Entreprenuership Success Story

പ്രതിസന്ധികളില്‍ നിന്നും വിജയത്തിന്റെ തിളക്കത്തിലേക്ക്; നുബ്‌ലയുടെ കഠിനാധ്വാനത്തിലുയര്‍ന്ന കലിസ്റ്റ

Spread the love

ഇരുട്ടിലാണ് നക്ഷത്രങ്ങള്‍ കൂടുതല്‍ തീവ്രതയോടെ പ്രകാശിക്കുകയെന്ന് കേട്ടിട്ടില്ലേ. പ്രതിസന്ധികളെയും ദുരിതങ്ങളെയും അതിജീവിച്ച് സ്വന്തം സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കാന്‍ പാലക്കാട് നൂറണി സ്വദേശിനി നുബ്‌ലയെ സഹായിച്ചതും ജീവിതത്തില്‍ അവര്‍ താണ്ടിയ ഇരുണ്ട കാലം തന്നെയായിരുന്നു. ഒരു സാധാരണ വീട്ടമ്മയില്‍ നിന്ന് കേരളത്തിലും തമിഴ്‌നാട്ടിലും അറിയപ്പെടുന്ന ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി നുബ്‌ലയെ വളര്‍ത്തിയത് പ്രതിസന്ധികള്‍ക്കിടയിലും വിജയിക്കണമെന്ന വീര്യമായിരുന്നു.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കും മുന്‍പേയായിരുന്നു നുബ്‌ലയുടെ വിവാഹം. മാനസികമായും ശാരീരികമായും വൈവാഹികജീവിതത്തില്‍ ഏറെ പീഡനങ്ങള്‍ നേരിട്ടിരുന്നു നുബ്‌ല. കുഞ്ഞുണ്ടായതോടെ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കും മങ്ങലേറ്റതോടെ മുന്നോട്ടുള്ള ജീവിതം നുബ്‌ലയ്ക്ക് മുമ്പില്‍ ചോദ്യചിഹ്നമായി മാറി. എന്നാല്‍ പ്രതിസന്ധികള്‍ക്ക് മുമ്പില്‍ തളരാന്‍ അവര്‍ തയ്യാറായിരുന്നില്ല.

തന്നെ ദ്രോഹിക്കുന്നവര്‍ക്ക് മുന്നില്‍ ധീരതയുള്ള പൊലീസുകാരിയാകണമെന്ന ആഗ്രഹത്തില്‍ നിന്നാണ് പാതിവഴിയില്‍ ഉപേക്ഷിച്ച പഠനത്തിന് പുതിയ തുടക്കം കുറിക്കാനും ഡിഗ്രി പഠനം നേടിയെടുക്കാനും നുബ്‌ല തീരുമാനിക്കുന്നത്. നുബ്‌ലയെന്ന ഇരുപതുകാരിയുടെ ജീവിതത്തിലെ വഴിത്തിരിവുകളുണ്ടാകുന്നതും ഇക്കാലയളവിലായിരുന്നു.

പഠനത്തിനായി ഫീസ് കണ്ടെത്താന്‍ മറ്റു വഴികളില്ലാതായതോടെയാണ് നുബ്‌ല മെഹന്ദി ആര്‍ട്ടിസ്റ്റ് എന്ന പട്ടം ചൂടുന്നത്. കൂട്ടുകാരില്‍ നിന്നും കുടുംബത്തില്‍ നിന്നും ലഭിക്കുന്ന ചെറിയ വര്‍ക്കുകളില്‍ നിന്നും ലഭിക്കുന്ന പണമുപയോഗിച്ചായിരുന്നു അന്ന് പഠനം പൂര്‍ത്തിയാക്കിയത്.

സുഹൃത്തിന്റെ വിവാഹത്തിന് ചെയ്തു നല്‍കിയ മേക്കപ്പും ചുറ്റുമുള്ളവരില്‍ നിന്നും ലഭിച്ച പ്രോത്സാഹനമാണ് നുബ്‌ലയെ മേക്കപ്പ് ലോകത്തേക്കെത്തിച്ചത്. ആദ്യ ഭര്‍ത്താവില്‍ നിന്നും നേരിട്ട നിരുത്സാഹപ്പെടുത്തലുകള്‍ക്കിടയിലും സ്വരുക്കൂട്ടിയ പണമുപയോഗിച്ച് കോഴ്‌സിന് ചേര്‍ന്നു, സര്‍ട്ടിഫൈഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറി. ആദ്യഘട്ടത്തില്‍ വിമര്‍ശനങ്ങളായിരുന്നു പ്രതികരണമെങ്കിലും സാമ്പത്തികമായി ലാഭമുണ്ടെന്നതിനാല്‍ പരോക്ഷമായ പിന്തുണയെന്നോണം ഭര്‍ത്താവും ഒപ്പമെത്തിയിരുന്നു. എന്നാല്‍ ജോലിയാവശ്യങ്ങള്‍ക്കായി തന്നെ പല സ്ഥലങ്ങളിലെത്തിക്കുന്നതിന് പോലും ഭര്‍ത്താവ് പണമീടാക്കി തുടങ്ങിയതോടെയാണ് വര്‍ഷങ്ങളായി നേരിട്ട പീഡനങ്ങളില്‍ നിന്നും ജീവിതത്തിന്റെ നിയന്ത്രണം തിരികെപ്പിടിക്കാന്‍ നുബ്‌ല തീരുമാനിക്കുന്നത്.

തന്നാലാകുന്ന വിധം പോസ്റ്ററുകളുണ്ടാക്കിയും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അയച്ചുകൊടുത്തുമൊക്കെയാണ് ‘മെഹന്ദി & മേക്കപ്പ് ബൈ നുബ്‌ല’ എന്ന കൊച്ചുസംരംഭത്തിന് അവര്‍ ആദ്യം തുടക്കമിട്ടതും പിന്നീട് സുന്ദരമായത് എന്നര്‍ത്ഥം വരുന്ന ‘കലിസ്റ്റ ബൈ നുബ്‌ല’ എന്ന് നാമമാറ്റം ചെയ്യുന്നതും.

തനിക്ക് മുന്നിലെത്തുന്ന ക്ലെയ്ന്റിന്റെ സന്തോഷമാണ് നുബ്‌ലയ്ക്ക് അന്നും ഇന്നും കരുത്ത്. സമയാധിഷ്ഠിതമായി, ക്ലെയ്ന്റുകളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് നുബ്‌ല ഓരോ വര്‍ക്കുകളും പൂര്‍ത്തിയാക്കുന്നത്. കാലത്തിനൊപ്പം മാറുന്ന ട്രെന്‍ഡുകള്‍ മനസിലാക്കിയും പ്രീമിയം ക്വാളിറ്റി പ്രൊഡക്ടുകള്‍ ഉപയോഗിച്ചും ഇന്ന് കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം നിരവധി പേരുടെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറിയിരിക്കുകയാണ് നുബ്‌ല.

വിവാഹമോചനവും ജീവിതത്തില്‍ അന്നോളുമുണ്ടായ പ്രതിസന്ധികളും മാനസിക പിരിമുറുക്കങ്ങളുമെല്ലാം ഒരു ഇരുണ്ടകാലമായി മുന്നില്‍ നില്‍ക്കുമ്പോഴും തന്റെ തൊഴിലില്‍ കൃത്യത പാലിക്കാന്‍ നുബ്‌ല പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്ന് മകന്‍ അമല്‍ റയാനും രക്ഷിതാക്കളടങ്ങുന്ന കുടുംബവും മുന്നോട്ടുള്ള ജീവിതയാത്രയില്‍ കൈകോര്‍ത്ത് നുബ്‌ലയ്‌ക്കൊപ്പം ചുവടുവെക്കാനെത്തിയ ഭര്‍ത്താവ് അയാസുമടങ്ങുന്ന കുഞ്ഞുലോകത്തോടൊപ്പം സ്വപ്‌നങ്ങളോരോന്നായി കീഴടക്കുകയാണ് നുബ്‌ല. കലിസ്റ്റയെന്ന പേരില്‍ സ്വന്തമായൊരു വീടെന്ന സ്വപ്‌നവും യാഥാര്‍ത്ഥ്യമാകുന്നതോടെ, പാലക്കാട് കേന്ദ്രീകരിച്ച് സ്റ്റുഡിോ ആരംഭിക്കണമെന്ന സ്വപ്‌നത്തിലേക്കുള്ള ചുവടുവെപ്പിലാണ് നുബ്‌ല.

ജീവിതത്തെ എത്രത്തോളം ഇരുട്ട് കാര്‍ന്നെടുക്കാന്‍ ശ്രമിച്ചാലും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും തോറ്റുകൊടുക്കാനില്ലെന്ന ഉറച്ച തീരുമാനവുമുണ്ടങ്കില്‍ വിജയം വഴിതെളിക്കുമെന്ന് തന്റെ ജീവിതം കൊണ്ട് തൈളിയിക്കുക കൂടിയാണ് നുബ്‌ല എന്ന സംരംഭകയിന്ന്.

https://www.instagram.com/calista_makeover?igsh=MXMwcmFsdjFoN2dmaQ%3D%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍