Success Story

നിങ്ങളുടെ സ്വപ്‌നഭവത്തിന് പൂര്‍ണതയുടെ കയ്യൊപ്പ്

Spread the love

Noah Interior Concepts – Bringing Design to Life

വയനാടിന്റെ ഹൃദയഭാഗമായ സുല്‍ത്താന്‍ ബത്തേരിയില്‍ ആരംഭിച്ച Noah Interior Concepts ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ്ങിലെ വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു. ആധുനികതയും ആര്‍ട്ടിസ്റ്റിക് ടച്ചും ചേര്‍ന്ന സൃഷ്ടികളിലൂടെ വീടുകള്‍ക്ക് പുതുജീവന്‍ പകരുന്ന സ്ഥാപനമാണിത്. പാര്‍ട്‌ണേഴ്‌സായ ഏലിയാസ് പി. ജോര്‍ജും ടോണിയുമാണ് ഈ വിജയകഥയുടെ പിന്നില്‍. ചെറുതും വലുതുമായ വീടുകള്‍ക്കും കൊമേര്‍ഷ്യല്‍ സ്‌പേസുകള്‍ക്കും Noah Interior Concepts പുതിയൊരു മുഖച്ഛായ നല്‍കുകയാണ്.

ചെറുപ്പം മുതലേ കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡിനോടുള്ള താല്‍പര്യമാണ് ഏലിയാസിനെയും ടോണിയെയും ഈ മേഖലയിലേക്ക് എത്തിച്ചത്. ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം ചെന്നൈയിലും എറണാകുളത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ 10 വര്‍ഷത്തിലേറെക്കാലം പ്രവര്‍ത്തിച്ച ഏലിയാസിന്റെ അനുഭവസമ്പത്തും, ഖത്തറിലെ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനിയില്‍ നിന്ന് ടോണിക്ക് ലഭിച്ച വിലപ്പെട്ട പ്രവര്‍ത്തി പരിചയവുമാണ് Noah Interior Concepts ന്റെ അടിത്തറ. സ്വന്തം നാടായ വയനാട്ടില്‍ ഗുണമേന്മയും ആധുനികതയും ചേര്‍ന്ന് നിലകൊള്ളുന്ന ഒരു ബ്രാന്‍ഡ് സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ചേര്‍ന്ന് കമ്പനി ആരംഭിച്ചത്.

ഒന്നര വര്‍ഷംകൊണ്ട് തന്നെ 50 -ല്‍ അധികം പ്രോജക്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ Noah Interior Concepts, ഇന്ന് വയനാട്ടിലെ മുന്‍നിര ഇന്റീരിയര്‍ സ്ഥാപനങ്ങളില്‍ ഒന്നായി മാറി. സീറോ ഇന്‍വെസ്റ്റ്‌മെന്റില്‍ ആരംഭിച്ച ഈ സ്ഥാപനം വളര്‍ന്നത് രാപ്പകലില്ലാത്ത പ്രയത്‌നത്തോടെയും ബിസിനസ് പാര്‍ട്ണര്‍ ടോണിയുടെയും പിന്തുണയോടെയാണ്. Noah Interior Concepts ന്റെ എല്ലാ വര്‍ക്കുകളിലും 100% ആര്‍ട്ടിസ്റ്റിക് ഫിനിഷിങ്, ക്ലെയ്ന്റിന്റെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ കൃത്യമായ 3D മോഡലിങ്, അപ്രൂവലിന് ശേഷം മാത്രമുള്ള സൈറ്റ് എക്‌സിക്യൂഷന്‍ ഈ സമഗ്രമായ സമീപനമാണ് അവരുടെ വിജയത്തിന്റെ അടിസ്ഥാനം. പുതിയ വീടുകള്‍ ഡിസൈന്‍ ചെയ്യുന്നതോടൊപ്പം തന്നെ പഴയ വീടുകള്‍ക്ക് പുതുമ നല്‍കുന്ന റെനോവേഷന്‍ വര്‍ക്കുകളിലും Noah Interior Concepts ശ്രദ്ധേയമായ ഇടം നേടിയിരിക്കുന്നു.

ഇന്ന് 17ലധികം സ്റ്റാഫുകള്‍ ഉള്‍പ്പെട്ട ശക്തമായ ടീമാണ് Noah Interior Concepts. റെസിഡന്‍ഷ്യല്‍, കൊമേര്‍ഷ്യല്‍, റെനോവേഷന്‍ തുടങ്ങി എല്ലാ പ്രോജക്റ്റുകളും അതിന്റെ സവിശേഷമായ ഡിസൈനിങ്ങിലൂടെ Noah Interior പൂര്‍ത്തിയാക്കുന്നു. വര്‍ക്ക് ഫിനിഷ് ചെയ്തശേഷം പോലും ‘ആഫ്റ്റര്‍ കെയര്‍ സര്‍വീസി’ലൂടെ ക്ലെയ്ന്റുമായി ബന്ധം നിലനിര്‍ത്തുന്ന Noah Interior, വിശ്വാസത്തിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പ് നല്‍കുന്നു.

മാര്‍ക്കറ്റിംഗ് മുതല്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വരെ എല്ലാത്തിലും തുല്യ പങ്കാളിത്തം വഹിക്കുന്ന ഏലിയാസും ടോണിയും Noah Interior Concepts, വയനാടിനപ്പുറം കേരളത്തിലാകെ അറിയപ്പെടുന്ന ബ്രാന്‍ഡാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗവും ഉള്‍പ്പെടുത്തി ഒരു Complete Home Solution Brand ആയി വളരുക എന്നതാണ് ഇവരുടെ വലിയ സ്വപ്‌നം.

വീടുകള്‍ അലങ്കരിക്കുന്നതല്ല, അവയെ ഒരു അനുഭവമാക്കി മാറ്റുകയാണ് Noah Interior Concepts. വിശ്വാസം, ഗുണമേന്മ, സമര്‍പ്പണം എന്നീ മൂല്യങ്ങളാണ് അവരുടെ ഓരോ ഡിസൈനിന്റെയും അടിസ്ഥാനം. വയനാട്ടില്‍ നിന്ന് ആരംഭിച്ച ഈ യാത്ര നാളെ കേരളത്തിലെ മുഴുവന്‍ വീടുകളുടെയും ഹൃദയമിടിപ്പായി മാറാനൊരുങ്ങുകയാണ്. സ്വപ്‌നങ്ങള്‍ രൂപം കൊള്ളുന്നിടം, അവിടെയാണ് Noah Interior Concepts ന്റെ കയ്യൊപ്പ്.

Contact Number – 7902794767, 9400036445

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ