Special Story Success Story

സ്വപ്‌നങ്ങള്‍ വീടാകുന്നിടം… വ്യത്യസ്തതയില്‍ വിജയകഥ എഴുതിയ എന്‍ഡെയില്‍ കോണ്‍സെപ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്

Spread the love

.

ജീവിതത്തിലെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുമ്പോഴാണ് യഥാര്‍ത്ഥ സംരംഭകരെ തിരിച്ചറിയാന്‍ കഴിയുക… അങ്ങനെ സ്വന്തമായ പരിശ്രമത്താല്‍ ബിസിനസ് ലോകത്ത് സ്വന്തം സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് തിരുവനന്തപുരം സ്വദേശി അരുണ്‍ രജിതേഷ്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച Endale Concept Private Limited ഇന്ന് കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ മേഖലയില്‍ ശ്രദ്ധേയമായൊരു പേരായി മാറിയിരിക്കുന്നു.

കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ക്കൊപ്പം ഇന്റീരിയര്‍ ഡിസൈനിങ്ങിനാണ് കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഗോഗോ ലാന്‍ഡ് റിസോര്‍ട്ടുള്‍പ്പെടെ നിരവധി പ്രമുഖ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്വന്തം ഫാക്ടറിയുടെ സൗകര്യത്തോടെ, കോണ്‍ട്രാക്ടേഴ്‌സിനും ‘ഹോള്‍സെയിലാ’യി വര്‍ക്കുകള്‍ നല്‍കി വരുന്നു. സമയബന്ധിതമായ പ്രവര്‍ത്തനമാണ് ഇവരുടെ മറ്റൊരു പ്രത്യേകത. 72 മണിക്കൂറിനുള്ളില്‍ തന്നെ മോഡുലാര്‍ കിച്ചന്‍ പൂര്‍ത്തിയാക്കാനുള്ള കഴിവ് കമ്പനിയെ വ്യത്യസ്തമാക്കുന്നു.

മികച്ച കസ്റ്റമര്‍ റിലേഷന്‍ നിലനിര്‍ത്തുന്നതാണ് Endale Concept Private Limited ന്റെ വിജയ രഹസ്യം. മൂന്ന് വര്‍ഷത്തെ സൗജന്യ സര്‍വീസ്, 20 വര്‍ഷത്തെ റീപ്ലേസ്‌മെന്റ് വാറണ്ടി എന്നിവ കമ്പനിയോടുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നു. തുടക്കം മുതല്‍ തന്നെ ‘ക്ലെയ്ന്റ് ടു ക്ലെയ്ന്റ്’ വര്‍ക്ക് ലഭിക്കുന്നതും, കോവിഡ് കാലത്തുപോലും വര്‍ക്കുകള്‍ ലഭിച്ചതും ഇതിന്റെ തെളിവാണ്.

ഒരുപാട് വെല്ലുവിളികള്‍ അതിജീവിച്ചാണ് അരുണ്‍ ഈയൊരു നിലയില്‍ എത്തിച്ചേര്‍ന്നത്. ഡിഗ്രി പഠനകാലത്ത് പിതാവിന്റെ പെട്ടെന്നുള്ള മരണം, സാമ്പത്തിക പ്രതിസന്ധികള്‍ ഇവയൊന്നും അദ്ദേഹത്തെ വഴിമാറാന്‍ അനുവദിച്ചില്ല. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലികളും ചെയ്തു. ഒടുവില്‍ ഇന്റീരിയര്‍ ഡിസൈന്‍ രംഗത്തേക്ക് കടന്നുവന്നു. തുടക്കത്തില്‍ ഹൈദരാബാദ് ആസ്ഥാനമായ ‘ജീവാശ്രീ ആയുര്‍വേദ സ്പാ സെന്റര്‍’ ഡിസൈന്‍ ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയൊരു വഴിത്തിരിവായി.

ഇന്ന് 60 പേരടങ്ങുന്ന ഒരു ടീമോടെയാണ് Endale Concept Private Limited മുന്നോട്ട് പോകുന്നത്. ഒരേ ഡിസൈന്‍ ആവര്‍ത്തിക്കാതെ, ഓരോ പ്രോജക്റ്റിലും ‘യൂണിക്‌നെസ്’ നിലനിര്‍ത്തുന്നു എന്നതാണ് കമ്പനിയുടെ പ്രത്യേകത. ‘ഡിസൈന്‍ 3ഡി’ രൂപത്തില്‍ കസ്റ്റമറിന് അവതരിപ്പിച്ച് അവരുടെ അംഗീകാരത്തോടെ മാത്രമാണ് വര്‍ക്ക് ആരംഭിക്കുന്നത്. വിദേശത്തുള്ളവരാണ് കൂടുതലും ഇവരുടെ പ്രധാന ക്ലെയ്ന്റുകള്‍.

സ്വന്തമായൊരു സംരംഭത്തിലേക്ക് ഇറങ്ങാന്‍ തുണയായി നിന്നത് നിന്നത് ബന്ധുവും ഇന്ന് ബിസിനസ് പാര്‍ട്ണറുമായ മുരുകനാണ്. വീട്ടുകാര്‍ സര്‍ക്കാര്‍ ജോലിയാണ് കൂടുതല്‍ ആഗ്രഹിച്ചിരുന്നതെങ്കിലും ബിസിനസ്സിലെ നേട്ടങ്ങള്‍ അരുണിന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. ഭാവിയില്‍ ‘ഫാം ടൂറിസം’ മേഖലയില്‍ ഇടം നേടുക എന്നതാണ് അരുണിന്റെ സ്വപ്‌നം. ബിസിനസ്സില്‍ വിജയിക്കാനായി വലിയ വഴികള്‍ തിരയേണ്ടതില്ല, കസ്റ്റമേഴ്‌സിനോട് സത്യസന്ധത പുലര്‍ത്തിയാല്‍ മാത്രം മതിയെന്ന് അരുണിന്റെ ജീവിതം പഠിപ്പിക്കുന്നു.

സത്യസന്ധത, യൂണിക്‌നെസ്, ആത്മാര്‍ത്ഥത ഈ മൂന്ന് മൂല്യങ്ങളാണ് Endale Concept Private Limited നെ മുന്നോട്ടു നയിക്കുന്നത്. ഇഷ്ടപ്പെട്ട ജോലിയാണ് ചെയ്യുന്നതെന്ന സംതൃപ്തിയോടെ, ഭാവിയിലേക്കുള്ള പുതിയ സ്വപ്‌നങ്ങളുമായി അരുണും ടീമും മുന്നേറുകയാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു