Entreprenuership Success Story

ജീവിത വിജയത്തിന് പുതുവഴികള്‍ തുറക്കുന്ന സന്തോഷ് മാധവന്റെ Grow X – The Complete Mindset Reprogramming & Optimization Workshop

വിജയത്തിന്റെ അടിസ്ഥാനം നമ്മുടെ മൈന്‍ഡ്‌സെറ്റും ചിന്താരീതികളും കാഴ്ചപ്പാടുകളുമാണെന്ന് കേട്ടിട്ടില്ലേ. പ്രൊഫഷണല്‍ ലോകത്ത് വിജയക്കൊടി പാറിച്ചവരുടെയും ഇന്നും പ്രതിസന്ധിയില്‍ ഉഴലുന്നവരുടെയും ജീവിതങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്തുനോക്കിയിട്ടുണ്ടോ? അവരുടെ ബാഹ്യ സാഹചര്യങ്ങളോ, സാമ്പത്തിക സ്ഥിതിയോ അല്ല, മറിച്ച് ആന്തരിക ചിന്താരീതികളും, കാഴ്ചപ്പാടുകളുമാണ് വിജയത്തിന്റെ യഥാര്‍ത്ഥ താക്കോലെന്നായിരിക്കും കണ്ടെത്തല്‍. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട്, ജീവിതത്തിലും ബിസിനസ്സിലും പ്രൊഫഷനിലും ഒരു ‘മാസ്സിവ് ഗ്രോത്ത്’ ആഗ്രഹിക്കുന്നവര്‍ക്കായി സമഗ്ര പരിശീലന പരിപാടിയുമായി എത്തുകയാണ് പ്രോസ്‌പേരിറ്റി കോച്ച് സന്തോഷ് മാധവന്‍.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്തോഷ് മാധവന്‍ അക്കാദമി, കേവലം മോട്ടിവേഷന്‍ പ്രസംഗങ്ങള്‍ക്കപ്പുറം, ജീവിതത്തില്‍ പ്രായോഗികമായ ലൈഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത വര്‍ക്ക്‌ഷോപ്പാണ് ‘Grow X – The Complete Mindset Reprogramming & Optimization Workshop’. ഇന്നത്തെ അവസ്ഥകളോ സാഹചര്യങ്ങളോ എന്തുതന്നെയാകട്ടെ, നിങ്ങള്‍ ലക്ഷ്യമിടുന്ന സാമ്പത്തിക, ജീവിത ലക്ഷ്യങ്ങള്‍ മനുഷ്യസാധ്യമായ എന്തുതന്നെയായാലും അവ നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്ന വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് സന്തോഷ് മാധവന്‍ തന്റെ ഈ വര്‍ക്ക്‌ഷോപ്പിലൂടെ.

Unlock Your Potential for Massive Growth…!

മനുഷ്യരുടെ എല്ലാ ജീവിത അവസ്ഥകള്‍ക്കും കാരണം അവര്‍ക്കുണ്ടാകുന്ന ചിന്താഗതികളും കാഴ്ചപ്പാടുകളുമാണെന്ന് സന്തോഷ് മാധവന്‍ പറയുന്നു. അങ്ങനെയെങ്കില്‍, ഇതുവരെയുള്ള മൈന്‍ഡ്‌സെറ്റും, ചിന്താരീതികളും, കാഴ്ചപ്പാടുകളുമാണ് ഇനിയങ്ങോട്ടുള്ള ജീവിതത്തിലും നിങ്ങളെ മുന്നോട്ട് നയിക്കുന്നതെങ്കില്‍, ഇതു വരെ നേടിയ നേട്ടങ്ങള്‍ക്കപ്പുറമുള്ള ഒരു മാസ്സീവ് ഗ്രോത്ത് സാദ്ധ്യമാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

Grow X കേവലമൊരു മോട്ടിവേഷന്‍ ക്ലാസ് എന്നതിനുപരി നൂറുശതമാനവും ഫലമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്ന ട്രെയിനിംഗ് + മെന്റര്‍ഷിപ്പ് വര്‍ക്ക് ഷോപ്പാണ്. നേരിട്ടുള്ള ഫുള്‍ഡേ ക്ലാസ്സും, തുടര്‍ന്ന് മൂന്ന് മാസത്തേക്ക്, തിങ്കള്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ രാവിലെ 05:30 മുതല്‍ 06:30 വരെ നടക്കുന്ന ഓണ്‍ലൈന്‍ ഫോളോ അപ്പ് ക്ലാസ്സുകളുമാണ് ഈ വര്‍ക്ക് ഷോപ്പിനെ കൂടുതല്‍ ഫലപ്രദവും ശ്രദ്ധേയവുമാക്കുന്നത്.

രാവിലെ നടക്കുന്ന മൂന്ന് മാസത്തെ ഫോളോ അപ്പ് ക്ലാസ്സുകളിലൂടെ പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും ദിവസങ്ങളെ കൂടുതല്‍ പ്രോഡക്റ്റീവ് ആയി മാറ്റാനും, അതുവഴി ജീവിതത്തില്‍ ലക്ഷ്യമിട്ട ‘ഗ്രോത്ത്’ നേടിയെടുക്കാനും പര്യാപ്തരാക്കുന്നു. ഈ വര്‍ക്ക് ഷോപ്പില്‍ പഠിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ കൃത്യമായി പ്രാവര്‍ത്തികമാക്കുന്നവര്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമെന്ന ഉറപ്പും സന്തോഷ് മാധവന്‍ നല്‍കുന്നുണ്ട്.

നേരിട്ടുള്ള ഫുള്‍ഡേ ക്ലാസില്‍ പങ്കെടുത്ത് തൃപ്തിയായില്ലെങ്കില്‍, ഫലപ്രദമെന്ന് ബോധ്യമായില്ലയെങ്കില്‍ മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്ന 100 ശതമാനം ‘മണി ബാക്ക് പോളിസി’യിലൂടെ ക്ലാസിന്റെ വിശ്വാസ്യത കൂടിയാണ് ഊട്ടിയുറപ്പിക്കുന്നത്.

ജീവിതത്തില്‍ വലിയ വിജയം നേടിയവരും അതിന് കഴിയാത്തവരും തമ്മിലുള്ള പ്രധാന വ്യത്യാസം അവരുടെ മൈന്‍ഡ്‌സെറ്റും ചിന്താരീതികളും കാഴ്ചപ്പാടുകളുമാണെന്ന് ആവര്‍ത്തിക്കുന്ന സന്തോഷ് മാധവന്‍ തന്റെ സംരംഭത്തിലൂടെ ജീവിതത്തില്‍ ഒരു ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയുടെ പുതുവഴികള്‍ കൂടിയാണ് കൈമാറുന്നത്.

SANTHOSH MADHAVAN ACADEMY,
Kochi .

Contact No: +91 94974 90909 / 95626 20002

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ