സ്വപ്‌നങ്ങളെ അതിരുകള്‍ക്കപ്പുറം വളര്‍ത്തിയ രണ്ട് സ്ത്രീ ശക്തികള്‍; 2SEEQന്റെ പ്രചോദനയാത്ര
‘സുരക്ഷിതമായി ജീവിക്കുക, സാമ്പത്തികമായി വളരുക, സ്വന്തം വഴികള്‍ തിരഞ്ഞടുക്കുക’, ഈ കാലഘട്ടത്തില്‍ ഓരോ സ്ത്രീയും മനസ്സില്‍ സൂക്ഷിക്കുന്ന വാക്കുകളാണ് ഇവ. എന്നാല്‍ പലരും കുടുംബത്തിന്റെ ചുമതലകളും സാമൂഹിക നിയന്ത്രണങ്ങളും ഭയങ്ങളും ചേര്‍ന്ന് ആ സ്വപ്‌നങ്ങളെ പാതിവഴിയില്‍ നിര്‍ത്തുന്നു. എന്നാല്‍ മറ്റുചിലര്‍ പ്രതിസന്ധികളില്‍ തളരാതെ, അവയെ തന്നെ കരുത്താക്കി മുന്നേറുന്നവരാണ്. അത്തരത്തില്‍ ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും ഒരുമിപ്പിച്ച് മുന്നേറുന്ന രണ്ട് വനിതകളുടെ വിജയകഥയാണ് 2SEEQ ഫുണ്ട് ഫ്രാഞ്ചൈസി. ഒരു അബാക്കസ് ടീച്ചറായിരുന്ന ഫാത്തിമയ്ക്ക് ജീവിതമൊരു സാധാരണ ജോലിക്കാരിയുടെ പാതയില്‍ […]




