Success Story

മറ്റുള്ളവരുടെ സൗന്ദര്യം സംരക്ഷിച്ചു സ്വന്തം കരിയര്‍ പടുത്തുയര്‍ത്തിയ യുവസംരംഭക

Spread the love

ഒരു വ്യക്തി ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ഒന്നാണ് സൗന്ദര്യം. കൗമാര പ്രായം മൂതല്‍ തന്നെ, ഒരു ദിവസം പല പ്രാവശ്യം കണ്ണാടിയില്‍ നോക്കി നമ്മുടെ സൗന്ദര്യം നാം ആസ്വദിക്കാറുണ്ട് . ആ സൗന്ദര്യത്തിന് ചെറിയ ഒരു മങ്ങല്‍ വന്നാല്‍ പോലും നമുക്ക് വിഷമമായിരിക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. മാറി വരുന്ന അന്തരീക്ഷവും ജീവിത സാഹചര്യങ്ങളും നിമിത്തം നമ്മുടെ സൗന്ദര്യം ചെറുപ്പത്തില്‍ തന്നെ നഷ്ടമാകുന്നുണ്ട്.

മുഖക്കുരു, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവ്, മുടി കൊഴിച്ചില്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നമ്മളെ അലട്ടാറുണ്ട്. ഇവയില്‍ നിന്നൊക്ക നമ്മെ സംരക്ഷിക്കാന്‍ ബ്യൂട്ടി സലൂണുകളുടെ സേവനം നമുക്ക് ഉപയോഗിക്കാവുന്നതേയുള്ളൂ. പക്ഷേ, ബ്യൂട്ടി സലൂണുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് പേടിയാണ്. അവിടെ ചെലവഴിക്കേണ്ടി വരുന്ന വന്‍ തുകയെ ആലോചിച്ചു ആശങ്കയാണ്. എന്നാല്‍, ഒട്ടും ഭയമില്ലാതെ സാധാരണക്കാര്‍ക്ക് അടക്കം ധൈര്യമായി കയറി ചെല്ലാവുന്ന ഒരിടമാണ് Yellow Beauty Salon.

തിരുവനന്തപുരത്ത് മലയിന്‍കീഴിനടുത്താണ് Yellow Beauty Salon സ്ഥിതി ചെയ്യുന്നത്. കസ്റ്റമേഴ്‌സിന് ഒരേ സമയം ഹോംലി ഫീലും സലൂണ്‍ ഫീലും നല്‍കുന്ന തരത്തിലാണ് സ്ഥാപനം സെറ്റ് ചെയ്തിരിക്കുന്നത്. മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് വഴിയാണ് സലൂണിന്റെ സേവനം ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ വരുന്ന കസ്റ്റമേഴ്‌സിന് തിരക്കില്ലാതെ വളരെ ‘റിലാക്‌സ്’ ചെയ്ത് തങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും.

കസ്റ്റമേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ എന്താണെന്ന് പരിശോധിച്ച്, അത് അവരെ പറഞ്ഞ് മനസിലാക്കിയശേഷം മാത്രമാണ് അവര്‍ക്ക് വേണ്ട ട്രീറ്റ്‌മെന്റ് നല്‍കുന്നത്. മുഖക്കുരു, കണ്ണിനടിയിലെ കറുപ്പ്, താരന്‍, മുടി കൊഴിച്ചില്‍, പാദങ്ങള്‍ വിണ്ടുകീറല്‍ തുടങ്ങി എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട്.

അതിനുപുറമെ, മൈഗ്രെയ്ന്‍ മൂലം തലവേദന അനുഭവിക്കുന്നവര്‍ക്ക് ഹോട്ട് ഓയില്‍ മസാജ്, Pcod തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അതിന് വേണ്ട മസാജ്, ബാക്ക് പെയിന്‍ കുറയാനുള്ള മസാജ് തുടങ്ങിയ സേവനവും ഇവിടെ ലഭ്യമാണ്. കഴുത്തില്‍ മാസങ്ങളോളം നീര് വന്നു ഭേദമാകാത്തവര്‍ക്കും അതിന് വേണ്ട ട്രീറ്റ്‌മെന്റ് നല്‍കുന്നുണ്ട്. കൈ തേയ്മാനം വന്നവര്‍ക്ക് ബോഡി സ്പായ്‌ക്കൊപ്പം മരുന്നുകള്‍ ഉപയോഗിച്ചുള്ള മസാജുകളും ബോഡി ക്രീം ഉപയോഗിച്ചുള്ള റിലാക്‌സേഷന്‍ മസാജുകളൂം ഇവിടെ നല്‍കി വരുന്നുണ്ട്. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന തരത്തില്‍ ഉള്ള പ്രൊഫഷണല്‍ ക്രീമുകളാണ് എല്ലാത്തരം ട്രീറ്റ്‌മെന്റുകള്‍ക്കും ഉപയോഗിക്കുന്നത് .

സജിഷ്ണയെന്ന യുവസംരംഭകയാണ് ഈ സ്ഥാപനത്തിന്റെ നട്ടെല്ല്. തിരുവനന്തപുരം ജില്ലയിലെ തിരുമലയിലാണ് ജനനം. നര്‍ത്തകി കൂടിയായ സജിഷ്ണയ്ക്ക് ചെറുപ്പം മുതലേ സൗന്ദര്യ – ചര്‍മ്മ സംരക്ഷണ കാര്യങ്ങളില്‍ താല്പര്യം ഉണ്ടായിരുന്നു. ആദ്യം സുഹൃത്തുക്കള്‍ക്കിടയിലും സഹോദരങ്ങള്‍ക്ക് ഇടയിലും മാത്രമാണ് സജിഷ്ണ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്നത്.
ഈ മേഖല തിരഞ്ഞെടുക്കുന്നതില്‍ നിരവധി എതിര്‍പ്പുകളും വിമര്‍ശനങ്ങളും സഹിക്കേണ്ടി വന്നെങ്കിലും അതൊന്നും സജിഷ്ണ വക വച്ചില്ല. B.Sc ബിരുദധാരിയായ അവര്‍ കുറച്ചുകാലം അധ്യാപക മേഖലയില്‍ പ്രവര്‍ത്തിച്ചു. അപ്പോഴും തന്റെ ഇഷ്ട മേഖലയെ കൈവിട്ടിരുന്നില്ല. 2012-ല്‍ ഘമസാല ഇന്‍സ്റ്റിറ്റിറ്യുട്ടില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. കഠിന പരിശ്രമത്തിനൊടുവില്‍ Yellow Beauty Salon എന്ന സ്ഥാപനത്തിന്റെ ഉടമയായി. അപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

കുട്ടിക്കാലത്ത് ബ്യൂട്ടി പാര്‍ലറുകളില്‍ പോകാന്‍ സജിഷ്ണ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചില സാഹചര്യങ്ങള്‍ കൊണ്ട് സജിഷ്ണയ്ക്ക് അത് സാധിച്ചില്ല. ഈ ഒരു കാരണമായിരിക്കാം സ്വന്തമായി ഒരു ബ്യൂട്ടി സലൂണ്‍ തുടങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത്. സാമ്പത്തിക ശേഷിയില്ലെന്ന കാരണത്താല്‍ ആരും ഇത്തരം ബ്യൂട്ടി സലൂണുകള്‍ സന്ദര്‍ശിക്കാതിരിക്കരുത് എന്ന ആഗ്രഹം സജിഷ്ണയ്ക്ക് ഉണ്ടായിരുന്നു. ആ ആഗ്രഹം സഫലമാക്കാനും ഇന്നവര്‍ക്ക് കഴിഞ്ഞു .

മറ്റുള്ളവരുടെ സൗന്ദര്യം സംരംക്ഷിച്ചുകൊണ്ട്, സ്വന്തം കാലില്‍ നില്ക്കാന്‍ സജിഷ്ണയെ പ്രാപ്തമാക്കിയ സംരംഭമാണ് Yellow Beauty Salon. ഒരിക്കലും വിജയിക്കില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് വളരെ ചുരുക്കം ചിലരുടെ പിന്തുണയോടു കൂടിയാണ് സജിഷ്ണ ഈ സലൂണ്‍ സ്ഥാപിച്ചത്. അവര്‍ വിചാരിച്ചതിനേക്കാള്‍ വിജയിച്ച ഒരു സംരംഭമായി ഇത് മാറിക്കഴിഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ സജിഷ്ണയുടെ റിവ്യൂ കണ്ട് നിരവധി പേരാണ് ദൂരെ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് എത്തുന്നത്. മറ്റുള്ളവരുടെ സൗന്ദര്യം സംരക്ഷിക്കുന്നതിനൊപ്പം അവരുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ വിജയിച്ചു എന്നു തന്നെ പറയാം. സ്ഥാപനത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന കസ്റ്റമേഴ്‌സിനെ ഇപ്പോഴും നിലനിര്‍ത്തി കൊണ്ട് പോകാന്‍ കഴിയുന്നു എന്നത് സ്ഥാപനത്തിന്റെ മികവിനു ലഭിക്കുന്ന അംഗീകാരമാണ്.

സൗന്ദര്യ സംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു മുന്നേറുകയാണ് സജിഷ്ണ. Yellow Beauty Salon ആരംഭിച്ച്, എട്ട് മാസത്തിനുള്ളില്‍ സജിഷ്ണ വിദൂസ് ഡിസൈന്‍സ് ആന്‍ഡ് കളക്ഷന്‍സ് എന്ന പേരില്‍ മറ്റൊരു സ്ഥാപനം കൂടി സജിഷ്ണ ആരംഭിച്ചു. ഡിസൈനിങ് സ്റ്റുഡിയോയ്‌ക്കൊപ്പം സ്റ്റിച്ചിങ് സേവനവും ഇവിടെ ലഭ്യമാണ്. ഡ്രസ്സ് മെറ്റീറിയല്‍സുകളുടെ കളക്ഷനും ഇവിടെയുണ്ട്.

പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകുന്ന സജിഷ്ണ ലെ ഏഷ്യന്‍ അക്കാദമി, ഫിദ ബ്യൂട്ടി, സക്‌സസ് കേരള തുടങ്ങിയ സംഘടനകളുടെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Yellow Beauty Salon
Erattakalunk, Near Yamaha Showroom
Malayinkeezhu P.O.,
Thiruvananthapuram
Instagram : yellowbeautysalon_2021
E-mail: yellowbeautysaloon2020@gmail.com
Ph: 97783 88351

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ