Entreprenuership Special Story

രുചിയൂറും കേക്ക് വിഭവങ്ങളൊരുക്കി ‘ജെയ് കേക്ക്’

”ചെറുപ്പം മുതല്‍ കേക്കുകളോടുണ്ടായിരുന്ന താത്പര്യം പാഷനായി മാറുകയായിരുന്നു. പിന്നീട് കുടുംബത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് ബിസിനസിലേക്ക് തിരിഞ്ഞത്”, ഹോം ബേക്കറായ ജെയ്ത സലീമിന്റെ വാക്കുകളാണിത്. ഇന്ന് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന, കണ്ണൂരിലെ മികച്ച ബേക്കിങ് യൂണിറ്റായ ‘ജയ് കേക്ക്’-ന്റെ ഉടമയാണ് പാനൂര്‍ സ്വദേശിയായ ജെയ്ത.

ഒട്ടും പ്രതീക്ഷിക്കാതെയാണ് ജെയ്ത ബേക്കിങ്ങിലേക്ക് എത്തുന്നത്. തന്റെ ഇഷ്ട വിഭവമായ കേക്കിനോട് തോന്നിയ അതിയായ താത്പര്യം പതിയെ വളര്‍ന്ന് ജെയ്തയെ ഒരു സംരംഭകയിലേക്ക് എത്തിക്കുകയായിരുന്നു. നിരവധി യുട്യൂബ് വീഡിയോകള്‍ കണ്ട ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ കേക്ക് ഉണ്ടാക്കുകയായിരുന്നു. ആദ്യശ്രമം തന്നെ വിജയിച്ചതോടെ ജെയ്ത കേക്ക് നിര്‍മാണത്തെ ഗൗരവത്തോടെ കാണാന്‍ തുടങ്ങി.

അങ്ങനെ തലശേരിയില്‍ നടന്ന ഒരു കേക്ക് നിര്‍മാണ മത്സരത്തില്‍ ജെയ്ത ആദ്യമായി പങ്കെടുക്കുകയും സെക്കന്റ് റണ്ണര്‍ അപ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീടും ജെയ്ത നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. അതോടെ ആത്മവിശ്വാസം കൂടിയ ജെയ്ത താനുണ്ടാക്കിയ കേക്കുകള്‍ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും നല്‍കുകയും അങ്ങനെ ആവശ്യക്കാര്‍ സമീപിച്ച് തുടങ്ങുകയും ചെയ്തു.

അങ്ങനെ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജെയ് കേക്ക് എന്ന തന്റെ ആദ്യ സംരംഭം ഹോം ബേക്കറായ ജെയ്ത ആരംഭിക്കുന്നത്. ഡ്രീം കേക്ക്, മോസ് കേക്ക്, ബ്രൗണീസ്, പേസ്റ്റ്ട്രീസ്, കപ്പ് കേക്ക് തുടങ്ങി ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കുന്ന എല്ലാ വൈറൈറ്റി കേക്കുകളും ജെയ്ത നിര്‍മിക്കുന്നുണ്ട്. കൂടാതെ പ്രത്യേകമായി നിര്‍മിക്കുന്ന വൈഡിങ് കേക്കുകള്‍ക്കും പാര്‍ട്ടി ഓര്‍ഡറുകള്‍ക്കും പുറമെ ഗിഫ്റ്റ് ഹാമ്പറുകളും ജെയ്ത ഓര്‍ഡര്‍ അനുസരിച്ച് തയ്യാറാക്കി നല്‍കുന്നുണ്ട്.

കഴിഞ്ഞ മാസം തലശേരിയില്‍ സംഘടിപ്പിച്ച ബേക്കിങ് മത്സരത്തില്‍ തലശേരിയുടെ കേക്ക് റാണിയായി ജെയ്ത തിരഞ്ഞെടുക്കപ്പെട്ടു. കേക്ക് നിര്‍മാണത്തോടൊപ്പം ബേക്കിങ് ക്ലാസുകളും കൈകാര്യം ചെയ്തിരുന്ന ജെയ്ത കുറച്ച് കാലമായി നിര്‍ത്തിവച്ചിരിക്കുന്ന ക്ലാസുകള്‍ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം വീണ്ടും ആരംഭിക്കാനൊരുങ്ങിയിരിക്കുകയാണ്.

നേരിട്ടും ഫോണ്‍ മുഖേനയും ഇന്‍സ്റ്റഗ്രാം പേജിലൂടെയുമാണ് ജെയ്ത കേക്കിന്റെ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. നിലവിലെ നിര്‍മാണ യൂണിറ്റ് വികസിപ്പിച്ച് തന്റെ ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഈ സംരംഭക. ജെയ്തയുടെ ബിസിനസിന് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് സലീമും കുടുംബവും എപ്പോഴും കൂടെത്തന്നെയുണ്ട്.

ഫോണ്‍ : 7025248006
https://www.instagram.com/jai._cake/

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

നമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് ഫ്യൂച്ചറോളജിയുടെ
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.