Entreprenuership Success Story

സ്വപ്‌നങ്ങളെ അതിരുകള്‍ക്കപ്പുറം വളര്‍ത്തിയ രണ്ട് സ്ത്രീ ശക്തികള്‍; 2SEEQന്റെ പ്രചോദനയാത്ര

Spread the love

‘സുരക്ഷിതമായി ജീവിക്കുക, സാമ്പത്തികമായി വളരുക, സ്വന്തം വഴികള്‍ തിരഞ്ഞടുക്കുക’, ഈ കാലഘട്ടത്തില്‍ ഓരോ സ്ത്രീയും മനസ്സില്‍ സൂക്ഷിക്കുന്ന വാക്കുകളാണ് ഇവ. എന്നാല്‍ പലരും കുടുംബത്തിന്റെ ചുമതലകളും സാമൂഹിക നിയന്ത്രണങ്ങളും ഭയങ്ങളും ചേര്‍ന്ന് ആ സ്വപ്‌നങ്ങളെ പാതിവഴിയില്‍ നിര്‍ത്തുന്നു. എന്നാല്‍ മറ്റുചിലര്‍ പ്രതിസന്ധികളില്‍ തളരാതെ, അവയെ തന്നെ കരുത്താക്കി മുന്നേറുന്നവരാണ്. അത്തരത്തില്‍ ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും ഒരുമിപ്പിച്ച് മുന്നേറുന്ന രണ്ട് വനിതകളുടെ വിജയകഥയാണ് 2SEEQ ഫുണ്ട് ഫ്രാഞ്ചൈസി.

ഒരു അബാക്കസ് ടീച്ചറായിരുന്ന ഫാത്തിമയ്ക്ക് ജീവിതമൊരു സാധാരണ ജോലിക്കാരിയുടെ പാതയില്‍ ഒതുങ്ങേണ്ടതില്ലെന്ന് തോന്നിയ നിമിഷം തന്നെയാണ് ഈ കഥയുടെ തുടക്കം. സുരക്ഷിതമായൊരു ജോലി വിട്ട്, സ്വപ്‌നങ്ങളുടെ വിശാലമായ ലോകത്തിലേക്ക് ചുവടുവയ്ക്കാന്‍ ധൈര്യം വേണ്ടിവരും. ആ ധൈര്യം ഫാത്തിമക്കുണ്ടായിരുന്നു.

2SEEQ എന്ന ആശയം അവരെ ആകര്‍ഷിച്ചത് അതിന്റെ വ്യാപ്തിയിലായിരുന്നു. ചെറിയൊരു സ്ഥലത്ത് ഒതുങ്ങാതെ ലോകവ്യാപകമായി വളരാന്‍ കഴിയുന്നൊരു ഫ്രാഞ്ചൈസി മോഡല്‍. ആ ബ്രാന്‍ഡിന്റെ ട്രേഡ്മാര്‍ക്ക് സ്വന്തമാക്കി, സ്വന്തം രുചികളും കഴിവുകളും ലോകമെമ്പാടും എത്തിക്കാമെന്ന വിശ്വാസം അവരെ മുന്നോട്ട് നയിച്ചു. അതായിരുന്നു 2SEEQ ഫുണ്ട് ഫ്രാഞ്ചൈസിയുടെ യഥാര്‍ത്ഥ തുടക്കം.

ഫാത്തിമ തനിച്ചാണ് തുടക്കം കുറിച്ചത്. പക്ഷേ വലിയ സ്വപ്‌നങ്ങള്‍ക്ക് ഒറ്റയാള്‍ പോരാട്ടം മതിയാകില്ലെന്ന തിരിച്ചറിവ് അവരെ പാര്‍ട്ണറെ തേടാന്‍ പ്രേരിപ്പിച്ചു. അങ്ങനെ സുഹൃത്തായ ഹിബ ഹന്ന പാര്‍ട്ണറായി ചേര്‍ന്നു. ഇന്ന് ഈ ബ്രാന്‍ഡിന് പിന്നില്‍ ഈ രണ്ട് സ്ത്രീകളുടെ ആത്മവിശ്വാസവും വിജയിക്കാനുള്ള ഉറച്ച മനസും കരുത്തായുണ്ട്. ഗുണമേന്മയിലും രുചിയിലും ഒരിക്കലും വിട്ടുവീഴ്ചയില്ലാതെ, ഇവിടെ തയ്യാറാക്കുന്ന ഫുണ്ട് ഐറ്റങ്ങള്‍ മുതല്‍ ഉപയോഗിക്കുന്ന മസാലകള്‍ വരെ എല്ലാം സ്വന്തമായി നിര്‍മിക്കുന്നതാണെന്നതാണ് അവരുടെ പ്രത്യേകത.

നിരവധി ആളുകളിലേക്ക് സ്വന്തം ഫ്രാഞ്ചൈസികള്‍ എത്തിച്ച 2SEEQ ഇന്നൊരു ബിസിനസ് മോഡലിനപ്പുറം, സ്ത്രീ ശക്തിയുടെ പ്രതീകമായി മാറിയിരിക്കുന്നു. നിലവില്‍ എട്ടോളം ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്, അത്ര തന്നെ പുതുതായി ആരംഭിക്കാനും ഒരുങ്ങുകയാണ്. ചെറുതോ വലുതോയെന്ന വ്യത്യാസമില്ലാതെ, എല്ലാവര്‍ക്കും വളരാന്‍ അവസരമൊരുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഓരോ ക്ലെയ്ന്റിനും അവരുടെ ശേഷിക്ക് യോജിച്ച എസ്റ്റിമേഷനുകള്‍ നല്‍കി, സംരംഭകത്വത്തിന്റെ വാതില്‍ തുറന്ന് കൊടുക്കുകയാണ് അവര്‍ ചെയ്യുന്നത്.

എന്നാല്‍ ഈ വിജയം എളുപ്പമായിരുന്നില്ല. ‘രണ്ട് സ്ത്രീകളല്ലെ, നിര്‍ത്തി പോയ്‌ക്കോ’ എന്ന തരത്തിലുള്ള ഭീഷണികളടക്കം കേള്‍ക്കേണ്ടി വന്നു. എന്നാല്‍ ഭീഷണികളെയും പ്രതിസന്ധികളെയും മറികടന്ന് രാവും പകലും അധ്വാനിച്ചാണ് 2SEEQ ഈ നിലയിലേക്കെത്തിയത്.

ഇന്ന് 2SEEQ ഒരു ബ്രാന്‍ഡ് എന്നതിനപ്പുറം, സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ഭയങ്ങളെ തകര്‍ത്ത് മുന്നേറാനും പ്രചോദനം നല്‍കുകയാണ്. ലോകത്തെല്ലായിടങ്ങളിലേക്കും തങ്ങളുടെ കഴിവുകള്‍ എത്തിക്കണമെന്ന സ്വപ്‌നമാണ് ഇവരെ മറ്റു സംരംഭകരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്.

ഫാത്തിമയും ഹിബയും തെളിയിച്ചതു പോലെ, സ്ത്രീകള്‍ക്ക് മുന്നില്‍ മതിലുകളില്ല. മനസ്സിലെ ഭയങ്ങള്‍ മാത്രമാണ് പലരുടെയും യാത്രയ്ക്ക് തടസ്സമാകുന്നത്. അവയെ തകര്‍ത്ത് മുന്നേറുമ്പോള്‍ ബ്രാന്‍ഡിനൊപ്പം, ഒരുപാട് ജീവിതങ്ങളും ഉയരുമെന്നതിന്റെ തെളിവാണ് 2SEEQ ന്റെ യാത്ര.

കൂടുതല്‍ സ്ത്രീകള്‍ക്ക് സംരംഭകത്വത്തിലേക്ക് ചുവടുവയ്ക്കാന്‍ പ്രചോദനമാകുക, ബ്രാന്‍ഡിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുക, ലോകമാകെ സ്ത്രീശക്തിയുടെ രുചി പകര്‍ന്നു നല്‍കുക, ഇവയെല്ലാമാണ് അവരുടെ ലക്ഷ്യം. സ്വപ്‌നങ്ങള്‍ കാണാന്‍ ധൈര്യം കാണിച്ച രണ്ട് വനിതകള്‍ ഇന്ന് എല്ലാ വനിതാ സംരംഭകര്‍ക്കും പ്രചോദനമായി മാറിയിരിക്കുന്നു. അതാണ് 2SEEQ ന്റെ യഥാര്‍ത്ഥ വിജയം.

https://www.instagram.com/2seeq_official?igsh=MTBxZ3UybXUzanB3dA%3D%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍