തിലും പുതിയ തുണിത്തരങ്ങളുടെ ഗന്ധത്തിലും നെസിയത്ത് കണ്ടെത്തിയത് വെറുമൊരു ഹോബി മാത്രമായിരുന്നില്ല; മുന്നോട്ടുള്ള ജീവിതത്തിലേക്കുള്ള വഴി കൂടിയായിരുന്നു. ടെയ്‌ലറിങ്ങില്‍ പ്രാവീണ്യം തെളിയിച്ച ഉമ്മ അസ്മാബീവിയായിരുന്നു അന്നും ഇന്നും നെസിയത്തിന്റെ റോള്‍ മോഡല്‍. ചെറുപ്പം മുതലേ ഉമ്മ തുന്നിയെടുക്കുന്ന വസ്ത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നതില്‍ നിന്നും തന്റേതായി വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്നതിനുള്ള പ്രാപ്തി നെസിയത്തിലുണ്ടാക്കിയതും ഉമ്മയായിരുന്നു.

സ്വയം പര്യാപ്തയാകണമെന്ന പാഠം നെസിയത്ത് പഠിക്കുന്നത് ഉമ്മയില്‍ നിന്നാണ്. ഇതുതന്നെയാണ് തന്റെ കൈമിടുക്ക് തൊഴിലാക്കി മാറ്റണമെന്ന ആശയത്തിലേക്ക് നെസിയത്തിനെ എത്തിച്ചത്. സംരംഭകയെന്ന നിലയില്‍ തുടക്കകാലം നെസിയത്തിനെ സംബന്ധിച്ച് പ്രതിസന്ധികളേറെ നിറഞ്ഞതായിരുന്നു. മൂന്ന് മക്കള്‍ക്കുമൊപ്പം ഒരു സംരംഭം നടത്തിയെടുക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ചേര്‍ത്തുകെട്ടിയായിരുന്നു ആ യാത്രയാരംഭിച്ചത്.

മുഹമ്മദ് സനദ്, മുഹമ്മദ് സിയാന്‍, ഇസാന്‍ അയ്ദിന്‍ എന്നീ മൂന്ന് മക്കളുടെ പരിചരണത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുകയായിരുന്നു നെസിയത്തിന്റെ പ്രധാന ലക്ഷ്യം. സ്വന്തമായി സമ്പാദിക്കണമെന്നും തന്റേതായ ഒരിടം കണ്ടെത്തണമെന്നുമുള്ള അവരുടെ ദൃഢതീരുമാനമാണ് ‘ഇനായ ബുട്ടീക്ക്’ എന്ന സ്വപ്‌ന സംരംഭത്തിലേക്കുള്ള വഴി തെളിച്ചത്. പരിപൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് സലാം കൂട്ടായെത്തിയതോടെ കടമ്പകള്‍ ഓരോന്നായി കീഴടക്കാനുള്ള ഒരുക്കളും തുടങ്ങി നെസിയത്ത്.

സ്‌റ്റോറായി ആരംഭിച്ചിട്ടില്ലെങ്കിലും ഓണ്‍ലൈനായാണ് ഇനായയുടെ പ്രവര്‍ത്തനങ്ങളെല്ലാം. കേരളം, സൂറത്ത്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തി നിലവില്‍ റീസെല്ലിങ്ങ് രീതിയിലാണ് ഇനായയുടെ പ്രവര്‍ത്തനം. കുട്ടികളുടെ വസ്ത്രങ്ങള്‍, ബര്‍ത്ത്‌ഡേ വസ്ത്രങ്ങള്‍, അമ്മയ്ക്കും കുഞ്ഞിനുമുള്ള കോംബോ വസ്ത്രങ്ങള്‍ എന്നിവയ്‌ക്കൊപ്പം വിവിധ അവസരങ്ങള്‍ക്ക് അനുസൃതമായ കസ്റ്റമൈസ്ഡ് ഡ്രസ്സുകളും ഇനായയിലുണ്ട്. എന്‍ഗേജ്‌മെന്റ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കും നെസിയത്ത് വസ്ത്രങ്ങള്‍ ഒരുക്കുന്നുണ്ട്.

നെയ്‌തെടുക്കുന്ന ഓരോ വസ്ത്രങ്ങളിലും തങ്ങളുടേതായ കയ്യൊപ്പ് തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നതു തന്നെയാണ് ഇനായയെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഹാന്‍ഡ് വര്‍ക്ക് ചെയ്ത വസ്ത്രങ്ങളും ഇനായയുടെ പ്രത്യേകതകളിലൊന്നാണ്. പാക്കിസ്ഥാനി വെയര്‍, കാഷ്യല്‍ വെയര്‍, പാര്‍ട്ടി വെയര്‍ എന്നിവയ്ക്ക് പുറമെ കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളും ഇവിടെയുണ്ട്. ‘ഇനായ കിഡ്‌സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളുടെ വില്‍പന.

കൊച്ചിയിലെ പടമുകള്‍ പാലച്ചുവട് താമസിക്കുന്ന നെസിയത്ത് എന്ന വീട്ടമ്മയുടെ ആറ് വര്‍ഷത്തെ രാവും പകലും ഭേദമില്ലാതെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ ഇനായ ബുട്ടീക്കിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍. മത്സരാധിഷ്ഠിതമായി മുന്നേറുന്ന ലോകത്ത് നല്‍കുന്ന വസ്ത്രങ്ങളുടെ ഗുണമേന്മയും കസ്റ്റമറുടെ സംതൃപ്തിയും ഉറപ്പാക്കുകയാണ് ഇനായ ബുട്ടീക്ക്. കൊച്ചിയുടെ ഹൃദയ ഭാഗങ്ങളിലും മറ്റു ഉന്നത തലങ്ങളിലും വരും കാലങ്ങളില്‍ സ്‌റ്റോറായി തന്റെ സംരംഭത്തെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നതാണ് നെസിയത്തിന്റെ സ്വപ്‌നം.

സാധാരണമെന്നോണം ആരംഭിക്കുന്നതിന് പകരം തനിക്ക് മുന്നിലെത്തുന്ന കസ്റ്റമറുടെ ആവശ്യവും, ബജറ്റും, താത്പര്യവും മനസിലാക്കിയാകണം തന്റെ സ്‌റ്റോറിന്റെ തുടക്കമെന്നതാണ് നെസിയത്തിന്റെ പോളിസി. അതിനുള്ള ചവിട്ടുപടികളായാണ് നെസിയത്ത് ഈ ദിവസങ്ങളെ പരിഗണിക്കുന്നതും. കാരണം നെസിയത്തിനെ സംബന്ധിച്ച് ഇനായ എന്നത് വെറുമൊരു ബ്രാന്‍ഡ് മാത്രമല്ല. മറിച്ച്, ഒരു സ്ത്രീ എന്ന നിലയില്‍ എല്ലാ കാര്യങ്ങളിലും സ്വതന്ത്രയാകണമെന്ന തന്റെ തീരുമാനത്തോടുള്ള പോരാട്ടത്തിന്റെ ഫലം കൂടിയാണ്.

https://www.instagram.com/inaayah_the_boutique/?igsh=a2hzeDAzZnpkMzhy#

https://www.instagram.com/inaayahkids/?igsh=MXA3Y2R2N3p5dGszeA%3D%3D#

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍