News Desk

അമേരിക്കന്‍ ശാസ്ത ലോകത്തിനു അഭിമാനമായി ഇതാ ഒരു മലയാളി ശാസ്ത്രജ്ഞന്‍.

Spread the love

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും അദേഹത്തിന്റെ ഭാര്യ ഡോ. പ്രസില്ല ചാനും ചേര്‍ന്ന് രൂപികരിച്ച ‘ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവി’ന്റെ ഗ്രാന്‍ഡ് കരസ്ഥമാക്കി മലയാളിയായ ഡോ. പ്രമോദ് പിഷാരടി അമേരിക്കന്‍ ശാസ്ത ലോകത്തിനു അഭിമാനമായി മാറുന്നു.

7 ലക്ഷം ഡോളര്‍ വരുന്ന ഈ ഗ്രാന്‍ഡ് ലഭിക്കുന്ന ആദ്യത്തെ മലയാളിയാണ് ഡോ. പ്രമോദ് പിഷാരടി.
മിനസോട്ടാ യൂണിവേഴ്‌സിറ്റിയില്‍ മാഗ്‌നറ്റിക്ക് റെസണന്‍സ് റിസര്‍ച്ച് സെന്ററില്‍ ഗവേഷകനാണ് അദ്ദേഹം ഇപ്പോള്‍.

ALS,, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, അള്‍ഷിമേഴ്‌സ് തുടങ്ങിയതലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളെ നേരത്തേ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഇമേജിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഡോ. പ്രമോദ് പിഷാരടി ഏറ്റെടുത്തു നടത്തുന്നത്

കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ കൈലാസപുരത്ത് പിഷാരത്ത് പരേതരായ വിക്രമ പിഷാരടിയുടെയും പ്രേമ പിഷാരസ്വാരുടെയും മകനാണ് പ്രമോദ്. ഭാര്യ – രാധിക, മകള്‍ – പാര്‍വ്വതി.

പാലക്കാട് എന്‍.എസ്.എസ് എന്‍ജിനിയറിങ് കോളേജില്‍ നിന്നും 2003ല്‍ ഒന്നാം റാങ്കോടെ ബിരുദം നേടിയ പ്രമോദ് പിഷാരടി പിന്നീട് സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു Elec. & Computer Engineering -ല്‍ പി.എച്ച്ഡി കരസ്ഥമാക്കി. അതിനുശേഷം അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കല്‍ എന്‍ജിനിയറിങില്‍ നിന്നു പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടി.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.