Entreprenuership Success Story

ഇനി നിങ്ങളുടെ സ്ഥാപനം ഇവിടെ സുരക്ഷിതം..’KAIZEN GROUP OF COMPANIES’

Spread the love

ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങള്‍ക്കും മികവും പ്രവീണ്യവുമുള്ള ഒരു അക്കൗണ്ടന്റ് നിര്‍ബന്ധമാണ്. അക്കൗണ്ടന്റ് എന്നാല്‍ ബിസിനസിന്റെ ഭാഷ കൃത്യമായി അറിയുന്നയാള്‍ എന്ന് കൂടിയാണ്. ഒരു സ്ഥാപനത്തിന്റെ ഫിനാന്‍ഷ്യല്‍, നോണ്‍ ഫിനാന്‍ഷ്യല്‍ വിവരങ്ങള്‍ വിലയിരുത്തുന്നതും മാനേജ്‌മെന്റ്, നിക്ഷേപകര്‍ തുടങ്ങി സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുള്ള ഉപയോക്താക്കളുമായി സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും ഒരു അക്കൗണ്ടന്റ് ആയിരിക്കും. പലപ്പോഴും ഏറ്റവും പ്രാവീണ്യവും കഴിവുമുള്ള അക്കൗണ്ടന്റുമാരെ ലഭിക്കാതെ പോകുന്നു എന്നുള്ളത് സ്ഥാപനങ്ങള്‍ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. എന്നാല്‍ അതിന് പരിഹാരം തീര്‍ക്കുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട് . അതാണ് Kaizen Group of Companies.

2018 ലാണ് കോഴിക്കോട് സ്വദേശിയായ ഷോബിന്‍ Kaizen Business Consultants എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. നിരവധി സ്ഥാപനങ്ങള്‍ക്ക് അവരുടെ വളര്‍ച്ചക്കും വിജയത്തിനും സഹായിക്കുന്ന രീതിയില്‍ അക്കൗണ്ടിംഗ് മേഖലയെ കൈകാര്യം ചെയ്യുകയാണ് Kaizen Business Consultants നല്‍കുന്ന പ്രധാനം സേവനം. ഒരു സ്ഥാപനത്തിന്റെ എല്ലാ മേഖലയെ കുറിച്ചും കൃത്യമായി പഠിച്ചാണ് ഇവര്‍ സേവനം നല്‍കുന്നത്.

ബിസിനസ് കന്‍സെപ്റ്റ് ഡെവലപ്പ്‌മെന്റ്, ബിസിനസ് സെറ്റിങ് അപ്പ് സപ്പോര്‍ട്ട്, ഫ്രാഞ്ചൈസി ഏജന്‍സി ഡെവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്, പ്രോജക്ട് പ്രൊപ്പോസല്‍സ് ഫോര്‍ ബാങ്ക് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്, GAP & Swot Analysis , Sales And Marketing, GST റിലേറ്റഡ് സര്‍വീസ്, ഇന്റേണല്‍ ഓഡിറ്റ്, ഫോറെന്‍സിക് ഓഡിറ്റ്, ബാങ്ക് ഓഡിറ്റ് തുടങ്ങി ഒരു സ്ഥാപനത്തിന് ആവശ്യമായ മാനേജ്‌മെന്റ് & ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ എല്ലാം തന്നെ ഇവര്‍ ചെയ്തു നല്‍കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

നിലവില്‍ 2000 ത്തില്‍ പരം സ്ഥാപനങ്ങള്‍ക്കാണ് Kaizen Business Consultants സേവനം നല്‍കുന്നത്. ഇതില്‍ ചെറിയ പ്രൈവറ്റ് കമ്പനികള്‍ മുതല്‍ വലിയ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ വരെ ഉള്‍പ്പെടുന്നു. മികച്ച പ്രവര്‍ത്തി പരിചയവും പ്രാവീണ്യവുമുള്ള വിദഗ്ദ്ധരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഓരോ കസ്റ്റമറുടെയും ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് മികവുറ്റ സേവനം ഇവര്‍ നല്‍കുന്നത്. ഒരു സ്ഥാപനത്തിന്റെ ചെറിയ കാര്യങ്ങള്‍ പോലും കൃത്യമായി ശ്രദ്ധയോടെ പഠിച്ചും വിലയിരുത്തിയുമാണ് ഇവര്‍ വിവരങ്ങള്‍ കൈമാറുന്നത് . അതിനാല്‍ തന്നെ Kaizen Business Consultants യുടെ സേവനം തേടിയെത്തുന്നവര്‍ പൂര്‍ണ സംതൃപ്തരാണ്.

Kaizen – The Institute of Finance and Taxation

സമൂഹത്തില്‍ കൃത്യമായ അറിവും പരിജ്ഞാനവുമുള്ള അക്കൗണ്ടന്റുകള്‍ കുറവാണ് എന്ന തിരിച്ചറിവാണ് Kaizen – The Institute of Finance and Taxation എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആരംഭത്തിലേക്ക് ഇവരെ നയിക്കുന്നത്. ഷോബിന്റെ ഭാര്യ ഷവിനയാണ് Kaizen Institute ന്റെ ചുമതല കൈകാര്യം ചെയ്യുന്നത്. 3 മാസം നീണ്ട് നില്‍ക്കുന്ന Diploma in Practical Accounting and Taxation (DPAT)എന്ന പ്രാക്ടിക്കല്‍ കോഴ്‌സിലൂടെ ധാരാളം വിദ്യാര്‍ത്ഥികളാണ് പഠനം കഴിഞ്ഞ് മികച്ച ജോലിയില്‍ ഇവിടെ നിന്നും പ്രവേശിച്ചിട്ടുള്ളത്. പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും 100 ശതമാനം ജോലി ഗമശ്വലി ഉറപ്പ് നല്‍കുന്നു എന്നത് മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ഈ ഇന്‍സ്റ്റിറ്റിയൂട്ടിനെ വ്യത്യസ്തമാക്കുന്നു.

ഇന്ത്യയിലും മറ്റ് ജി സി സി രാജ്യങ്ങളിലും ജോലി ചെയ്യാന്‍ സാധിക്കുന്ന രീതിയിലുള്ള പഠനമാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. മികച്ച ക്വാളിഫൈഡ് ഫാക്വല്‍റ്റിമാരുടെ സേവനമാണ് Kaizenല്‍ നിന്നും ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നത്. അതിനാല്‍ തന്നെ പഠനം കഴിഞ്ഞ് ഇറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥികളും ആ മേഖലയില്‍ വളരെ പെട്ടെന്ന് തന്നെയാണ് പ്രാവീണ്യം തെളിയിക്കുന്നത്. ഇനി ഇന്ത്യയോട്ടാകെ Kaizen Group of Companiesന്റെ സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

Instagram id kaizen_business_consultants

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍